Home Entertainment

എന്റെ വിവാഹം എന്റെ ഇഷ്ടത്തിനാണ് നടന്നത്, വേറെ മതം ആയതിനാൽ അമ്മയ്ക്ക് എതിർപ്പായിരുന്നു, പക്ഷേ പപ്പാ ചെയ്തത് ഇങ്ങനെ: ജഗതിയുടെ മകൾ പാർവതി ഷോൺ

610

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് നടൻ ജഗതി ശ്രീകുമാറിന് പത്ത് വർഷം മുമ്പുണ്ടായ ഒരു അ പ ക ട ത്തിൽ ആണ് ഗു രു ത ര മായി പ രി ക്കേ റ്റത്. ആ അ പ ക ട ത്തിന് ശേഷം തുടർ ചികിത്സയും മറ്റുമെല്ലാമായി ജഗതി വീട്ടിൽ തന്നെയാണ്. സിനിമാ തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ് കുടുംബത്തോട് ഒപ്പമാണ് ജീവിക്കുന്നത്.

എല്ലാം കേൾക്കുകയും മനസിലാക്കുകയും ചെയ്യുന്നുണ്ടെങ്കിലും സംസാരിക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല. മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് പെട്ടന്നൊരു ദിവസം മിണ്ടാതായപ്പോൾ മലയാള സിനിമയെ സ്‌നേഹിക്കുന്നവരെല്ലാം ഒന്നടങ്കം അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി പ്രാർഥിച്ചു ഇപ്പോഴും ജഗതി ശ്രീകുമാറിനെ പഴയ ആർജവത്തോടെ സ്‌ക്രീനിൽ കാണാൻ കഴിയണമെന്നാണ് എല്ലാവരുടേയും ആഗ്രഹം.

Advertisements

അതേ സമയം അടുത്തിടെ ഒരു പരസ്യ ചിത്രത്തിലും സിബിഐ സീരിസിലെ അഞ്ചാം ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു. അതെല്ലാം അദ്ദേഹത്തിന്റെ തിരിച്ചുവരവിന്റെ ശുഭ ലക്ഷണങ്ങളായിട്ടാണ് സിനിമാ പ്രേമികൾ കാണുന്നത്. ജഗതി ശ്രീകുമാറിന്റെ പേരിൽ കുടുംബാംഗങ്ങളും മക്കളും ചേർന്ന് നിർമാണ കമ്പനി തുടങ്ങിയത് പോലും അദ്ദേഹത്തെ വീണ്ടും കാമറയ്ക്ക് മുമ്പിിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ്.

Also Read
ചുംബിക്കാൻ സുഖം മല്ലിക ഷെരാവത്തിനെ, ഏറ്റവും നന്നായി ചുംബിക്കുന്നതും മല്ലിക, മറ്റേ നടിക്ക് ഭയങ്കര വായ്നാറ്റമാണ്, താൻ ലിപ് ലോക്ക് ചെയ്ത നടിമാരെ കുറിച്ച് ഇമ്രാൻ ഹാഷ്മി

മമ്മൂട്ടി അടക്കമുള്ളവരും അണിയറപ്രവർത്തകരും ജഗതിയുടെ വീട്ടിലെത്തിയാണ് അദ്ദേഹം ഉൾപ്പെടുന്ന സിബിഐ സീരിസിലെ അഞ്ചാം സിനിമയിലെ ഭാഗങ്ങൾ ചിത്രീകരിച്ചത്. സിബിഐ 5ൽ ജഗതിയും ഭാഗമായിട്ടുണ്ട് എന്നത് ആരാധകരേയും അത്യധികം സന്തോഷിപ്പിച്ച ഒന്നാണ്. ഇപ്പോൾ ഇതാ ജഗതി ശ്രീകുമാർ എന്ന അച്ഛനെ കുറിച്ച് മകൾ പാർവതി ഷോൺ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

അച്ഛൻ സിനിമയിൽ തിരക്കിട്ട് ജീവിച്ചിരുന്ന വ്യക്തിയാണ്. പിന്നെ ഇങ്ങനൊരു അപകടം പറ്റിയ ശേഷമാണ് അദ്ദേഹത്തെ ഇത്രയധികം അടുത്ത് കിട്ടുന്നത്. അമ്മയ്ക്കും ഞങ്ങൾക്കും അങ്ങനെയാണ്. എന്ന് കരുതി അച്ഛന് അപകടം സംഭവിച്ചത് നന്നായി എന്നല്ല.

അദ്ദേഹം നമ്മോടൊപ്പം എപ്പോഴും ആയിരിക്കുന്നതിൽ സന്തോഷമുണ്ട് എന്നതിന്റെ നല്ല വശം മാത്രമാണ് പറയുന്നത്. ഷൂട്ടിങ് തിരക്കിൽ ആയിരിക്കുമ്പോഴും വീട്ടിലെ കാര്യങ്ങളിൽ അദ്ദേഹം വിട്ടുവീഴ്ച വരുത്താറില്ല. അമ്മയെ എല്ലാ കാര്യങ്ങളും വിളിച്ച് അന്വേഷിച്ചു കൊണ്ടേയിരിക്കുമായിരുന്നു. അമ്മയ്ക്ക് പോലും അച്ഛനെ ഇത്ര സ്‌നേഹിക്കാനും കാണാനും കിട്ടുന്നത് അ പ ക ട ത്തിന് ശേഷമാണ്.

അച്ഛന്റെ വീക്ക്‌നസ് ആയിരുന്നു ഞാൻ. അതുകൊണ്ട് എന്റെ ആഗ്രഹങ്ങൾ വേണ്ടയെന്ന് പറയുകയോ തടസം നിൽക്കുകയോ ചെയ്യാറുണ്ടായിരുന്നില്ല അദ്ദേഹം. വിവാഹ കാര്യം വന്നപ്പോഴും അങ്ങനെ തന്നെയായിരുന്നു. അദ്ദേഹവും ഒരുപാട് പ്രണയിച്ചിട്ടുള്ള വ്യക്തിയായിരുന്നത് കൊണ്ട് നീ പ്രേമിക്കരുത് എന്ന് അദ്ദേഹം പറഞ്ഞിരുന്നില്ല.

Also Read
എന്നെ വിസ്മയിപ്പിച്ചിട്ടുള്ള ഒരേയൊരു നടൻ മോഹൻലാൽ ആണ്, ഒന്നും ആകില്ലെന്ന് കരുതിയിടത്ത് നിന്നാണ് അദ്ദേഹം ഉന്നതങ്ങളിലേക്ക് ഉയർന്നത്: എംആർ ഗോപകുമാർ

പ്രണയം വീട്ടിൽ പറഞ്ഞപ്പോഴും അച്ഛൻ എല്ലാം എന്റെ സ്വാതന്ത്ര്യത്തിന് വിട്ടുതരികയായിരുന്നു. അപ്പോഴും എതിർപ്പ് അമ്മയ്ക്ക് മാത്രമായിരുന്നു. വേറെ മതമാണ് എന്നുള്ളത് അമ്മയ്ക്ക് വലിയ പ്രശ്‌നമായിരുന്നു. ആദ്യ പറഞ്ഞപ്പോൾ മുതൽ അമ്മ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പിന്നെ അവിടെ പോയി ഷോൺ ചേട്ടന്റെ വീട്ടുകാരെ പരിചയപ്പെട്ട് അവരുമായി കൂട്ടായ ശേഷമാണ് അമ്മ ഓക്കെ ആയത്.

എല്ലാം നമ്മുടെ സ്വാതന്ത്ര്യത്തിന് ചെയ്യാൻ അച്ഛൻ അനുവാദം തരും പക്ഷെ അതിന്റെ വരും വരായ്കകൾ നമ്മൾ തന്നെ സ്വീകരിക്കാൻ തയ്യാറായികൊള്ളണം എന്ന് മാത്രമെ അച്ഛനുള്ളൂ പാർവതി ഷോൺ പറയുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരപുത്രി പാർവതി പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

ജഗതിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പറഞ്ഞും കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞുമെല്ലാം താരപുത്രി എത്താറുണ്ട്. കോളജ് പഠനത്തിനിടെയാണ് താൻ ഷോണിനെ പരിചയപ്പെട്ടതെന്നും പാർവതി വെളിപ്പെടുത്തിയിട്ടുണ്ട്. കേളജ് കാലം മുതൽ ഷോൺ രാഷ്ട്രീയത്തിലുണ്ടായിരുന്നുവെന്നും അതൊക്കെ തന്നെയാണ് തന്നെ ആകർഷിച്ചതെന്നും പാർവതി പറഞ്ഞിട്ടുണ്ട്. ചില കുക്കറി ഷോയുടെ അവതാരക ആയുമെല്ലാം എത്തി ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് പാർവതി.

Also Read
എന്റെ പണം അപഹരിക്കപ്പെട്ടു, എന്റെ സ്വകാര്യത ആക്രമിക്കപ്പെട്ടു, എന്റെ കുടുംബം ശിഥിലമായി : ശ്രദ്ധ നേടി സാമന്തയുടെ വാക്കുകൾ

Advertisement