താൻ ഗർഭിണിയോ? പ്രതികരണവുമായി സാമന്ത

12

ഏറ്റവും കുടുതൽ ആരാധകരുള്ള ഇന്ത്യൻ സെലിബ്രിറ്റി ദമ്പതികളിൽ പെട്ടവരാണ് സാമന്തയും നാഗ ചൈതന്യയും.

ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾ സാമന്തയും നാഗ ചൈതന്യയും ആരാധകർക്കായി സാമൂഹ്യമാധ്യമത്തിൽ പങ്കുവയ്ക്കാറുണ്ട്.

Advertisements

ഒരു വാർത്തയ്‌ക്കെതിരെയുള്ള രൂക്ഷപ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ സാമന്ത. താൻ ഗർഭിണിയാണെന്ന വാർത്തയ്ക്ക് എതിരെയാണ് സാമന്ത രംഗത്ത് എത്തിയിരിക്കുന്നത്.

സാമന്ത ഗർഭിണിയോ എന്ന തലക്കെട്ടിലുള്ള ഒരു വാർത്തയോടാണ് സാമന്ത രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്.

ആണോ, എപ്പോഴാണ് നിങ്ങൾക്ക് മനസ്സിലായത്, ഞങ്ങളോടും കൂടി പറയൂ എന്നാണ് സാമന്ത സാമൂഹ്യമാധ്യമത്തിൽ എഴുതിയിരിക്കുന്നത്.

എന്തായാലും ആരാധകർ സാമന്തയുടെ മറുപടി ഏറ്റെടുത്തിരിക്കുകയാണ്. മജിലിയാണ് സാമന്തയും നാഗചൈതന്യയും ഏറ്റവും ഒടുവിൽ ഒന്നിച്ച് അഭിനയിച്ച ചിത്രം.

ശിവ നിർവാണ സംവിധാനം ചെയ്ച ചിത്രം തീയേറ്ററിൽ പ്രതികരണം നേടിയിരുന്നു.

Advertisement