Home Entertainment

മയിൽവാഹനവുമായി നേർക്കുനേർ കൊമ്പുകോർത്ത് സ്റ്റീഫൻ നെടുമ്പള്ളി; തീയേറ്ററിൽ കാണാത്ത ലൂസിഫറിലെ മാസ് രംഗം

43

താരരാജാവ് മോഹൻലാലിന്റെ ലൂസിഫറിലെ എഡിറ്റിംഗ് ടേബിളിൽ ഒഴിവാക്കിയ മാസ് രംഗം പുറത്തുവിട്ട് പൃഥ്വിരാജ്.

Advertisements

47 സെക്കന്റ് ദൈർഘ്യമുള്ള രംഗം മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടാണ് പൃഥ്വി പുറത്തുവിട്ടിരിക്കുന്നത്.

തീയ്യേറ്റർ പതിപ്പിലോ അൻപതാം ദിനത്തിൽ സ്ട്രീം ചെയ്യപ്പെട്ട ആമസോൺ പ്രൈം വീഡിയോ പതിപ്പിലോ ഈ രംഗമില്ലെന്നും പൃഥ്വി പറയുന്നു.

മയിൽവാഹനം ഐപിഎസ് എന്ന ജോൺ വിജയ് കഥാപാത്രവും മോഹൻലാലിന്റെ സ്റ്റീഫൻ നെടുമ്പള്ളിയും തമ്മിലുള്ള സംഭാഷണമാണ് ഈ രംഗത്തിൽ.

പൊലീസിന്റെ ഔദ്യോഗിക വാഹനത്തിലാണ് മയിൽവാഹനം. മോഹൻലാൽ എത്തുന്നത് ഒരു ബുള്ളറ്റ് മോട്ടോർസൈക്കിളിലും.

തീയേറ്ററിൽ 200 കോടി കളക്ഷൻ നേടിയ ചിത്രം അൻപതാം ദിനത്തിലാണ് ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യപ്പെട്ടത്.

Advertisement