പഴയ കാമുകിയുടെ ശബ്ദത്തിൽ തന്റെ കാമുകനെ വിളിച്ച രേഖ; പിന്നീട് ഉണ്ടായത് ഇങ്ങനെ

123

ബോളിവുഡിലെ സുന്ദരിയാണ് രേഖയാണ്. പ്രായത്തെ വെല്ലുന്ന സൗന്ദര്യമാണ് രേഖക്കുള്ളത്. ബോളിവുഡിലെ എവർഗ്രീൻ നടിയെന്നാണ് താരം അറിയപ്പെടുന്നത്. തെലുങ്ക് സൂപ്പർ താരം ജെമിനി ഗണേശിന്റെ മകളാണ് രേഖ. അമ്മ പുഷ്പവല്ലിയുമായുള്ള വിവാഹത്തിന് മുമ്പാണ് രേഖ ജനിക്കുന്നത്.

കരിയറിലുടനീളം ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച രേഖയുടെ ജീവിതം സിനിമ കഥയെ വെല്ലുന്ന ട്വിസ്റ്റുകളാൽ നിറഞ്ഞതാണ്. മകളായ രേഖയെ അംഗാകരിക്കാൻ ജെമിനി ഗണേശൻ തയ്യാറായിരുന്നില്ല. കുടുംബത്തിലെ സാമ്പത്തിക പ്രശ്‌നം മൂലമാണ് രേഖ സിനിമയിലേക്ക് വരുന്നത്. തന്റെ അഭിനയ മികവ് കൊണ്ട് സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ താരത്തിന് സാധിച്ചു.

Advertisements

Also Read
നയന്‍താര ഒരുപാട് ഭാഷകളില്‍ ഭംഗിയായി സംസാരിക്കും; വളരെ സ്വീറ്റാണ്; എല്ലാവര്‍ക്കും ഇഷ്ടപ്പെടും; ലേഡി സൂപ്പര്‍സ്റ്റാറിനെ വാഴ്ത്തി ഷാരൂഖ് ഖാന്‍

തന്റെ ചെറുപ്പക്കാലത്ത് അതായത് 1970 ൽ, നടൻ കിരൺ കുമാറുമായി പ്രണയത്തിലായിരുന്നു രേഖ. അന്ന് ഇരുവരും ഒന്നിച്ച് സ്റ്റാർഡസ്റ്റ് മാഗസീനു നല്കിയ അഭിമുഖമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീട്ടിൽ അമ്മയുടെ ഓമന മകനാണ് കിരൺ. രാത്രി 10 ന് മുമ്പ് വീട്ടിൽ കയറും. അതേസമയം തന്റെ പഴയ കാമുകിയുടെ ശബ്ദത്തിൽ രേഖ തന്നെ വിളിക്കുമെന്നും, അതിന് സ്‌നേഹത്തോടെ മറുപടി നല്കുമ്പോൾ രേഖ ദേഷ്യപ്പെടുകയും ചെയ്യുമെന്നാണ് കിരൺ കുമാർ പറഞ്ഞത്. രണ്ട് പേരെയും ഇറിറ്റേറ്റ് ചെയ്യുന്ന സ്വാഭാവ രീതികളെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അന്ന് താരങ്ങളുടെ പ്രതികരണം.

കാശ്മീരി പണ്ഡിറ്റ് ആയിരുന്നു കിരൺ കുമാറും കുടുംബവും. രേഖയെ അവരുടെ കുടുംബത്തിലേക്ക് കൊണ്ടുവരാൻ കുടുംബക്കാർ തയ്യാറാല്ലായിരുന്നു. ഇതോടെ ഈ ബന്ധം അവസാനിപ്പിക്കേണ്ടി വന്നു. എന്നാൽ ബോളിവുഡിൽ ചർച്ച ആയത് രേഖയും അമിതാഭ് ബച്ചനും തമ്മിലുള്ള പ്രണയമായിരുന്നു. രേഖയും ബച്ചനും ഒരു കാലഘട്ടത്തിൽ ഓൺസ്‌ക്രീനിലെ മികച്ച താരജോഡികളായിരുന്നു.

Also Read
ഡബ്ല്യുസിസി ഇല്ലെങ്കിലും നടി ആ ക്ര മിക്ക പ്പെട്ട കേസില്‍ നിയമ പോ രാ ട്ടം നടന്നേനെ; കൂടുതല്‍ പേര്‍ പിന്തുണയ്ക്കുകയും ചെയ്‌തേനെ: ഇന്ദ്രന്‍സ്

എന്നാൽ ഈ ബന്ധവും അധികം നീണ്ടില്ല. അമിതാഭ് ബച്ചൻ ജയയെ വിവാഹം ചെയ്തു. അതിന് ശേഷവും രേഖയെ പറ്റിയുള്ള ഗോസിപ്പുകൾക്ക് വിരാമമുണ്ടായിരുന്നില്ല. അന്നും ഇന്നും ഗോസിപ്പുകളും ദുഖങ്ങളും അവരെ വിടാതെ പിന്തുടർന്നു. ഭർത്താവിന്റെ ആത്മഹത്യ, പിന്നീടുണ്ടായ ഒറ്റപ്പെടൽ തുടങ്ങിയവ എല്ലാം രേഖയെ ബാധിച്ചു.

Advertisement