‘ജനങ്ങളുടെ ശബ്ദമാണ് അവർ; അതുകൊണ്ടാണ് യൂത്ത് കോൺഗ്രസ് ത ല്ല് കൊണ്ടതും വണ്ടിയുടെ മുന്നിൽ ചാടിയതും’; പിന്തുണച്ച് സുരേഷ് ഗോപി

81

മലയാളം സിനിമാ പ്രേഷകർക്ക് ഏറെ പ്രിയങ്കരൻ ആയ നടനും ബിജെപിയുടെ പ്രമുഖ നേതാവും ആണ് സുരേഷ് ഗോപി. താരത്തിന്റെ രാഷ്ട്രീയം നിരവധി ശ ത്രു ക്ക ളെയാണ് താരത്തിന് സമ്മാനിച്ചത്. എന്നാൽ രാഷ്ട്രീയം മാറ്റി നിർത്തി സിനിമയിലേയ്ക്ക് ഇറങ്ങുമ്പോൾ ഏവർക്കും പ്രിയങ്കരൻ കൂടിയാണ് സുരേഷ് ഗോപി.

കണ്ടിട്ടുള്ളതിൽ വെച്ച് പച്ചയായ മനുഷ്യൻ എന്നാണ് സുരേഷ് ഗോപിയെ പല താരങ്ങളും വിശേഷിപ്പിച്ചിരിക്കുന്നത്. ഒത്തിരി പാവങ്ങൾക്കാണ് താരം ഇതിനോടകം തുണയായി എത്തിയത്. പലരും ഇന്ന് ദൈവ തുല്യനായിട്ട് തന്നെയാണ് താരത്തെ കാണുന്നത്. ഇപ്പോഴിതാ മറ്റൊരു രാഷ്ട്രീയ പ്രസ്താവനയാണ് സുരേഷ് ഗോപിയെ വാർത്തകളിൽ നിറയ്ക്കുന്നത്.

Advertisements

സുരേഷ് ഗോപി ഇപ്പോഴിതാ യൂത്ത് കോൺഗ്രസിനെ സപ്പോർട്ട് ചെയ്തുകൊണ്ട് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി.

ALSO READ- ജീവിതത്തിലെ സ്വപ്‌ന സാക്ഷാത്കാര നിമിഷം, കാശ്മീരില്‍ അടിച്ചുപൊളിച്ച് മൃദുലയും യുവയും, ധ്വനി ബേബി എവിടെയെന്ന് ആരാധകര്‍

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ , ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷം. നമുക്ക് വേണ്ടി ഇവിടുത്തെ സാധാരണക്കാർക്ക് വേണ്ടിയാണ് അവർ തെരുവിലിറങ്ങിയത്. തിരഞ്ഞെടുത്ത ഉത്തരവാദിത്തം പേറുന്ന ആളുകൾ പോലും എന്താ ചെയ്തതെന്ന് വ്യക്തമല്ലാത്ത രാജ്യമാണ് നമ്മുടേത്. സംസ്ഥാനത്തെ കാര്യം പിന്നെ പറയേണ്ടതേ ഇല്ല. വാചകവും തള്ളും. പിന്നെ, സഞ്ചരിക്കുന്ന ആ രാക്ഷസവാഹനത്തെയും ചെളിയിൽ നിന്നും തള്ളികയറ്റുന്നു. നല്ല തമാശകളാണ് നടക്കുന്നതെന്നും സുരേഷ് ?ഗോപി പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് പലവിധത്തിലുള്ള വിമർശനങ്ങൾ നേരിടുകയാണ്. ഇതിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മ ർ ദ്ദ നമേറ്റതും. ഇതോടെ വലിയ രീതിയിലാണ് സർക്കാരിന്റെ അടിച്ചമർത്തലിനെ വി മ ർശിക്കുന്നത്.

ALSO READ-മോഹന്‍ലാലിനെ ആലോചിച്ച് എഴുതിയ കഥ, സിനിമയായപ്പോള്‍ നടനായെത്തിയത് ജയറാം, ലോഹിതാദാസ് കഥയെഴുതിയത് ഇങ്ങനെ

ഈ സമയത്താണ് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഇതൊക്കെ സത്യത്തിൽ ചില സൂചനകളാണ്. ധൂർത്ത് കാണിക്കുന്ന ഈ പണം എടുത്ത് ആളുകൾക്ക് പെൻഷൻ നൽകിയാൽ മതിയായിരുന്നു എന്നാണ് സുരേഷ് ഗോപി പറയുന്നത്.

അങ്ങനെയെങ്കിൽ അവരുടെ പ്രാർഥനകളെങ്കിലും ഉണ്ടാവുമായിരുന്നു. ഇത് പാർട്ടിയെ കനപ്പിക്കാനും. പാർട്ടിയിലെ വ്യക്തികളെയാക്കെ കനപ്പിക്കാനുമുള്ള ധൂർത്തുമായി നടക്കുന്നു. പ്രതിപക്ഷത്തിന് അവരുടെ പങ്കുവഹിക്കാൻ സാധിക്കാത്ത തരത്തിൽ നമ്മൾ ജനങ്ങൾ തന്നെയാണ് അവരെ നാവെടുക്കാൻ അനുവദിക്കാത്തതെന്നും സുരേഷ് ഗോപി ചൂണ്ടിക്കാണിച്ചു.

ഈ വാക്കുകൾക്കൊപ്പമാണ് സുരേഷ് ഗോപി പ്രതിപക്ഷത്തെ പുകഴ്ത്തിയത്. ‘പ്രതിപക്ഷം ഏത് പാർട്ടിയുമായിക്കോട്ടെ. അവർ നമ്മളുടെ ശബ്ദമാണ്, നിങ്ങൾക്ക് വേണ്ടിയാണ് അവർ ആ വണ്ടിയുടെ മുന്നിൽ ചാടിയതും തല്ല് കൊണ്ടതും ഇന്ന് ആശുപത്രിയിൽ കിടക്കുന്നത്.’

‘അത് കുറച്ച് യൂത്ത് കോൺഗ്രസുകാരായതുകൊണ്ട് എനിക്ക് അവരോട് ദൂരം കൽപിക്കണമെന്ന് ആരും പറയില്ല. അങ്ങിനെ പറയുന്നവരോട് മാത്രമേ എനിക്ക് ദൂരം കൽപ്പിക്കാനാകൂ’- എന്നും താരം വിശദീകരിച്ചു.

Advertisement