ജീവിതത്തിലെ സ്വപ്‌ന സാക്ഷാത്കാര നിമിഷം, കാശ്മീരില്‍ അടിച്ചുപൊളിച്ച് മൃദുലയും യുവയും, ധ്വനി ബേബി എവിടെയെന്ന് ആരാധകര്‍

49

മൃദുല വിജയ് എന്ന നടിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ലലോ. മിനിസ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുകയാണ് താരം. 2015 മുതല്‍ സീരിയല്‍ അഭിനയത്തില്‍ സജീവമായ മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്.

Advertisements

സീരിയല്‍ താരം യുവയെയാണ് മൃദുല വിവാഹം ചെയ്തത്. ഇവരുടെ വിവാഹ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. വിവാഹ ശേഷം ഗര്‍ഭിണിയായതിന് പിന്നാലെ സീരിയലില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയായിരുന്നു മൃദുല.

Also Read: കീര്‍ത്തി സുരേഷും രാധിക ആംപ്‌തേ ഒന്നിച്ച് വെബ് സീരീസില്‍ എത്തുന്നു; ആകാംഷയോടെ ആരാധകര്‍

ആ സമയത്ത് സോഷ്യല്‍മീഡിയയില്‍ കൂടുതല്‍ സജീവമായിരുന്നു മൃദുലയും യുവയും. തങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുവരും യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ധ്വനി ബേബി കുറച്ച് വളര്‍ന്നതോടെ മൃദുല സീരിയലിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

ഇപ്പോഴിതാ മൃദുല തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച ചിത്രങ്ങളും വീഡിയോയുമാണ് ശ്രദ്ധനേടുന്നത്. കാശ്മീരില്‍ എത്തിയ സന്തോഷമായിരുന്നു മൃദുല പങ്കുവെച്ചത്. ഇപ്പോള്‍ വെക്കേഷനിലാണ് മൃദുലയും യുവയും. തന്റെ ജീവിതത്തിലെ സ്വപ്‌ന സാക്ഷാത്കാര നിമിഷമാണിതെന്ന് മൃദുല കുറിച്ചു.

Also Read: നമ്മുടെ മുന്‍നിര താരങ്ങള്‍ 1000 കോടി ലക്ഷ്യമാക്കി പോകുന്നു, മഹാനായ കലാകാരന്‍ മമ്മൂട്ടി സ്‌ക്രീനില്‍ വ്യത്യസ്തമായെന്തോ അവതരിപ്പിക്കുന്നു, കാതല്‍ സിനിമയെ കുറിച്ച് തമിഴ് മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു

തനിക്ക് എവിടെയൊക്കെ പോകാന്‍ ആഗ്രഹമുണ്ടോ അവിടെയൊക്കെ തന്റെ ഏട്ടന്‍ കൊണ്ടുപോകുമെന്ന് നേരത്തെ യുവയെ ഉദ്ദേശിച്ച് മൃദുല സോഷ്യല്‍മീഡിയയില്‍ കുറിച്ചിരുന്നു. കാശ്മീരില്‍ നിന്നുള്ള മൃദുലയുടെയും യുവയുടെയും വീഡിയോകളും ചിത്രങ്ങളും വൈറലായതോടെ ധ്വനി ബേബി എവിടെയന്ന് ചോദിച്ചായിരുന്നു പലരും കമന്റുമായെത്തിയത്.

Advertisement