Home Entertainment

ഗൗണിൽ അതീവ സുന്ദരിയായി സനൂഷ സന്തോഷ്, മാലാഖയെ പോലെ ഉണ്ടെന്ന് ആരാധകർ

83

ബാലതാരമായി എത്തി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് നടി സനുഷ സന്തോഷ്. ഇപ്പോൾ നായികയായി തിളങ്ങി നിൽക്കുന്ന സനൂഷ മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും സജീവമാണ്.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത കല്ലുകൊണ്ടൊരു പെണ്ണാണ് ബാലതാരമായി എത്തിയ ആദ്യ ചിത്രം. പിന്നീട് നിരവധി സിനിമകളിൽ ബാലതാരമായി സനുഷ എത്തി. കാശി എന്ന ചിത്രത്തിലൂടെ ബാലതാരമായി സനുഷ തമിഴിലുമെത്തി കാഴ്ച എന്ന സിനിമയിലെ ബാലതാര വേഷം സനുഷക്ക് ഒരുപാട് കൈയടി നേടിക്കൊടുത്തു.

Advertisements

2009 ൽ റെനിഗുണ്ട എന്ന സിനിമയിലൂടെ സനുഷ നായികയായി അരങ്ങേറി. നായികയായ ആദ്യ ചിത്രം തമിഴിലായിരുന്നു. മലയാളത്തിൽ നായികയായി മിസ്റ്റർ മരുമകനിലൂടെ ദിലീപിന്റെ ജോഡിയായി അരങ്ങേറ്റം കുറിച്ച സനുഷ പിന്നീട് തമിഴിൽ നിരവധി ചിത്രങ്ങൾ ചെയ്തു.

Also Read
എന്റെ വിവാഹം എന്റെ ഇഷ്ടത്തിനാണ് നടന്നത്, വേറെ മതം ആയതിനാൽ അമ്മയ്ക്ക് എതിർപ്പായിരുന്നു, പക്ഷേ പപ്പാ ചെയ്തത് ഇങ്ങനെ: ജഗതിയുടെ മകൾ പാർവതി ഷോൺ

ഇപ്പോൾ കുറേ കാലമായി സനുഷയെ സിനിമകളിലൊന്നും കാണാറില്ല. 2016ന് ശേഷം മലയാളത്തിൽ അഭിനയിച്ചിട്ടില്ല. ഒരു മുറൈ വന്ത് പാർത്ഥായ ആണ് സനുഷയുടേതായി ഏറ്റവും ഒടുവിൽ വന്ന മലയാള സിനിമ സനുഷയുടെ സഹോദരൻ സനൂപും സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

അടുത്തിടെ മലയാള സിനിമയിൽ നിന്ന് സനുഷ ഒരു ഇടവേളയെടുത്തിരിക്കുകയാണ്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ നടി തന്റെ ഫോട്ടോകളും വിശേഷങ്ങളും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. തന്റെ ഗ്ലാമർ ഫോട്ടോകൾക്ക് വിമർശനവുമായി എത്തുന്നവർക്ക് നടി തക്കതായ മറുപടിയും നൽകാറുണ്ട്.

ഇപ്പോൾ ഇതാ സൂപ്പർ ഫോർ എന്ന മഴവിൽ മനോരമയിലെ ഒരു റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയിരിക്കുകയാണ് സനുഷ. താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

Also Read
ചുംബിക്കാൻ സുഖം മല്ലിക ഷെരാവത്തിനെ, ഏറ്റവും നന്നായി ചുംബിക്കുന്നതും മല്ലിക, മറ്റേ നടിക്ക് ഭയങ്കര വായ്നാറ്റമാണ്, താൻ ലിപ് ലോക്ക് ചെയ്ത നടിമാരെ കുറിച്ച് ഇമ്രാൻ ഹാഷ്മി

സ്റ്റേജിലേക്ക് കയറുന്നതിന് മുമ്പ് മേക്കപ്പ് ചെയ്ത് ഒരുങ്ങുന്ന ഒരു വിഡിയോയാണ് സനുഷ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹോട്ട് ലുക്കിലാണ് താരം ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഈ വീഡിയോ ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.

Advertisement