എന്റെ പണം അപഹരിക്കപ്പെട്ടു, എന്റെ സ്വകാര്യത ആക്രമിക്കപ്പെട്ടു, എന്റെ കുടുംബം ശിഥിലമായി : ശ്രദ്ധ നേടി സാമന്തയുടെ വാക്കുകൾ

179

തെന്നിന്ത്യയുടെ പ്രിയങ്കരിയായ നടിയാണ് സാമന്ത റൂത്ത് പ്രഭു. നാഗചൈതന്യയുമായുള്ള വിവാഹ മോചനത്തെ തുടർന്ന് വാർത്തകളിൽ താരം നിറഞ്ഞിരുന്നു. വിവാഹ മോചനത്തിന് പിന്നാലെ താരത്തിന്റെ പേരിൽ ഗോസിപ്പുകളും വിമർശനവും ഉയരുകയും ചെയ്തു. എന്നാൽ ഇതൊന്നും തന്നെ ബാധിച്ചിട്ടില്ലെന്ന് ഓരോ പ്രാവശ്യവും നടി വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പോൾ ചർച്ചയാകുന്നത് സാമന്തയുടെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്. അമേരിക്കൻ നടനും നിർമ്മാതാവുമായ വിൽ സ്മിത്തിന്റെ ‘വില്ലാർഡ് കാരോൾ വിൽ സ്മിത്ത്’ എന്ന പുസ്തകത്തിൽ നിന്നുള്ള ചില വരികളാണ് സാമന്ത പങ്കുവച്ചിരിക്കുന്നത്. നടിയുടെ ഇപ്പോഴത്തെ ജീവിതത്തോട് സാമ്യം തോന്നുന്ന തരത്തിലുള്ള വാക്കുകളാണ് സ്റ്റോറിയാക്കിയിരിക്കുന്നത്.

Advertisements

ALSO READ

കല്യാണം കഴിഞ്ഞ് ഒരു വർഷമായപ്പോൾ വലിയൊരു സന്തോഷമുണ്ടായി, വെറും 15 ദിവസം നീണ്ടു നിന്ന സന്തോഷം : ഗിന്നസ് പക്രു

‘കഴിഞ്ഞ മുപ്പത് വർഷമായി നിങ്ങൾ എല്ലാവരെയും പോലെ പരാജയം, നഷ്ടം, അപമാനം, വിവാഹമോചനം, മരണം എന്നിവയെ എനിക്കും കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്റെ ജീവന് ഭീഷണിയുണ്ടായിരുന്നു എന്റെ പണം അപഹരിക്കപ്പെട്ടു എന്റെ സ്വകാര്യത ആക്രമിക്കപ്പെട്ടു എന്റെ കുടുംബം ശിഥിലമായി. എങ്കിലും എല്ലാ ദിവസവും ഞാൻ എഴുന്നേറ്റു.’

‘വീണ്ടും ജീവിതം കെട്ടിപടുക്കാനായി ഒരോ കല്ലും പ്രവൃത്തിയിലൂടെ കൂട്ടിവെച്ചു. പലരും പല ചോദ്യങ്ങളുമായി വന്നു. പരിഹാസങ്ങളുണ്ടായി അപ്പോഴും തോറ്റ ഭാഗത്തേക്കല്ല… ജയിക്കാനുള്ള ഭാഗത്തേക്ക് ഞാൻ നോക്കി. ഒപ്പം തളർന്ന് കിടക്കില്ല… എഴുന്നേറ്റ് നടക്കും എന്നും തീരുമാനിച്ചു.’- എന്ന വരികളാണ് സാമന്ത പങ്കുവച്ചിരിയ്ക്കുന്നത്.

ALSO READ

ഒരു ലക്ഷത്തിന് മുകളിൽ വില വരുന്ന സാധനങ്ങൾ വാങ്ങിയിട്ടും ലുലുമാളിൽ പാർക്കിങ് സൗകര്യം നൽകുന്നില്ല : പരാതിയുമായി ആലീസ് ക്രിസ്റ്റിയും ഭർത്താവ് സജിനും

ഈ വരികളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വിൽ സ്മിത്തിന്റെ പുസ്തകം വായിച്ച് കഴിഞ്ഞ്, പുസ്തകത്തെ അഭിനന്ദിച്ചു കൊണ്ടുള്ള കമന്റും സാമന്ത കുറിച്ചിട്ടുണ്ട്. ”കഠിനാധ്വാനം ചെയ്യുക… തിരിച്ചടികളിൽ നിന്ന് പഠിക്കുക… സ്വയം പ്രതിഫലിപ്പിക്കുക… സ്വയം പുനർനിർമ്മിക്കുക… ഒരിക്കലും ഉപേക്ഷിച്ച് പോകരുത്” എന്നാണ് നടി അഭിപ്രായം കുറിച്ചത്.

 

Advertisement