Home Entertainment Celebrities

സ്ട്രിക്ടായ അമ്മയും ഭാര്യയുമാണ് നീ, അല്ലിയുടെ ചിത്രം ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നത് നിനക്ക് ഇഷ്ടമുള്ള കാര്യമല്ലെന്ന് എനിക്കറിയാം, പക്ഷേ…! പൃഥ്വിരാജിന്റെ പോസ്റ്റ് ഏറെറടുത്ത് ആരാധകർ

136

നടൻ പൃഥ്വിരാജിനെപ്പോലെ തന്നെ പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയാണ് താരപത്‌നി സുപ്രിയ മേനോൻ. ക്യാമറയ്ക്ക് പിന്നിൽ സജീവമാണ് സുപ്രിയ. സുപ്രിയയുടെ പിറന്നാളാണ് ശനിയാഴ്ച. താരങ്ങളും ആരാധകരുമുൾപ്പടെ നിരവധി പേരാണ് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.

ഭാര്യയ്ക്ക് ആശംസ അറിയിച്ച് പൃഥ്വിരാജും എത്തിയിട്ടുണ്ട്. പതിവ് തെറ്റിച്ചുള്ള പോസ്റ്റാണ് ഇത്തവണത്തേത്. ചിരിച്ച മുഖത്തോടെയുള്ള അലംകൃതയേയും സുപ്രിയേയുമാണ് ഫോട്ടോയിൽ കാണുന്നത്. മകളുടെ മുഖം കാണുന്ന ഫോട്ടോ അത്യപൂർവ്വമായാണ് പൃഥ്വിയും സുപ്രിയയും പോസ്റ്റ് ചെയ്യാറുള്ളത്.

Advertisements

Also read

തന്റെ ഫോട്ടോയ്ക്ക് താഴെ ആത്മാഭിമാനമുള്ള സ്ത്രീ അല്ലെന്ന് കമന്റിട്ടവനെ കണ്ടംവഴി ഓടിച്ച് സനൂഷ

 

അലംകൃതയെന്ന അല്ലിയുടെ സ്വകാര്യതയെ അങ്ങേയറ്റം മാനിക്കുന്നതിനാലാണ് ചിത്രങ്ങൾ അധികം പോസ്റ്റ് ചെയ്യാത്തത്. സാധാരണക്കാരിയായി മകളെ വളർത്താനാണ് ആഗ്രഹമെന്നും ഇരുവരും പറഞ്ഞിരുന്നു.

അല്ലിയുടെ സംശയങ്ങളെക്കുറിച്ചും എഴുത്തിനെക്കുറിച്ചുമെല്ലാം പറഞ്ഞ് സുപ്രിയയും എത്താറുണ്ട്. നാളുകൾക്ക് ശേഷം അല്ലിയുടെ മുഖം വ്യക്തമാവുന്ന ഫോട്ടോ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. അങ്ങനെ രാജുവേട്ടൻ അലംകൃത മോളുടെ ചിത്രം പോസ്റ്റ് ചെയ്തുവെന്നായിരുന്നു ആരാധകർ പറഞ്ഞത്.

ഹാപ്പി ബർത്ത് ഡേ ലവ്. ജീവിതത്തിലെ ഉയർച്ച താഴ്ചകളിലെല്ലാം തന്നെ ചേർത്തുപിടിച്ച ശക്തയായ സ്ത്രീയാണ് സുപ്രിയ. സ്ട്രിക്ടായ അമ്മയും ഭാര്യയുമാണ്. എന്റെ ജീവിതത്തിലെ വലിയ ശക്തിയാണ്. ഐ ലവ് യൂ എന്നായിരുന്നു പൃഥ്വിരാജ് കുറിച്ചത്. അല്ലിയുടെ ചിത്രം ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നത് നിനക്ക് ഇഷ്ടമുള്ള കാര്യമല്ലെന്ന് എനിക്കറിയാം. എന്നാൽ ഇന്നത്തെ ദിവസം നിങ്ങൾ രണ്ടാളും ഒരുമിച്ചുള്ള സന്തോഷചിത്രം പോസ്റ്റ് ചെയ്യാൻ എനിക്ക് തോന്നിയെന്നുമായിരുന്നു പൃഥ്വി പറഞ്ഞത്.

Also read

എമി ജാക്‌സൺ പങ്കാളിയുമായി വേർപിരിഞ്ഞോ ? ഒരുമിച്ചുള്ള ചിത്രങ്ങൾ നീക്കം ചെയ്ത് താരം

സുപ്രിയ തന്നെയായിരുന്നു പോസ്റ്റിന് കീഴിൽ ആദ്യം കമന്റ് പോസ്റ്റ് ചെയ്തത്. ഹാപ്പി ബർത്ത് ഡേ സുപ്പുവെന്നായിരുന്നു പൂർണിമയുടെ കമന്റ്. ഷിയാസ് കരീം സാധിക തുടങ്ങിയവരും സുപ്രിയയ്ക്ക് ആശംസ അറിയിച്ചെത്തിയിട്ടുണ്ട്.

Advertisement