വ്യക്തിജീവിതം രഹസ്യമാക്കി വെച്ച അതിഥി റാവു;പിന്നാലെ വിവാഹ മോചിതയാണെന്ന് വെളിപ്പെടുത്തൽ; അതിഥി റാവുവിന്റെ ആദ്യ ഭർത്താവ് സിനിമ നടനോ

129

മലയാളത്തിലൂടെ അഭിനയം ആരംഭിച്ച നടിയാണ് അതിഥി റാവു. പിന്നീട് തമിഴിലും, തെലുങ്കിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിനായി. ഇന്ന് തെന്നിന്ത്യയിലെ തിരക്കുള്ള നടിമാരിൽ ഒരാളാണ് അതിഥി റാവു ഹയാദ്രി. താരത്തിന്റെ ചിത്രങ്ങളെല്ലാം പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകമാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്.

മമ്മൂട്ടി ചിത്രം പ്രജാപതിയിലൂടെയായിരുന്നു അതിഥിയുടെ അരങ്ങേറ്റം. പിന്നീട് തമിഴിലെത്തിയ അതിഥി ഹിന്ദിയിലൂടെയാണ് താരമായി മാറുന്നത്. ഓൺ സ്‌ക്രീൻ പ്രകടനങ്ങളിലൂടെ ആരാധകരുടെ മനം കവരുന്ന താരത്തിന്റെ വ്യക്തി ജീവിതം അധികം ആർക്കും അറിയാത്ത കഥയാണ്. ആരും അതിനെ കുറിച്ച് അധികമൊന്നും സംസാരിക്കാറില്ല താനും. തന്റെ വ്യക്തി ജീവിതം സ്വകാര്യമായി തന്നെ കൊണ്ടു നടക്കാൻ ഇഷ്ടപ്പെടുന്ന താരമാണ് അതിഥി എന്ന പ്രത്യേകതയും ഉണ്ട്.

Advertisements

Also Read
നോക്കുമ്പോള്‍ ലാലേട്ടന്റെ രോമം പോലും അഭിനയിക്കുകയാ; അങ്ങേരെയാ ഇവര്‍ അഭിനയം പഠിപ്പിക്കുന്നത്; ചാണകം വാരി എറിയണമെന്ന് സംവിധായകന്‍ അഖില്‍ മാരാര്‍

അതിഥി മുൻപ് വിവാഹിതയായിരുന്നു എന്ന കാര്യം പലർക്കും അറിയാത്ത കാര്യമാണ്. നടൻ സ്ത്യദീപ് മിശ്രയെ 2009 ലാണ് അതിഥി വിവാഹം കഴിക്കുന്നത്. നോ വൺ കിൽഡ് ജസീക്ക എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടനാണ് സത്യദീപ്. തന്റെ വിവാഹത്തെക്കുറിച്ച് രഹസ്യമാക്കി വെക്കാൻ ആഗ്രഹിച്ചിരുന്ന വ്യക്തി 2013 ൽ നല്കിയൊരു അഭിമുഖത്തിലാണ് താൻ വിവാഹ മോചിതയാണെന്ന് വെളിപ്പെടുത്തിയത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; എന്റെ 21 ആം വയസ്സിലാണ് ഞാൻ സത്യദീപിനെ വിവാഹം കഴിക്കുന്നത്. അദ്ദേഹം വക്കീലായിരുന്നു. നടനാകാൻ വേണ്ടി അദ്ദേഹം ജോലി ഉപേക്ഷിച്ചു. ഞങ്ങൾ കണ്ട് മുട്ടുമ്പോൾ എനിക്ക് 17 വയസ്സായിരുന്നു. എന്റെ ജീവിതത്തിലെ സീരിയസായ ഏക ബന്ധമായിരുന്നു അത്. അദ്ദേഹം നല്ലൊരു നടനാണ്. വിവാഹജീവിതത്തിൽ വിള്ളലുകൾ വീണതോടെ ഇരുവരും പിരിയാൻ തീരുമാനിച്ചു. പിരിഞ്ഞുവെങ്കിലും ഇരുവരും നല്ല സുഹൃത്തുക്കളാണ്.

Also Read
അഞ്ചുവയസുകാരന്‍ കുഞ്ഞിനെ ടീച്ചര്‍ വിളിക്കുന്നത് ‘തടിയാ’ എന്ന്; ചേച്ചി പറഞ്ഞപ്പോള്‍ ആദ്യം ചോദിച്ചത് ആ ടീച്ചറുടെ ഫോണ്‍ നമ്പര്‍: ഗ്രേസ് ആന്റണി

ഞങ്ങൾ പിരിഞ്ഞപ്പോൾ എന്റെ ഹൃദയം തകർന്നു പോയി. ഞങ്ങളുടെ ബന്ധത്തിന്റെ പേര് മാത്രമാണ് തകർന്നത്. പക്ഷെ ഞങ്ങൾക്കിടയിലെ സൗഹൃദം ഇപ്പോഴും നിലനില്ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അമ്മയ്ക്ക് ഞാൻ മകളാണ്. എന്റെ അമ്മയ്ക്ക് അദ്ദേഹം മകനും. ഞങ്ങൾക്കിടയിൽ പ്രായ വ്യത്യാസമുണ്ട്. ഒരിക്കലും ഉപേക്ഷിച്ച് പോവാൻ കഴിയാത്ത കുട്ടിയാണ് ഞാനെന്നാണ് അദ്ദേഹം പറയാറുളളത്. യാദൃശ്ചികമെന്ന് പറയാം, മർഡർ ത്രീയിൽ ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്ന പെൺകുട്ടിയെയാണ് ഞാൻ അവതരിപ്പിച്ചത്”

Advertisement