വൈറലായി മംമതയുടെ റീൽസ് ; അമ്മയും മകളും ആണെങ്കിലും യാഥാർത്ഥയിൽ ചേച്ചിയും അനിയത്തിയും പോലെയുണ്ടെന്ന് ആരാധകർ

5418

ഹരിഹരൻ സവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ മലയാല സിനിമയിലേക്ക് അരങ്ങേറിയ താരമാണ് മംമ്ത മോഹൻദാസ്. പിന്നീട് നിരവധി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ മംമ്ത മോഹൻദാസ് അഭിനയത്തിൽ മാത്രമല്ല പാട്ടിലും കഴിവ് തെളിയിച്ചിട്ടുള്ള താരമാണ്.

ബിഗ് സ്‌ക്രീനിലെ മിന്നും പ്രകടനങ്ങൾ കൊണ്ട് കയ്യടി നേടുന്ന മംമ്ത തന്റെ ജീവിത പോരാട്ടം കൊണ്ട് പലർക്കും പ്രചോദനമായി മാറിയ താരമാണ്. ക്യാൻസറിനെ നേരിട്ട് അതിജീവിച്ചാണ് മംമ്ത പലർക്കും പ്രചോദനമായി മാറിയത്.

Advertisements

ALSO READ

തമിഴ് സിനിമയിൽ വേരുറപ്പിച്ച് ഹരീഷ് പേരടി

ജയറാം നായകനായ മധുചന്ദ്രലേഖയിൽ അഭിനയിച്ച ശേഷമാണ് താരത്തിന് കൂടുതൽ പ്രേക്ഷക പിന്തുണ ലഭിക്കുന്നത്. ബാബ കല്യാണിയിൽ മോഹൻലാലിൻറെ നായികയായും മമത തിളങ്ങി. അതിന് ശേഷം ബിഗ് ബി, പാസഞ്ചർ, കഥ തുടരുന്നു, അൻവർ, മൈ ബോസ് തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ മമത അഭിനയിച്ചു.

പിന്നീട് വിവാഹിതയായ മമത പക്ഷേ ഒരു വർഷത്തിന് ശേഷം ആ ബന്ധം വേർപിരിഞ്ഞു. മമത കാൻസർ അതിജീവിച്ച ഒരാളുകൂടിയാണ്. തുടർ ചികിത്സയുടെ ഭാഗമായി ഇപ്പോൾ അമേരിക്കയിലാണ് മമത താമസിക്കുന്നത്. ഷൂട്ടിംഗ് ഉള്ളപ്പോൾ മമത നാട്ടിലേക്ക് വരികയും ചെയ്യും. 2015-ൽ ടു കൺട്രിസ് എന്ന സിനിമയിലൂടെ വീണ്ടും അതിശക്തമായി തിരിച്ചുവരവ് നടത്തിയിരുന്നു മമത.

ഫോറൻസിക്, ഭ്രമം എന്നിവയാണ് മമതയുടെ അവസാന ചിത്രങ്ങൾ. ഇപ്പോഴിതാ ഫോറൻസിക് എന്ന സിനിമയിൽ മമതയുടെ മകളായി അഭിനയിച്ച കുട്ടി താരത്തിനൊപ്പം നൃത്തം ചെയ്യുന്ന ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് താരം. ഇൻസ്റ്റാഗ്രാമിൽ വൈറലായ ഒരു റീൽസ് സോങ്ങിനാണ് മമതയും ബാലതാരമായ തമന്ന പ്രമോദും ഡാൻസ് ചെയ്യുന്നത്.

 

View this post on Instagram

 

A post shared by Mamta Mohandas (@mamtamohan)

ALSO REA

അപ്പുറത്തെങ്ങാനും പൈപ്പുണ്ടാവും അവിടെ പോവാൻ പറഞ്ഞ് അയാൾ, പക്ഷേ അയാളോട് ഞാൻ പകരം വീട്ടി, തുടക്കകാലത്ത് നേരിടേണ്ടി വന്നിട്ടുള്ള അവഗണകളെ കുറിച്ച് ടൊവിനോ

 

രണ്ടുപേരും അടിച്ചുപൊളിച്ചുവെന്നാണ് ആരാധകർ വീഡിയോയുടെ താഴെ നൽകുന്ന കമന്റുകൾ. സിനിമയിൽ അമ്മയും മകളും ആണെങ്കിലും യാഥാർത്ഥയിൽ ചേച്ചിയും അനിയത്തിയും പോലെയുണ്ടെന്നും ചിലർ പറയുന്നുണ്ട്. മമതയുടെ മ്യാവു എന്ന സിനിമയിലും തമന്ന അഭിനയിക്കുന്നുണ്ട്. സൗബിനാണ് ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത്. ചിത്രം ഈ കഴിഞ്ഞ ദിവസമാണ് തിയേറ്ററിൽ ഇറങ്ങിയത്.

 

Advertisement