തമിഴ് സിനിമയിൽ വേരുറപ്പിച്ച് ഹരീഷ് പേരടി

89

വയലാർ മാധവൻകുട്ടി ഒരുക്കിയ ശ്രീ ഗുരുവായൂരപ്പൻ എന്ന ടെലിവിഷൻ സീരിയലിൽ കിംവദൻ എന്ന കഥാപാത്രമായുള്ള അസാധ്യ പെർഫോമൻസിലൂടെ ഹരീഷ് പേരാടി മിനി സ്‌ക്രീൻ പ്രേക്ഷകരുടെയും പ്രീയപ്പെട്ട നടനായി മാറിയിരുന്നു. ഇപ്പോൾ മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള സ്വഭാവ നടന്മാരിൽ ഒരാളാണ് ഈ കലാകാരൻ.

അരുൺ കുമാർ അരവിന്ദ് മുരളി ഗോപിയുടെ തിരക്കഥയെ അടിസ്ഥാനമാക്കി സംവിധാനം ചെയ്ത ലെഫ്‌റ് റൈറ്റ് ലെഫ്‌റ് എന്ന ചിത്രത്തിലെ കൈതേരി സഹദേവൻ എന്ന കഥാപാത്രം ഒരു മലയാളിയ്ക്കും മറക്കാൻ കഴിയില്ല. ഒരുപക്ഷെ മലയാള സിനിമ ചരിത്രത്തിലെ തന്നെ ഒരു നടൻ നടത്തിയ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായി പറയാൻ കഴിയുന്ന പെർഫോമൻസ് ആണ് ഹരീഷ് പേരാടി ആ ചിത്രത്തിലൂടെ കാഴ്ച വെച്ചത്.

Advertisements

ALSO READ

അപ്പുറത്തെങ്ങാനും പൈപ്പുണ്ടാവും അവിടെ പോവാൻ പറഞ്ഞ് അയാൾ, പക്ഷേ അയാളോട് ഞാൻ പകരം വീട്ടി, തുടക്കകാലത്ത് നേരിടേണ്ടി വന്നിട്ടുള്ള അവഗണകളെ കുറിച്ച് ടൊവിനോ

ഇപ്പോൾ തമിഴ് സിനിമയിലും വൻ കുതിപ്പ് നടത്താൻ ഒരുങ്ങുകയാണ് ഹരീഷ് പേരടി. ഇതിനോടകം തന്നെ തമിഴ് സിനിമയിൽ ശ്രദ്ധേയമായ പ്രകടനം നടത്താൻ കഴിഞ്ഞു ഈ നടന്. കിടാരി, വിക്രം വേദ, മെർസൽ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു ഹരീഷ് പേരടി. ഇതിൽ അടുത്തിടെ പുറത്തിറങ്ങിയ വിക്രം വേദയിലെ ചേട്ടൻ എന്ന കഥാപാത്രം ഗംഭീരമായിരുന്നു. വിജയ് സേതുപതിയുമായുള്ള കോമ്പിനേഷൻ സീനുകൾ ഒക്കെ വലിയ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

ALSO READ

എന്നെ കണ്ട ഉടനെ ചാൻസ് ചോദിച്ച് മടക്കി കുത്തിയ മുണ്ട് അഴിച്ചിട്ട് വിനയം കാണിക്കാൻ തൊഴുത് കാണിച്ചൊരു നിൽപ്പങ്ങ് നിന്നു, ദിലീപിനെ അദ്യമായി കണ്ടതിനെ കുറിച്ച് നാദിർഷ

ഈ നടന്റെ അടുത്ത തമിഴ് റിലീസ് വിജയ് നായകനായ മെർസൽ എന്ന ബ്രഹ്മാണ്ഡ ചിത്രമാണ്. ആറ്റ്‌ലീ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഈ വരുന്ന ദീപാവലിക്ക് തീയേറ്ററുകളിൽ എത്തും. വളരെ പ്രധാനപ്പെട്ട ഒരു വേഷമാണ് ഈ ചിത്രത്തിൽ ഹരീഷ് പേരടി അവതരിപ്പിക്കുന്നതെന്നാണ് സൂചനകൾ.

അത് പോലെ തന്നെ തമിഴിൽ നിന്ന് ഈ നടന് ഇപ്പോൾ അവസരങ്ങളുടെ പെരുമഴയാണ് എന്നാണ് കേൾക്കുന്നത്. അങ്ങനെ മറ്റൊരു മലയാളി കൂടി സൗത്ത് ഇന്ത്യ കീഴടക്കുകയാണ്. അഭിമാനിക്കാം ഈ നടനെയോർത്തു നമ്മുക്ക് ഓരോരുത്തർക്കും.

 

Advertisement