ഡബ്ല്യുസിസി ഇല്ലെങ്കിലും നടി ആ ക്ര മിക്ക പ്പെട്ട കേസില്‍ നിയമ പോ രാ ട്ടം നടന്നേനെ; കൂടുതല്‍ പേര്‍ പിന്തുണയ്ക്കുകയും ചെയ്‌തേനെ: ഇന്ദ്രന്‍സ്

169

വസ്ത്രാലങ്കാര സഹായിയായി സിനിമയില്‍ എത്തി പിന്നീട് സ്വതന്ത്ര വസ്ത്രാലങ്കാരകനും അവിയെ നിന്നും അഭിനയ രംഗത്തേക്കും എത്തി മലയാള സിനിമയുടെ പ്രധാന ഭാഗമായി മാറിയ നടനാണ് ഇന്ദ്രന്‍സ്. കോമഡി വേഷത്തിലൂടെയാണ് നടന്‍ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്.

വര്‍ഷങ്ങളോളം കോമഡിയില്‍ മാത്രം ഒതുങ്ങി പോയ അദ്ദേഹത്തെ അടുത്ത കാലത്തായിട്ടാണ്മലയാള സിനിമ ഒരു നടനെന്ന നിലയില്‍ ശരിക്കും ഉപയോഗിക്കാന്‍ തുടങ്ങിയത്. പ്രേക്ഷകരെ കോമഡിയിലൂടെ ചിരിപ്പിച്ച ഇന്ദ്രന്‍സ് പേരറിയാത്തവര്‍, ആളൊരുക്കം, അഞ്ചാംപാതിര, മാലിക്ക്, ഹോം പോലെയുള്ള ചിത്രങ്ങളിലൂടെ ഞെട്ടിക്കുക ആയിരുന്നു.

Advertisements

ഇപ്പോള്‍ തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന താരം കൂടിയണ് ഇന്ദ്രന്‍സ്. മികച്ച നടുള്ള സംസ്ഥാന അവാര്‍ഡും ആളൊരുക്കം എന്ന സിനിമയിലെ അഭിനയിത്തിന് ഇന്ദ്രന്‍സിന് ലഭിച്ചിരുന്നു. തന്റെ സഹപ്രവര്‍ത്തകരുമായി വളരെ നല്ല ബന്ധമാണ് ഇന്ദ്രന്‍സിനുള്ളത്. ഇപ്പോഴിതാ താരങ്ങളുടെ സംഘടകളെ കുറിച്ച് മനസ് തുറന്ന് രംഗത്തെത്തിയിരിക്കുകയാണ് ഇന്ദ്രന്‍സ്.

ALSO READ- ഭരിക്കുന്നവരുടെ തന്തയുടെ വകയല്ല ഈ നാട്; പൊതുകടം ജനത്തിന്റെ ബാധ്യത; കുത്തി തിരിപ്പ് ഉണ്ടാക്കുന്നത് ഇനി വിലപ്പോകില്ല: സുരേഷ് ഗോപി

സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കവെയാണ് സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു സി സിയെ കുറിച്ച് ഇന്ദ്രന്‍സ് പരാമര്‍ശിച്ചത്. ഇങ്ങനെയൊരു സംഘടന രൂപപ്പെട്ടില്ലെങ്കിലും നിയമ പോരാട്ടം നടക്കുക തന്നെ ചെയ്യുമായിരുന്നു എന്നാണ് ഇന്ദ്രന്‍സ് പറയുന്നത്.

പ്രശ്നങ്ങളെ എത്രമാത്രം ഒരു സംഘടനയ്ക്ക് ചെറുക്കാനാകും, സ്വയം സുരക്ഷ ഉറപ്പാക്കുക എന്നല്ലാതെ ഇതില്‍ മറ്റൊന്നും ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം ഏറ്റവും പുതുതായി ഇന്ദ്രന്‍സ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.

ALSO READ- വിവാഹശേഷം അഭിനയം നിര്‍ത്തി വീട്ടിലിരുന്നു; ഇപ്പോഴിതാ പുതിയ വിശേഷം പങ്കിട്ട് ആരാധകര്‍ക്ക് മുന്നിലെത്തി ഹരിത ജി നായര്‍

സിനിമാ മേഖല സമൂഹത്തിന്റെ ഒരു ഭാഗമാണെന്നും ഈ സമൂഹത്തിലുള്ള എല്ലാം പ്രശ്‌നങ്ങളും സിനിമാ മേഖലകളിലും പ്രതിഫലിക്കുന്നുണ്ടെന്നും ഇന്ദ്രന്‍സ് പറയുന്നു. പ്രശ്നങ്ങളെ എത്രമാത്രം ഒരു സംഘടനയ്ക്ക് ചെറുക്കാനാകും, സ്വയം സുരക്ഷ ഉറപ്പാക്കുക എന്നല്ലാതെ ഇതില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

കൂടാതെ, സംഘടന രൂപപ്പെട്ടില്ലെങ്കിലും നടി ആക്രമിക്കപ്പെട്ടത് ചര്‍ച്ചയാകുകയും നിയമ പോരാട്ടം നടക്കുകയും ചെയ്യുമായിരുന്നു. അതുമാത്രമല്ല കുറച്ചധികം പേര്‍ പിന്തുണയുമായി രംഗത്തെത്തിയേനെയെന്നാണ് ഇന്ദ്രന്‍സ് അഭിപ്രായപ്പെട്ടത്.

Advertisement