ഞാൻ ഇപ്പോഴും ഓർക്കും, ഓരോ മുഖം കാണുമ്പോഴും ഓർക്കും ; 34 വർഷങ്ങൾ പിന്നിട്ട് ‘ക്ലാരയും ജയകൃഷ്ണനും’

57

മഴ നനഞ്ഞു ക്ലാര മലയാളികളുടെ ഹൃദയങ്ങളിലേക്ക് കയറിവന്നിട്ട് 34 വർഷങ്ങാളായിരിക്കുയാണ്. ‘തൂവാനത്തുമ്പികൾ’ എന്ന സിനിമയും ജയകൃഷ്ണനും മണ്ണാറത്തൊടിയും ക്ലാരയും രാധയുമെല്ലാം മലയാളികൾക്ക് ഇന്നും.

ഹൃദയം ഹൃദയത്തോട് പറഞ്ഞ ചിത്രത്തിലെ ചില സംഭാഷണ ശകലങ്ങൾ ഇന്നും ഓർക്കാത്ത മലയാളികളുണ്ടാകില്ല. അത്രമേൽ ആർദ്രവും പ്രണയാത്മകവും ഹൃദ്യവുമായിരുന്നു ചിത്രത്തിലെ കഥാപാത്രങ്ങളും അവരുടെ സംഭാഷണങ്ങളും.

Advertisements

Also read

സ്ട്രിക്ടായ അമ്മയും ഭാര്യയുമാണ് നീ, അല്ലിയുടെ ചിത്രം ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നത് നിനക്ക് ഇഷ്ടമുള്ള കാര്യമല്ലെന്ന് എനിക്കറിയാം, പക്ഷേ…! പൃഥ്വിരാജിന്റെ പോസ്റ്റ് ഏറെറടുത്ത് ആരാധകർ

”ക്ലാര: ഞാൻ ഇപ്പോഴും ഓർക്കും…ഓരോ മുഖം കാണുമ്പോഴും ഓർക്കും

ജയകൃഷ്ണൻ: മുഖങ്ങളുടെ എണ്ണം അങ്ങിനെ കൂടിക്കൊണ്ടിരിക്കുകയല്ലേ…അങ്ങനെ കൂടിക്കൂടി ഒരു ദിവസം അതങ്ങ് മറക്കും.

ജയകൃഷ്ണൻ: പിന്നെ മറക്കാതെ

ക്ലാര: പക്ഷേ എനിക്ക് മറക്കണ്ട….”

മഴ നനഞ്ഞു ക്ലാര മലയാളികളുടെ ഹൃദയങ്ങളിലേക്ക് കയറിവന്നിട്ട് 34 വർഷങ്ങാളായിരിക്കുയാണ്. അതുപോലെ നാട്ടിലും നഗരത്തിലും ദ്വന്ദ വ്യക്തിത്വം സൂക്ഷിക്കുന്ന ജയകൃഷ്ണനും. അയാളുടെ ജീവിതത്തിലേക്കു കടന്നു വന്ന തികച്ചും വ്യത്യസ്തരായ രണ്ടു പെൺകുട്ടികൾ ക്ലാരയും രാധയും, മലയാള സിനിമയിലെ പ്രണയ സങ്കൽപ്പങ്ങൾക്ക് പൊളിച്ചെഴുത്ത് നടത്തിയവർ.

ഒരു പക്ഷേ ഇത്രമേൽ മനോഹരമായി മഴയേയും പ്രണയത്തേയും കൂട്ടിയിണക്കി ദൃശ്യവത്കരിച്ച ഒരു സിനിമ മലയാളത്തിൽ വന്നിട്ടുണ്ടോയെന്നറിയില്ല. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസ്സിക് റൊമാൻറിക് സിനിമയായാണ് അതുല്യ സംവിധായകൻ പത്മരാജൻറെ ഈ ചിത്രത്തെ ഏവരും നെഞ്ചോട് ചേർത്തിട്ടുള്ളത്. മോഹൻലാലിന്റേയും സുമലതയുടേയും എക്കാലത്തെയും മികച്ച കഥാപാത്രങ്ങൾ തന്നെയാണ് ചിത്രത്തിലെ ജയകൃഷ്ണനും ക്ലാരയും. ഒപ്പം ജോൺസൻ മാഷിൻറെയും പെരുമ്പാവൂർ ജി രവീന്ദ്രനാഥിൻറെയും മറക്കാനാവാത്ത സംഗീതവും.

Also read

തന്റെ ഫോട്ടോയ്ക്ക് താഴെ ആത്മാഭിമാനമുള്ള സ്ത്രീ അല്ലെന്ന് കമന്റിട്ടവനെ കണ്ടംവഴി ഓടിച്ച് സനൂഷ

പത്മരാജൻറെ തന്നെ ‘ഉദകപ്പോള’ എന്ന നോവലിൻറെ തന്നെ ദൃശ്യാവിഷ്‌കാരമായ ചിത്രം 1987ലാണ് റിലീസായത്. കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ചത് പത്മരാജൻ തന്നെയായിരുന്നു. പത്മരാജൻറെ ഉറ്റ സുഹൃത്തായിരുന്ന ഉണ്ണി മേനോൻ എന്ന വ്യക്തിയുടെ ജീവിതമാണ് ജയകൃഷ്ണൻ എന്ന കഥാപാത്രത്തിനു പ്രചോദനമായതെന്ന് അദ്ദേഹം തന്നെ മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ഗാന്ധിമതി ഫിലിംസിൻ ബാനറിൽ പി സ്റ്റാൻലിയായിരുന്നു സിനിമയുടെ നിർമ്മാണ നിർവ്വഹണം. അജയൻ വിൻസെൻറ്, ജയനനൻ വിൻസെൻറ് ഇവരായിരുന്നു ഛായാഗ്രഹണം. തൂവാനത്തുമ്പിയേക്കാൾ മികച്ച സിനിമകൾ പത്മരാജൻ ഒരുക്കിയിട്ടുണ്ടെങ്കിലും, തൂവാനത്തുമ്പികൾ എന്ന ചിത്രം ഒരിക്കലെങ്കിലും പ്രണയം ജീവിതത്തിലുണ്ടായിട്ടുള്ളവർക്ക് അത്രമേൽ ഹൃദ്യമാണ്. ഒരിയ്ക്കലും മാറക്കാനാവത്തതാണ് ഇതിലെ ഓരോ രംഗങ്ങാളും.

Advertisement