നയന്‍താര ഒരുപാട് ഭാഷകളില്‍ ഭംഗിയായി സംസാരിക്കും; വളരെ സ്വീറ്റാണ്; എല്ലാവര്‍ക്കും ഇഷ്ടപ്പെടും; ലേഡി സൂപ്പര്‍സ്റ്റാറിനെ വാഴ്ത്തി ഷാരൂഖ് ഖാന്‍

72

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസിന് അക്കരെ എന്ന സിനിമയിലൂടെ ആണ് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര അഭിനയ രംഗത്തേക്ക് എത്തുന്നത്. മനസിനക്കരെയ്ക്ക് ശേഷം തുടരെ രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഉള്ള ഭാഗ്യം നയന്‍താരയ്ക്ക് ലഭിച്ചിരുന്നു.

പിന്നീട് ശരത്കുമാറിന്റെ അയ്യ എന്ന സിനിമയിലൂടെ തമിഴകത്തേക്ക് ചേക്കേറി നയന്‍താര അവിടെ ലേഡി സൂപ്പര്‍താരം ആയി മാറുകയായിരുന്നു. തമിഴകത്തെ നമ്പര്‍വണ്‍ നായിക ആയതിന് ശേഷവും നയന്‍താര ഇടക്കിടെ മലയാള സിനിമയില്‍ എത്തിയിരുന്നു. പിന്നീട് ഒരിടവേളയ്ക്ക് ശേഷം ശക്തമായി തിരിച്ചെത്തിയ നയന്‍താര ലേഡി സൂപ്പര്‍സ്റ്റാര്‍ പദവി നേടിയെടുത്താണ് തമിഴകം വാണത്. ഇന്നും തമിഴിലെ വിലപിടിപ്പുള്ള താരമാണ് നയന്‍സ്. തെന്നിന്ത്യയില്‍ നിന്നും നയന്‍താര ഇപ്പോഴിതാ ബോളിവുഡിലേക്കും ചേക്കേറിയിരിക്കുകയാണ്.

Advertisements

ആറ്റ്‌ലീ സംവിധാനം ചെയ്യുന്ന ‘ജവാന്‍’ സിനിമയില്‍ ഷാരൂഖ് ഖാന്റെ നായികയായാണ് നയന്‍സിന്റെ ബോളിവുഡ് അരങ്ങേറ്റം. പത്താന്‍ സിനിമ നല്‍കിയ വന്‍വിജയത്തിന്റെ നിറവിലാണ് ഷാരൂഖ് ഖാന്‍. അടുത്ത ചിത്രമായ ജവാനും സൂപ്പര്‍ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് താരം.

ALSO READ- ഡബ്ല്യുസിസി ഇല്ലെങ്കിലും നടി ആ ക്ര മിക്ക പ്പെട്ട കേസില്‍ നിയമ പോ രാ ട്ടം നടന്നേനെ; കൂടുതല്‍ പേര്‍ പിന്തുണയ്ക്കുകയും ചെയ്‌തേനെ: ഇന്ദ്രന്‍സ്

ഇപ്പോഴിതാ നയന്‍താരയ്ക്ക് ഒപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് കിങ് ഖാന്‍. പത്താന്‍ വിജയത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഷാരൂഖ് തന്റെ പുതിയ നായികയെ കുറിച്ചും വാചാലനായത്.

ട്വിറ്ററിലെ ക്വസ്റ്റ്യന്‍& ആന്‍സര്‍ സെഷനില്‍ ഒരു ആരാധകനാണ് നയന്‍താരയം കുറിച്ച് ചോദിച്ചത്. ഉടനെ, അവര്‍ വളരെ സ്വീറ്റ് ആണ് എന്നായിരുന്നു ഷാരൂഖിന്റെ മറുപടി. നയന്‍താര ഒരുപാട് ഭാഷകളില്‍ ഭംഗിയായി സംസാരിക്കും. അവര്‍ക്കൊപ്പം മികച്ച അനുഭവം ആയിരുന്നുവെന്നും ജവാന്‍ സിനിമയില്‍ നയന്‍താരയെ എല്ലാവര്‍ക്കും ഇഷ്ടപ്പെടും എന്ന പ്രതീക്ഷയും താരം പങ്കുവെച്ചു.

ALSO READ- ഭരിക്കുന്നവരുടെ തന്തയുടെ വകയല്ല ഈ നാട്; പൊതുകടം ജനത്തിന്റെ ബാധ്യത; കുത്തി തിരിപ്പ് ഉണ്ടാക്കുന്നത് ഇനി വിലപ്പോകില്ല: സുരേഷ് ഗോപി

ഷാരൂഖ് നായകനാകുന്ന ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമായ ‘ജവാന്‍’ ആറ്റ്‌ലി ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് 120 കോടി രൂപയ്ക്ക് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സാറ്റലൈറ്റ്, ഒടിടി റൈറ്റ്‌സ് വിറ്റുപോയ ഇനത്തില്‍ മാത്രമായി ‘ജവാന്‍’ 250 കോടി സ്വന്തമാക്കിയെന്നുമാണ് പുറത്തെത്തിയ വിവരം.

ജവാന്‍ സിനിമയില്‍ നയന്‍താരയ്ക്ക് പുറമെ സാന്യ മല്‍ഹോത്രയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിജയ് സേതുപതിയും ഷാരൂഖിന്റെ ചിത്രത്തിലുണ്ട്. ഒരു അന്വേഷണ ഉദ്യോഗസ്ഥയാണ് നയന്‍താരയുടെ കഥാപാത്രമെന്ന റിപ്പോര്‍ട്ടുകളും പുറത്തെത്തുന്നുണ്ട്. ‘ജവാന്റെ’ റിലീസ് 2023 ജൂണ്‍ രണ്ടിന് ആണ്.

Advertisement