കാണുമ്പോൾ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ തോന്നും, പക്ഷേ ഭയങ്കര ആത്മാർത്ഥത ആണ് മമ്മൂക്കയ്ക്ക് : ബൈജു ഏഴുപുന്ന

68

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. നടൻ എന്നതിലുപരി നല്ലൊരു മനുഷ്യനും കൂടിയാണ് മമ്മൂട്ടി. പുറമേ ദേഷ്യക്കാരൻ എന്ന ഇമേജ് ഉണ്ടെങ്കിലും അടുപ്പമുള്ളവർക്ക് മമ്മൂക്കയെ പറ്റി നല്ലത് മാത്രമേ പറയാനുള്ളൂ. മലയാളത്തിലെ ഇപ്പോഴത്തെ ഒരുപാട് പ്രമുഖ സംവിധായകരേയും അഭിനേതാക്കളേയും മമ്മൂട്ടി സിനിമയിലേക്ക് കൈപിടിച്ചെത്തിച്ചിട്ടുണ്ട്.

മമ്മൂക്കയുമായുള്ള ബന്ധത്തെ പറ്റി പറയുകയാണ് ബൈജു ഏഴുപുന്ന. എഴുപുന്ന തരകൻ, മാമാങ്കം, ഗാനഗന്ധർവൻ, പോക്കിരിരാജ തുടങ്ങി നിരവധി സിനിമകളിൽ മമ്മൂട്ടിയോടൊപ്പം ബൈജു അഭിനയിച്ചിട്ടുണ്ട്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുമായുള്ള ബന്ധത്തെ പറ്റി ബൈജു മനസ് തുറന്നത്.

Advertisements

ALSO READ

മേപ്പടിയാനിൽ എനിക്ക് പകരം നായകനാകാൻ ഈ രണ്ട് താരങ്ങൾക്കും കഴിയും: തുറന്നു പറഞ്ഞ് ഉണ്ണി മുകുന്ദൻ

‘മമ്മൂക്കയുമായി ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. എഴുപുന്നതരകനിൽ തുടങ്ങിയ ബന്ധമാണ്, ആ സിനിമയിൽ ഞാൻ വില്ലനായിരുന്നു. മമ്മൂക്ക എന്ന് പറഞ്ഞാൽ അതൊരു അവതാരം തന്നെയാണ്.

മമ്മൂക്കയുടെ കൂടെ കൊണ്ടു നടക്കുന്ന കുറച്ച് പേരുണ്ട്. അതിൽ പെട്ട ഒരാളാണ് ഞാൻ. മമ്മൂക്കയോടൊപ്പം ഒരുപാട് സ്ഥലങ്ങളിൽ പോയിട്ടുണ്ട്. ദുബായിലും അബുദാബിയിലും ഒക്കെ എന്നെ കൊണ്ടുപോയിട്ടുണ്ട്,’ ബൈജു പറഞ്ഞു.

‘ഈ 70ാം പിറന്നാളിന് മമ്മൂട്ടി സ്റ്റേറ്റ്സിലായിരുന്നു. അന്ന് അവിടെ ആദ്യം പോയി കണ്ടത് ഞാനാണ്. എന്തിനാണ് ഇത്ര ദൂരം വന്നതെന്നൊക്കെ അന്ന് മമ്മൂക്ക ചോദിച്ചു. വീട്ടിൽ നിന്നും ഭക്ഷണമൊക്കെ ഉണ്ടാക്കി മമ്മൂക്കയ്ക്ക് കൊടുക്കാറുണ്ട്. അങ്ങനെ നല്ല ഒരു ബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്. ഒരുപാട് സിനിമകൾ ഒന്നിച്ച് ചെയ്തിട്ടുണ്ട്.

ഒരാൾക്ക് ഒരു വിഷമം ഉണ്ടായാൽ അത് മനസിലാക്കി അതിനൊരു പോംവഴി കാണുന്ന ആളാണ് മമ്മൂട്ടി. കാണുമ്പോൾ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ തോന്നും. ഭയങ്കര ആത്മാർത്ഥത ആണ് മമ്മൂക്കയ്ക്ക്,’ ബൈജു കൂട്ടിച്ചേർത്തു.

ALSO READ

ഗൗണിൽ അതീവ സുന്ദരിയായി സനൂഷ സന്തോഷ്, മാലാഖയെ പോലെ ഉണ്ടെന്ന് ആരാധകർ

ബൈജു അഭിനയിച്ചതിൽ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം ആറാട്ടാണ്. ബി.ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ ചിത്രത്തിൽ റാമ്പോ എന്ന കഥാപാത്രമായാണ് ബൈജു എത്തിയത്.

 

Advertisement