ഭരിക്കുന്നവരുടെ തന്തയുടെ വകയല്ല ഈ നാട്; പൊതുകടം ജനത്തിന്റെ ബാധ്യത; കുത്തി തിരിപ്പ് ഉണ്ടാക്കുന്നത് ഇനി വിലപ്പോകില്ല: സുരേഷ് ഗോപി

1155

രാഷ്ട്രീയത്തിലും സിനിമയിലും ശോഭിക്കുന്ന താരമാണ് സുരേഷ് ഗോപി. എംപിയായിരിക്കെ പാവപ്പെട്ടവരേയും ആദിവാസി ജനവിഭാഗങ്ങളേയും ആവോളം സഹായിച്ച താരം എംപി സ്ഥാനം ഒഴിഞ്ഞിട്ടും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിട്ടില്ല.

പല വിമര്‍ശനങ്ങളും ഉയരുമ്പോഴും താരത്തിന് സാധാരണക്കാരുടെ പിന്തുണ ലഭിക്കാറുണ്ട്. സ്വന്തം വരുമാനത്തില്‍ നിന്നും പണമെടുത്ത് പാവങ്ങള്‍ക്കായി ചെലവിടുന്ന താരത്തിന് പ്രശംസയും ഏറെ ലഭിക്കാറുണ്ട്. ഇപ്പോഴിതാ സുരേഷ് ഗോപി രാജ്യത്തിന്റെ പൊതുകടത്തെ കുറിച്ച് സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

Advertisements

രാജ്യത്തിന്റെ പൊതുകടം ജനത്തിന്റെ ബാധ്യതയാണെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. ജനങ്ങള്‍ക്ക് വേണ്ടിയാണ് ഭരണ നേതൃത്വം കടമെടുക്കുന്നത്. അതുകൊണ്ട് തന്നെ അത് തിരിച്ചടക്കേണ്ട ബാധ്യത ജനത്തിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ- വിവാഹശേഷം അഭിനയം നിര്‍ത്തി വീട്ടിലിരുന്നു; ഇപ്പോഴിതാ പുതിയ വിശേഷം പങ്കിട്ട് ആരാധകര്‍ക്ക് മുന്നിലെത്തി ഹരിത ജി നായര്‍

‘ഈ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വിഘാതം സൃഷ്ടിക്കുകയാണ് കുത്തി തിരിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍. അതിനി വിലപ്പോകില്ല. കര്‍ഷക നിയമങ്ങള്‍ പല കാര്യങ്ങളുടേയും പേരില്‍ പിന്‍വലിച്ചുവെങ്കിലും അതിലെ അമര്‍ഷം ഇപ്പോഴും മനസില്‍ കൊണ്ട് നടക്കുന്നയാളാണ് ഞാന്‍.’- എന്ന് താരം പറയുന്നു.

അതിന് കാരണമായി സുരേഷ് ഗോപി വിശദീകരിക്കുന്നതിങ്ങനെ,ചില കര്‍ഷകരെ ചൂഷണം ചെയ്യുന്ന ചില രാഷ്ട്രീയ മുതലാളിമാര്‍ ഉണ്ട്. കര്‍ഷകന്റെ അന്തസിന് ഒരു പോറലും ഏല്‍ക്കാതെ അവന്റെ അധ്വാനത്തിന്റെ പൂര്‍ണ ലാഭം അവന് വന്ന് ചേരണമെന്നുള്ള പ്രധാനപ്പെട്ട സദുദ്ദേശം മാത്രമാണ് അതിന് പിന്നില്‍ ഉണ്ടായിരുന്നത്. നിയമം പിന്‍വലിക്കാന്‍ ഉണ്ടായ തീരുമാനം ഭാരതത്തിന്റെ ഗതികേടാണെന്ന് മാത്രമാണ് പറയാനുള്ളതെന്നും അദ്ദേഹം പ്രസ്താവിച്ചു.

ALSO READ- പിരിഞ്ഞത് വിധിയാണ്; വിവാഹജീവിതം തകരരുതേ എന്നായിരുന്നു പ്രാര്‍ത്ഥന; 80 കോടി ലിസി വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെ പ്രതികരിച്ച് പ്രിയദര്‍ശന്‍

കുറച്ച് പേടിപ്പിച്ചാല്‍ മാത്രമെ രാജ്യത്ത് സമാധാനപരമായ ജീവിതാന്തരീക്ഷം സൃഷ്ടിക്കാനാകൂ. ഏറ് പടക്കം മുതല്‍ മിസൈലുകള്‍ വരെ ഉപയോഗിക്കേണ്ടി വരും. അതാണ് ചുറ്റുപാടുകളെന്നും അദ്ദേഹം പറയുന്നു.

ആത്മനിര്‍ഭരത എന്ന് പറയതിന് പിന്നില്‍ കഠിനാധ്വാനമാണ്. കര്‍ഷകര്‍ക്ക് വേണ്ടി കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ച തുക 20 ലക്ഷം കോടി രൂപയാണ്. പ്രധാനമന്ത്രിയുടെ കൃഷി സമ്മാന്‍ നിധിയില്‍ എട്ട് കോടി കര്‍ഷകര്‍ക്കാണ് അതിന്റെ ഗുണം ഉണ്ടായിട്ടുള്ളത്. കേരളത്തില്‍ 36 ലക്ഷം പേര്‍ക്കാണ് ഗുണം ഉണ്ടായതെന്നും സുരേഷ് ഗോപി വിശദീകരിക്കുന്നു.

എന്തിന്റെ പേരിലാണ് കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കുന്നത്. പെട്രോള്‍ ഡീസല്‍ വില കൂടിയാല്‍ പ്രതിഷേധമുണ്ടാകും, എങ്കിലും 3 മണിക്കൂര്‍ കൊണ്ടാണ് ചെന്നൈയില്‍ നിന്ന് ബാംഗ്ലൂരില്‍ എത്താന്‍ പോകുന്നത്. കൂടാതെ, കേരളത്തിലെ കര്‍ഷകന്റെ കഷ്ടപ്പാട് എവിടെയാണ് അംഗീകരിക്കപ്പെടാതെ പോകുന്നതെന്ന് മലയാളി ഒന്ന് പറഞ്ഞ് തരണമെന്നും താരം ആവശ്യപ്പെട്ടു.

ഇന്ത്യയും ഒരു രാജ്യവും അവരുടെ ഭരണകര്‍ത്താക്കളുടെ തന്തയുടെ വകയല്ല. അപ്പോള്‍ രാജ്യം എടുത്ത കടം തീര്‍ക്കേണ്ടതും അവരുടെ തന്തയുടെ വക വിറ്റ കാശ് കൊണ്ട് അല്ലല്ലോ. അത് ജനങ്ങളുടെ ഭാരമാണ്. നാല് ലക്ഷം കോടി കേരള സര്‍ക്കാരിന്റെ ബാധ്യത ആണെങ്കില്‍ അത് മുഖ്യമന്ത്രി പിണറായി വിജയന്റെ ബാധ്യത അല്ല. ഇവിടുത്തെ ജനങ്ങളുടെ ബാധ്യതയാണ്. അത് തിരിച്ചടച്ചേ മതിയാകൂവെന്നും ഇതിനൊക്കെയുള്ള ശ്രമം നടക്കണമെന്നും അദ്ദേഹം പറയുന്നു.

Advertisement