അഞ്ചുവയസുകാരന്‍ കുഞ്ഞിനെ ടീച്ചര്‍ വിളിക്കുന്നത് ‘തടിയാ’ എന്ന്; ചേച്ചി പറഞ്ഞപ്പോള്‍ ആദ്യം ചോദിച്ചത് ആ ടീച്ചറുടെ ഫോണ്‍ നമ്പര്‍: ഗ്രേസ് ആന്റണി

414

മലയാളത്തിലെ ഹിറ്റ് മേക്കര്‍മാരില്‍ ഒരാളായ ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തി വളരെ പെട്ടെന്ന് തന്ന മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധനേടാന്‍ ഗ്രേസിന് കഴിഞ്ഞിരുന്നു.

ഹാപ്പി വെഡ്ഡിംഗില്‍ ചെറിയ കഥാപാത്രത്തില്‍ ആയിരുന്നു ഗ്രേസ് എത്തിയത്. പിന്നിട് നല്ല അവസരങ്ങള്‍ നടി തേടി എത്തുക ആയിരുന്നു. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയാണ് ഗ്രേസിന്റെ കരിയര്‍ തന്നെ മാറ്റുന്നത്. ഫഹദ് ഫാസിലിന്റെ ഭാര്യാ കഥാപാത്രത്തെ ആണ് ഗ്രേസ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.

Advertisements

അതുവരെ കണ്ട നടിയെ ആയിരുന്നില്ല കുമ്പളങ്ങിയില്‍ കണ്ടത്. സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നാണ് ഗ്രേസ് സിനിമയില്‍ എത്തുന്നത്. ഹാപ്പി വെഡ്ഡിങിന് പിന്നാലെ കുമ്പളങ്ങി നൈറ്റ്സ്, തമാശ, ഹലാല്‍ ലവ് സ്റ്റോറി, കനകം കാമിനി കലഹം റോഷാക്ക് എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളില്‍ ഇതിനോടകം താരം അഭിനയിച്ച് കഴിഞ്ഞു.

ALSO READ- നയന്‍താര ഒരുപാട് ഭാഷകളില്‍ ഭംഗിയായി സംസാരിക്കും; വളരെ സ്വീറ്റാണ്; എല്ലാവര്‍ക്കും ഇഷ്ടപ്പെടും; ലേഡി സൂപ്പര്‍സ്റ്റാറിനെ വാഴ്ത്തി ഷാരൂഖ് ഖാന്‍

ഇപ്പോഴിതാ താരം ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താനടക്കമുള്ളവര്‍ നേരിടുന്ന ബോ ഡി ഷെ യ്മി ങിനെ കുറിച്ചാണ് സംസാരിക്കുന്നത്. ഇന്നും അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ബോഡി ഷെയ്മിങിനെ കുറിച്ച് അറിവില്ലെന്ന് നടി പറയുനന്ു.

ഒപ്പം തന്റെ ചേച്ചിയുടെ മകന് നേരിടേണ്ടി വന്ന ബോ ഡി ഷെ യ്മി ങ് അനുഭവത്തെ കുറിച്ചും ഗ്രേസ് സംസാരിക്കുന്നുണ്ട്. തന്റെ ചേച്ചിയുടെ മോന് അഞ്ച് വയസേ ഉള്ളൂ. അവന് അത്യാവശ്യം വണ്ണമുണ്ട്. അവനെ സ്‌കൂളിലെ ടീച്ചര്‍ വിളിക്കുന്നത് തടിയാ എന്നാണ്.

ഒരിക്കല്‍ വീട്ടില്‍ വന്നപ്പോള്‍ അവനോട് സ്‌കൂളില്‍ ടീച്ചര്‍ എന്താണ് വിളിക്കുന്നതെന്ന് ചോദിച്ചപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. അവന്റെ പേര് ഹിഗ്വിന്‍ സാവിയോ എന്നാണ്. തന്റെ പേര് വലുതാണ്, അതുകൊണ്ട് ടീച്ചര്‍ തന്നെ തടിയാ എന്നാണ് വിളിക്കുന്നതെന്ന് അവന്‍ പറയുകയായിരുന്നു.

‘ഹിഗ്വിന്‍ സാവിയോ വലിയ പേരല്ലേ, തടിയാ എന്നേ നിന്നെ വിളിക്കുകയുള്ളൂ എന്ന് ടീച്ചര്‍ അവനോട് പറഞ്ഞിട്ടുണ്ടായിരിക്കാം’. ഇത് കേട്ടപ്പോള്‍ താന്‍ ചേച്ചിയോട് പറഞ്ഞത്. ഇക്കാര്യം സ്‌കൂളില്‍ പോയി ടീച്ചറോട് പറയണം എന്നാണ്. അല്ലെങ്കില്‍ ആ ടീച്ചറിന്റെ നമ്പര്‍ എനിക്ക് താ, ഞാന്‍ ആ ടീച്ചറിനോട് സംസാരിക്കാം, നിങ്ങളെന്ത് വലിയ മി സ്റ്റേ ക്കാണ് ആ കുട്ടിയോട് ചെയ്യുന്നതെന്ന് പറഞ്ഞുകൊടുക്കാമെന്ന് പറഞ്ഞെന്നും ഗ്രേസ് വിവരിക്കുന്നു.

ഇതെങ്ങനെ കുട്ടിക്ക് ഫീല്‍ ചെയ്യുമെന്ന് തനിക്കറിയാം. ആ കുഞ്ഞിന് എന്തറിയാം? ഇപ്പോഴും പേരന്റ്സും ടീച്ചേഴ്സും കുട്ടികളോട് ചെയ്തുകൊണ്ടിരിക്കുന്നത് ഇത് തന്നെയാണ് എന്ന് ഗ്രേസ് പറയുന്നു.

ALSO READ- ഡബ്ല്യുസിസി ഇല്ലെങ്കിലും നടി ആ ക്ര മിക്ക പ്പെട്ട കേസില്‍ നിയമ പോ രാ ട്ടം നടന്നേനെ; കൂടുതല്‍ പേര്‍ പിന്തുണയ്ക്കുകയും ചെയ്‌തേനെ: ഇന്ദ്രന്‍സ്

തനിക്കും കുട്ടിക്കാലത്ത് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. ക്ലാസില്‍ ബെഞ്ചില് ഇരുത്തിയിരുന്നില്ല എന്നും അത്തരത്തില്‍ പല അവഗണനകളും ചെറുപ്പത്തില്‍ ഫേസ് ചെയ്തിട്ടുണ്ടെന്നും ഗ്രേസ് പറയുന്നു.

ഭരതനാട്യം ക്ലാസില്‍ വെച്ച് താന്‍ കളിക്കുന്ന ഇടത്തെ ടൈല്‍ പൊട്ടിയിട്ടുണ്ടെന്ന് പറഞ്ഞിട്ട് എല്ലാവരും ഒറ്റപ്പെടുത്തുകയും ടീച്ചര്‍ മാറ്റി നിര്‍ത്തുകയും ചെയ്തു. വളരെ മോശമായിട്ടാണ് ആ ടീച്ചര്‍ പെരുമാറിയത്. ഇതോടെ ആ ഭരതനാട്യം ക്ലാസ് വിട്ട് വേറെ ഒരു ഭരതനാട്യം ക്ലാസില്‍ പോയി ചേരുകയായിരുന്നു എന്നും ഗ്രേസ് പറയുന്നു.

Advertisement