സ്‌റ്റൈലിഷ് ലുക്കിലുള്ള തന്റെ പിറന്നാൾ ചിത്രം പങ്കു വച്ച് പ്രാർത്ഥന ; പാത്തുവിന് മധുര പതിനേഴ് ആശംസിച്ച് ആരാധകർ

69

കഴിഞ്ഞ ദിവസം താരപുത്രി പ്രാർത്ഥന ഇന്ദ്രജിത്തിന്റെ ജന്മദിനമായിരുന്നു. അങ്ങനെ പ്രാർത്ഥന ഒരു മധുര പതിനേഴുകാരിയായിരുക്കുന്നു.

എപ്പോഴും മോഡേൺ വസ്ത്രങ്ങളിൽ തിളങ്ങാൻ താൽപ്പര്യമുള്ള പ്രാർത്ഥന ജന്മദിനത്തിനും അത്തരമൊരു സ്‌റ്റൈലിഷ് പാർട്ടിവെയർ ധരിച്ചുള്ള ചിത്രങ്ങളുമായാണ് വരവ്.

Advertisements

ALSO READ

തിയ്യേറ്റർ ഉടമകളുടെ സംഘടനായ ഫിയോക്കിൽ നിന്നും ആന്റണി പെരുമ്പാവൂർ രാജിവെച്ചു ; മരക്കാർ ഒടിടി റിലീസ് ചെയ്യുന്ന വിഷയത്തിൽ തന്നോട് ആരും ചർച്ച നടത്തിയിട്ടില്ല, ചർച്ച നടന്നത് എല്ലാം മോഹൻലാൽ സാറുമായാണെന്ന് ആന്റണി

ഇളയമ്മ പ്രിയ മോഹനും കൂട്ടുകാരും പ്രാർത്ഥനയ്ക്ക് ജന്മദിനാശംസകളുമായി ചിത്രത്തിന് താഴെ എത്തിയിട്ടുണ്ട്. അടുത്തിടെ സൈമ പുരസ്‌കാര വേദിയിൽ പ്രാർത്ഥന ധരിച്ച വസ്ത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. അമ്മ പൂർണ്ണിമ ഇന്ദ്രജിത് തന്നെ ആണ് പലപ്പോഴും പാത്തുവിന്റെ വസ്ത്രങ്ങളുടെ ഡിസൈനർ.

ഹൈദരാബാദിൽ നടന്ന സൈമ പുരസ്‌കാരദാന വേദിയിൽ പ്രാർത്ഥന ഇന്ദ്രജിത്തും അമ്മ പൂർണിമ ഇന്ദ്രജിത്തും ഒരുപോലെ തിളങ്ങി. സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്സിൽ മലയാള സിനിമയിൽ നിന്നുമുള്ള മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നേടിയത് പ്രാർത്ഥനയാണ്.

ALSO READ

ഇത് നമ്മുടെ വാനമ്പാടിയിലെ പഴയ പപ്പിയല്ല! ഗൗണിൽ അതി മനോഹരിയായി സുചിത്ര നായർ

നീളൻ മഞ്ഞ ഗൗണിൽ പ്രത്യക്ഷപ്പെട്ട പ്രാർത്ഥനയുടെ ആദ്യ ചലച്ചിത്ര പുരസ്‌കാരമാണ്. ഇളയച്ഛൻ പൃഥ്വിരാജ് സുകുമാരൻ മികച്ച നടനുള്ള പുസ്രസ്‌കാരവും നേടി.

സോഷ്യൽമീഡിയയിൽ വളരെ ആക്ടീവ് ആണ് ഗായിക കൂടിയായ പ്രാർത്ഥന. പാട്ട് പോലെ പാത്തുവിന്റെ ഡ്രെസ്സിങും സ്റ്റൈലും എല്ലാം ശ്രദ്ധ നോടാറുണ്ട്.

Advertisement