കാമുകന് ഒപ്പം താമസിച്ച യുവതി അതിക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍: സ്വകാര്യഭാഗങ്ങളില്‍ ബിയര്‍ ബോട്ടിലും ശീതള പാനീയ കുപ്പികളും

18

ഭോപ്പാല്‍: യുവതി അതിക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 35 വയസുകാരിയായ യുവതിയുടെ മൃതദേഹം നഗ്‌നമായ നിലയിലാണ് കണ്ടെത്തിയത്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് അതിക്രൂര സംഭവം. ഒറ്റമുറി വീട്ടില്‍ കണ്ടെത്തിയ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ബിയര്‍ കുപ്പികളും ശീതള പാനീയങ്ങളും കണ്ടെത്തിയെന്ന് പോലീസ് വ്യക്തമാക്കുന്നു.

അശോക് നഗറില്‍ താമസിച്ചു വന്നിരുന്ന യുവതിക്കൊപ്പം ഒരു പുരുഷനും താമസിച്ചു വന്നിരുന്നു. ഇരുവരും ദിവസവേതനത്തിനായി ജോലിക്ക് പോകുന്നവരാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നാണ് യുവതി ബലാത്സംഗത്തിനിരയായെന്ന് കണ്ടെത്തിയത്. അതേസമയം സ്വകാര്യ ഭാഗങ്ങളില്‍ ബിയര്‍ ബോട്ടിലുകളും, ശീതള പാനീയ കുപ്പികളും തറച്ച നിലയിലായിരുന്നു. യുവതിയുടെ തലയില്‍ മാരക മുറിവേറ്റിട്ടുണ്ട്. മൂന്നു ദിവസം പഴക്കമുള്ള യുവതിയുടെ മൃതദേഹം വ്യാഴാഴ്ചയാണ് കണ്ടത്.

Advertisements

യുവതിക്കൊപ്പം താമസിച്ചിരുന്ന യുവാവ് പോലീസ് പിടിയിലായിട്ടുണ്ട്. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് പറയുന്നു. ഈ യുവതി തന്റെ നാലാമത്തെ ഭാര്യയാണെന്ന് ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ആദ്യത്തെ രണ്ടു പേരെ ഉപേക്ഷിക്കുകയും മൂന്നാമത്തെ ഭാര്യ മരിക്കുകയും ചെയ്തു എന്നാണ് ഇയാള്‍ നല്‍കിയിരിക്കുന്ന മൊഴി. യുവതിക്കു അടുത്തുള്ള മറ്റൊരു യുവാവുമായി ബന്ധമുണ്ടായിരുന്നുവെന്ന് ഇയാള്‍ സംശയിച്ചിരുന്നു എന്നാണ് വിവരം. ബന്ധമുണ്ടെന്ന് സംശയിച്ച ആളും ഒളിവിലാണ്.

Advertisement