നോക്കുമ്പോള്‍ ലാലേട്ടന്റെ രോമം പോലും അഭിനയിക്കുകയാ; അങ്ങേരെയാ ഇവര്‍ അഭിനയം പഠിപ്പിക്കുന്നത്; ചാണകം വാരി എറിയണമെന്ന് സംവിധായകന്‍ അഖില്‍ മാരാര്‍

823

ഉണ്ണി മുകുന്ദന്‍ ചിത്രം മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. ചിത്രത്തെ വിമര്‍ശിച്ച യൂട്യൂബറെ ഉണ്ണി മുകുന്ദന്‍ തെ റി വിളിക്കുന്ന വീഡിയോ പുറത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ സിനിമയെ കുറിച്ച് മോശമായി സംസാരിച്ച യൂട്യൂബര്‍ക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അഖില്‍ മാരാര്‍.

ഇവരെ പോലുള്ള യൂട്യൂബര്‍മാരെ ചാണകം വാരി എറിയണമെന്നാണ് കൗമുദിയുമായുള്ള അഭിമുഖത്തിനിടെ അഖില്‍ മാരാര്‍ പ്രതികരിച്ചത്. ഇവനെ പോലെയുള്ള കുറേ വിവരദോഷികളാണ് ലാലേട്ടനെ പോലെയുള്ള മഹാപ്രതിഭകളെ വിമര്‍ശിക്കുന്നതെന്നും ലാലേട്ടന് കഥാപാത്രമായി മാറാന്‍ വലിയ ബുദ്ധി മുട്ട് ഒന്നുമില്ലെന്നും അഖില്‍ മാരാര്‍ പറയുന്നു. ഒരൊറ്റ ആക്ഷന്‍ പറഞ്ഞാല്‍ അത് അദ്ദേഹത്തിന്റെ മുഖത്ത് കാണാമെന്നും അഖില്‍ മാരാര്‍ വിശദീകരിക്കുന്നു.

Advertisements

തന്റെ സിനിമയുടെ നിര്‍മാതാവിന്റെ മകള്‍ക്ക് ഉണ്ടായ അനുഭവവും അഖില്‍ മാരാര്‍ വിശദീകരിക്കുന്നുണ്ട്. ഒരു പരിപാടിക്കിടെ ലാലേട്ടനെ കേട്ടപ്പോള്‍ കുട്ടികള്‍ പറഞ്ഞു ലാലേട്ടാ എനിക്കത് കേട്ടപ്പോള്‍ രോമാഞ്ചം ഉണ്ടായെന്ന്. ഉടനെ ലാലേട്ടന്‍ എന്തിയേ മോളേ കാണിച്ചേ എന്നു പറഞ്ഞു. കൈകാണിച്ചപ്പോള്‍ രോമാഞ്ചം അതല്ല മോളേന്ന് അദ്ദേഹം പറയുകയായിരുന്നു.

ALSO READ- അഞ്ചുവയസുകാരന്‍ കുഞ്ഞിനെ ടീച്ചര്‍ വിളിക്കുന്നത് ‘തടിയാ’ എന്ന്; ചേച്ചി പറഞ്ഞപ്പോള്‍ ആദ്യം ചോദിച്ചത് ആ ടീച്ചറുടെ ഫോണ്‍ നമ്പര്‍: ഗ്രേസ് ആന്റണി

എന്നിട്ട് കൈയെന്തോ വീശിയിട്ട്, ഇതാണ് രോമാഞ്ചം എന്നു പറഞ്ഞു. കംപ്ലീറ്റ് രോമം എഴുന്നേറ്റിരിക്കുകയാണ്. രോമം അഭിനയിക്കുകയാണ് പുള്ളിയുടെ. അങ്ങേരെയാ ഇവിടെ വന്നിരുന്ന് അഭിനയം പഠിപ്പിക്കുന്നത്. ഇവനെയൊക്കെ ചാണകം വാരി എറിയണ്ടേ എന്നും എന്ത് കഷ്ടമാണെന്ന് നോക്കിക്കേ എന്നുമാണ് അഖില്‍ പറയുന്നത്.

കഴിഞ്ഞ ദിവസം ഷാജി കൈലാസ് മോഹന്‍ലാലിനെ ടാര്‍ഗറ്റ് ചെയ്ത് വിമര്‍ശിക്കുന്നു എന്ന നിരീക്ഷണം നടത്തിയിരുന്നു. നിരൂപണം ആകാം. പക്ഷെ ഇന്നതെല്ലാം ഒരുപാട് മാറി, ഇന്നത് പലരും ദിവസക്കൂലിയ്ക്ക് ചെയ്യുകയാണ്. നമ്മള്‍ക്ക് ഒന്നും പറയാനാകില്ല, എന്തെങ്കിലും പറഞ്ഞാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹാനീകരിക്കുന്നതാകുമെന്നാണ് ഷാജി കൈലാസ് പറഞ്ഞത്.

ALSO READ- നയന്‍താര ഒരുപാട് ഭാഷകളില്‍ ഭംഗിയായി സംസാരിക്കും; വളരെ സ്വീറ്റാണ്; എല്ലാവര്‍ക്കും ഇഷ്ടപ്പെടും; ലേഡി സൂപ്പര്‍സ്റ്റാറിനെ വാഴ്ത്തി ഷാരൂഖ് ഖാന്‍

അഭിപ്രായങ്ങള്‍ പറയാനുള്ള അവകാശമുണ്ട് എന്ന് കരുതി അത് വ്യ ക്തി ഹ ത്യ ആകരുത്. മോഹന്‍ലാല്‍ എന്ന നടനെ ഒരുപാട് വിമര്‍ശിക്കുന്നത് ഞാന്‍ കാണുന്നുണ്ട്. അദ്ദേഹം എന്ത് ചെയ്തിട്ടാണ് ഇത്രയും പ്രശ്നമുണ്ടാകുന്നതെന്ന് മനസിലാകുന്നില്ല. അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ പതറിപ്പോവുകയാണെന്നും ഷാജി കൈലാസ് പറഞ്ഞിരുന്നു.

Advertisement