മകളേക്കാള്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടികളുടെ കാമുകവേഷത്തില്‍ അഭിനയിക്കുന്നതില്‍ വിശദീകരണവുമായി മോഹന്‍ലാല്‍

25

മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ തങ്ങളുടെ താരപദവിക്ക് ഒരു കോട്ടവും തട്ടാതെ ഇപ്പോഴും നിറഞ്ഞുനില്‍ക്കുകയാണ് മലയാള ചലച്ചിത്രലോകത്ത്. ഇതിനിടെ താരങ്ങളുടെ പല തീരുമാനങ്ങളും നിലപാടുകളും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും വിമര്‍ശനവിധേയമാവുകയും ചെയ്യാറുണ്ട്. നാല് പതിറ്റാണ്ടായി ഒരേ രംഗത്ത് സജീവമായി നിലനില്‍ക്കുമ്പോള്‍ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്നാണ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് പറയാനുള്ളത്.

Advertisements

മകളേക്കാള്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടികളുടെ കാമുകവേഷത്തില്‍ എത്തുന്നത് പ്രായത്തിനൊത്ത കഥാപാത്രങ്ങളെ സ്വീകരിക്കാനുള്ള വൈമുഖ്യം കൊണ്ടല്ലേ എന്ന ചോദ്യത്തിന് മോഹന്‍ലാലിന്റെ ഉത്തരം ഇങ്ങനെ:

‘സിനിമയില്‍ പണ്ടു മുതലേ ഹീറോമാര്‍ പ്രായമായാലും ചെറുപ്പക്കാരികളായ ഹീറോയിന്‍മാര്‍ക്കൊപ്പമഭിനയിക്കും. ലോകത്തുമുഴുവനങ്ങനെയാണ്. പക്ഷേ കഴിഞ്ഞ കുറേ വര്‍ഷമായി അങ്ങനെ ചെറുപ്പക്കാരികളുടെ നായകനായി ഞാനഭിനയിച്ചത് ഏതു സിനിമയാണെന്നു പോലുമറിയില്ല. ‘

‘പത്തുനാല്‍പതു കൊല്ലമായി സിനിമയില്‍ നില്‍ക്കുന്ന ഒരാളെപ്പറ്റി പറയുമ്പോള്‍ അയാള്‍ അത്തരം ആരോപണങ്ങളില്‍ക്കൂടി സഞ്ചരിക്കണം. അല്ലെങ്കില്‍ പിന്നെ എന്താ രസം? ഞാനൊരിക്കല്‍ നമ്മുടെ മധുസാറുമായി സംസാരിക്കുകയായിരുന്നു.

അപ്പോള്‍ ഈ കാര്യം ഞാന്‍ സാറിനോടു ചോദിച്ചു. അപ്പോള്‍ സാര്‍ പറഞ്ഞു, ‘എടോ, നമ്മുടെ ജീവിതത്തില്‍ അങ്ങനെയും ചിലതൊക്കെ വേണ്ടേ? വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ഒക്കെ ഓരോ ഘട്ടങ്ങളല്ലേ?” താരത്തിന്റെ മറുപടി ഇങ്ങനെ.

Advertisement