ഈ മൂഡ് സ്വിംഗ്‌സ് എന്താണ് ? സംശയങ്ങളും ആകാംഷയും നിറച്ച് ‘സൂപ്പർ ശരണ്യ’ ട്രെയിലർ

245

അനശ്വര രാജൻ നായികയാകുന്ന ചിത്രമാണ് ‘സൂപ്പർ ശരണ്യ’. അർജുൻ അശോകനാണ് ചിത്രത്തിൽ നായക കഥാപാത്രമായി എത്തുന്നത്. ‘സൂപ്പർ ശരണ്യ’ എന്ന സിനിമയുടെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ്. അനശ്വര രാജൻ ഉൾപ്പടെയുള്ള താരങ്ങൾ തന്നെയാണ് ട്രെയിലർ ഷെയർ ചെയ്തത്. ‘ശരണ്യ’ എന്ന കഥാപാത്രമായിട്ട് തന്നെയാണ് അനശ്വര രാജൻ അഭിനയിക്കുന്നത്.

ഗിരീഷ് എ ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സജിത്ത് പുരുഷൻ ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നു. ആകാശ് ജോസഫ് വർഗീസാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത്.

Advertisements

ALSO READ

ചാൻസ് ചോദിക്കാൻ ഒരു മടിയും ഇല്ലെന്ന് അജു വർഗീസ്

ഗിരിഷ് എ ഡി ചിത്രത്തിന്റെ നിർമാണത്തിലും പങ്കാളിയാകുന്നു. പ്രൊഡക്ഷൻ കൺട്രോളർ: അലക്‌സ്. ജസ്റ്റിൻ വർഗ്ഗീസാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ‘സൂപ്പർ ശരണ്യ’യെന്ന ചിത്രത്തിന്റെ ഗാനരചന സുഹൈൽ കോയ.

‘സൂപ്പർ ശരണ്യ’യെന്ന ചിത്രം കലാലയ ജീവിതത്തിന് പ്രാധാന്യം നൽകിയുള്ളതായിരിക്കുമെങ്കിലും മൂഡ് സ്വിംഗ്‌സ് അടക്കമുള്ളവയും പരാമർശിക്കുന്നതാകുമെന്ന് ട്രെയിലർ സൂചന നൽകുന്നു. ചിത്രത്തിന്റെ സൗണ്ട് മിക്‌സിംഗ് വിഷ്ണു സുജാതൻ. സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത് കെ സി സിദ്ധാർത്ഥൻ, ശങ്കരൻ എ എസ്. എന്നിവരാണ്.

ALSO READ

വൈറലായി മംമതയുടെ റീൽസ് ; അമ്മയും മകളും ആണെങ്കിലും യാഥാർത്ഥയിൽ ചേച്ചിയും അനിയത്തിയും പോലെയുണ്ടെന്ന് ആരാധകർ

വിനീത് വിശ്വം, നസ്ലൻ, ബിന്ദു പണിക്കർ, മണികണ്ഠൻ പട്ടാമ്പി, സജിൻ ചെറുകയിൽ, വരുൺ ധാരാ, വിനീത് വാസുദേവൻ, ശ്രീകാന്ത് വെട്ടിയാർ, സ്‌നേഹ ബാബു, ജ്യോതി വിജയകുമാർ, കീർത്തന ശ്രീകുമാർ, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവർ തുടങ്ങിയവരും അഭിനയിക്കുന്നു.

 

Advertisement