Home Entertainment

മേപ്പടിയാനിൽ എനിക്ക് പകരം നായകനാകാൻ ഈ രണ്ട് താരങ്ങൾക്കും കഴിയും: തുറന്നു പറഞ്ഞ് ഉണ്ണി മുകുന്ദൻ

183

മലയാളത്തിന്റെ യുവനായകൻ ഉണ്ണി മുകുന്ദൻ നായകനായ ഏറ്റവും പുതിയ ചിത്രമായിരുന്നു മേപ്പടിയാൻ. തീയ്യറ്റർ റിലീസായിട്ടായിരുന്നു ആദ്യം ചിത്രം എത്തിയത്. തിയേറ്ററിന് പിന്നാലെ ഒടിടിയിൽ റിലീസ് ചെയ്തതോടെ മേപ്പടിയാൻ വീണ്ടും ചർച്ച ആവുകയാണ്.

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത ചിത്രം ആമസോൺ പ്രൈമിലായിരുന്നു റിലീസ് ചെയ്തത്. ഇപ്പോഴിതാ തനിക്ക് പകരമായി മേപ്പടിയാനിൽ നായകനായി തെരഞ്ഞെടുക്കുന്ന താരങ്ങളെ നിർദേശിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ഉണ്ണി മുകുന്ദൻ.

Advertisements

ബിഹൈൻഡ്വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഏത് നല്ല അഭിനേതാവിനും മേപ്പടിയാനിലെ ജയകൃഷ്ണനെ ചെയ്യാൻ സാധിക്കും. പൃഥ്വിരാജ് അല്ലെങ്കിൽ നിവിൻ പോളിക്ക് ചെയ്യാം. ഇന്ന ആള് ചെയ്യണം എന്ന രീതിയിലുള്ള സ്‌ക്രിപ്റ്റ് അല്ല മേപ്പടിയാന്റേത്. എന്നെ മനസിൽ കണ്ടല്ല വിഷ്ണു( സംവിധായകൻ) ഈ കഥ എഴുതിയത്.

Also Read
എന്റെ വിവാഹം എന്റെ ഇഷ്ടത്തിനാണ് നടന്നത്, വേറെ മതം ആയതിനാൽ അമ്മയ്ക്ക് എതിർപ്പായിരുന്നു, പക്ഷേ പപ്പാ ചെയ്തത് ഇങ്ങനെ: ജഗതിയുടെ മകൾ പാർവതി ഷോൺ

ഇത് കിട്ടിയതുകൊണ്ടും ഇഷ്ടപ്പെട്ടതുകൊണ്ടും ചെയ്തു. ഇത് ഏത് നടന്റെ അടുത്ത് പോയാലും ഒരു ബ്രേക്ക് അല്ലെങ്കിൽ ഹിറ്റ് കിട്ടാൻ സാധ്യതയുള്ള സിനിമയാണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ചിത്രത്തിലേക്ക് അജു വർഗീസ് എത്തിയതെങ്ങനെയെന്നും ഉണ്ണി പറഞ്ഞു.

സുഹൃത്തുക്കൾ വഴി ഇങ്ങനെയൊരു കഥയുടെ കാര്യം അറിഞ്ഞിട്ട് അജു വർഗീസ് വിളിച്ചിരുന്നു. എന്നാൽ അജുവിന് പറ്റിയ ഒരു വേഷം സിനിമയിൽ ഉണ്ടായിരുന്നില്ല. പക്ഷേ എങ്ങനെയെങ്കെിലും അജുവിന് സിനിമയുടെ ഭാഗമാവണമായിരുന്നു. സിനിമയിൽ ഇതുവരെ വന്നിട്ടില്ലാത്ത സ്വഭാവത്തിലുള്ള കഥാപാത്രങ്ങൾ ആണെന്നും അജുവേട്ടൻ കംഫർട്ടബിൾ ആകുമോയെന്നും ചോദിച്ചു.

അജു അത് സന്തോഷത്തോടെ സ്വീകരിച്ചു. വേറൊരു പടത്തിൽ അജുവിന് ഇത്ര നല്ല ഇൻഡ്രോ കിട്ടിയി ട്ടുണ്ടോ എന്ന് സംശയമാണ്. മേപ്പടിയാനിൽ ജയകൃഷ്ണൻ കഴിഞ്ഞാൽ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം അജുവിന്റേതാണെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും മേപ്പടിയാൻ ഇടംനേടിയിരുന്നു. ബെംഗളൂരു ഫിലിം ഫെസ്റ്റിവലിലാണ് മേപ്പടിയാൻ ഇടംനേടിയത്. ദുബായ് എക്സ്പോയിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. എക്സ്പോയിലെ ഇന്ത്യ പവലിയനിൽ ദ് ഫോറം ലെവൽ 3ൽ ആയിരുന്നു പ്രദർശനം.

Also Read
എന്നെ വിസ്മയിപ്പിച്ചിട്ടുള്ള ഒരേയൊരു നടൻ മോഹൻലാൽ ആണ്, ഒന്നും ആകില്ലെന്ന് കരുതിയിടത്ത് നിന്നാണ് അദ്ദേഹം ഉന്നതങ്ങളിലേക്ക് ഉയർന്നത്: എംആർ ഗോപകുമാർ

ദുബായ് എക്സ്പോയിൽ പ്രദർശിപ്പിച്ച ആദ്യ മലയാള ചലച്ചിത്രം കൂടിയായിരുന്നു മേപ്പടിയാൻ. ജനുവരി 14നാണ് മേപ്പടിയാൻ തിയേറ്ററുകളിൽ എത്തിയത്. 2019ൽ പ്രഖ്യാപിച്ചിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാലും പിന്നീട് കൊവിഡിനെ തുടർന്നും വൈകുകയായിരുന്നു. സിനിമയ്ക്കായി ഉണ്ണി മുകുന്ദൻ നടത്തിയ മേക്കോവർ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.

Advertisement