മലിംഗ ഇന്ന് പോരിനിറങ്ങുന്നത് ഈ അപൂർവ്വ കിടിലൻ റെക്കോർഡ് ലക്ഷ്യമിട്ട്

26

ബൗളിംഗ് ആക്ഷന്‍ കൊണ്ട് ശ്രദ്ധേയനായ താരമാണ് ശ്രീലങ്കയുടെ ലസിത് മലിംഗ. പരിമിത ഓവര്‍ ക്രിക്കറ്റില്‍ പ്രത്യേകിച്ചും ട്വന്‍റി 20യില്‍ ശ്രദ്ധേയപ്രകടനം കാഴ്ചവെച്ചിട്ടുള്ള താരമാണ് മലിംഗ.

ഇപ്പോള്‍ ലോകകപ്പില്‍ ഇന്ന് ബംഗ്ലാദേശിനെതിരെ പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ ലസിത് മലിംഗ മറ്റൊരു റെക്കോർഡ് നേട്ടത്തിന്‍റെ അരികിലാണ്.

Advertisements

ഇന്ന് നാല് വിക്കറ്റ് നേടിയാൽ ലോകകപ്പിൽ 50 വിക്കറ്റ് ക്ലബിൽ എത്തുന്ന നാലാമത്തെ താരമാവും മലിംഗ.

39 മത്സരങ്ങളില്‍നിന്ന് 71 വിക്കറ്റ് നേടിയ ഓസ്ട്രേലിയയുടെ ഗ്ലെൻ മഗ്രാത്ത് ആണ് ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍.

40 മത്സരങ്ങളില്‍നിന്ന് 68 വിക്കറ്റ് നേടിയ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് രണ്ടാമത്.

38 മത്സരങ്ങളില്‍നിന്ന് 55 വിക്കറ്റ് നേടിയ പാകിസ്ഥാന്‍റെ വസീം അക്രമാണ് മൂന്നാമത്. ഇന്ന് മത്സരത്തിന് ഇറങ്ങുമ്പോള്‍ ശ്രീലങ്ക ഏറെ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്ന താരമാണ് മലിംഗ.

പരിശീലനത്തിനിടെ പരിക്കേറ്റ നുവാൻ പ്രദീപ് ഇല്ലാതെയാണ് ലങ്കയിറങ്ങുക.

അഫ്ഗാനിസ്ഥാനെതിരെ നാല് വിക്കറ്റ് വീഴ്ത്തിയ പ്രദീപിന് പകരം ജീവൻ മെൻഡിസ് ടീമിൽ എത്താനാണ് സാധ്യത.

അതിനാല്‍ ലസിത് മലിംഗയുടെ പന്തുകളെ ലങ്കന്‍പടയ്ക്ക് കൂടുതൽ ആശ്രയിക്കേണ്ടിവരും. വൈകിട്ട് മൂന്ന് മുതൽ ബ്രിസ്റ്റോളിലാണ് മത്സരം.

കളിയും എല്ലാ വാശിയും കെടുത്തുന്ന മഴ ബ്രിസ്റ്റോളില്‍ ഭീഷണിയുയര്‍ത്തുന്നുണ്ട്. അതുകൊണ്ട്, പിച്ചിൽ മാത്രമല്ല മാനത്തും നോക്കിയേ ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും പോരിന് ഇറങ്ങാനാവൂ.

വെള്ളിയാഴ്ച ഇവിടെ നടക്കേണ്ടിയിരുന്ന ശ്രീലങ്ക-പാകിസ്ഥാൻ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടുമണിയോടെ ഇന്നും മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ പ്രവചനം.

Advertisement