പാവം ഞാൻ വലംപിരി ശംഖിനെ കുറിച്ച് പറഞ്ഞപ്പോൾ എല്ലാവരും എന്റെ തലയിൽ കയറിയെന്ന് ഊർമ്മിള ഉണ്ണി; ഏറ്റവും കൂടുതൽ ഉദ്ഘാടനം നടത്തിയത് ഞാനായിരിക്കുമെന്നും താരം

130

മലയാളികൾക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഊർമ്മിള ഉണ്ണി. നടി എന്നതിലുപരി നല്ലൊരു നർത്തകിയും ബിസിനസ്സുകാരിയുമാണ് താരം. വർഷങ്ങളായി മലയാള സിനിമയുടെ ഭാഗമായ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. താരം പങ്ക് വെക്കുന്ന കാര്യങ്ങളെല്ലാം വളരെ വേഗത്തിലാണ് വൈറലാകാറുള്ളത്. സർഗം സിനിമയിലെ അഭിനയത്തിലൂടെയാണ് ഊർമ്മിള മലയാളത്തിൽ ശ്രദ്ധിക്കപ്പെടുന്നത്.

കുറച്ച് നാളുകളായി സിനിമയിൽ സജീവമല്ല ഊർമ്മിള ഉണ്ണി. ഇപ്പോൾ വശ്യഗന്ധി പെർഫ്യൂമിന്റെ ബിസിനസ്സും, എഴുത്തും എല്ലാമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ് നടി. തന്റെ പെർഫ്യൂമിനെ കുറിച്ചും കരിയറിനെ കുറിച്ചുമെല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണ് താരമിപ്പോൾ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;വശ്യഗന്ധി എന്ന എന്റെ പ്രൊഡക്ട് എല്ലാവരും ഉപയോഗിക്കുന്നത് ഇഷ്ടമല്ല.’ ‘അതുകൊണ്ടാണ് ഷോപ്പുകളിൽ വിൽപ്പനയ്ക്ക് വെക്കാത്തത്. നേരിട്ട് ബന്ധപ്പെടുന്നവർക്ക് അയച്ച് കൊടുക്കും. അമിതാഭ് ബച്ചന്റെ പേരിൽ പെർഫ്യൂം ഇറങ്ങിയത് കണ്ടപ്പോഴാണ് എന്റെ പേരിലും ഒരു പെർഫ്യൂം ഇറക്കണമെന്ന് തോന്നിയത്.”വശ്യഗന്ധി ഉപയോഗിച്ച് എവിടെ പോയാലും ആളുകൾ എവിടുന്നാണ് ഈ പെർഫ്യൂം വാങ്ങിയതെന്ന് ചോദിക്കും.

Advertisements

Also Read
വ്യക്തിജീവിതം രഹസ്യമാക്കി വെച്ച അതിഥി റാവു;പിന്നാലെ വിവാഹ മോചിതയാണെന്ന് വെളിപ്പെടുത്തൽ; അതിഥി റാവുവിന്റെ ആദ്യ ഭർത്താവ് സിനിമ നടനോ

ആളുകൾ പറയുന്നപ്പോലെ ശരിക്കും ഉള്ള വലംപിരി ശംഖ് എന്റെ വീട്ടിൽ ഉണ്ട്. സച്ചിൻ ടെണ്ടുൽക്കർ ബൂസ്റ്റ് ഈസ് ദി സീക്രട്ട് ഓഫ് മൈ എനർജി എന്നു പറയുന്നുണ്ട്. അദ്ദേഹം എന്നും ബൂസ്റ്റ് കുടിച്ചിട്ടാണോ ക്രിക്കറ്റ് കളിക്കുന്നത്. സച്ചിൻ ഫേമസ് ആയത് കൊണ്ട് എന്തും പറയാം. ഞാൻ പാവം വലംപിരി ശംഖിനെ കുറിച്ച് പറഞ്ഞപ്പോൾ എല്ലാവരും കൂടി എന്റെ തലയിൽ കയറി. വലംപിരി ശംഖിന്റെ പരസ്യം ചെയ്തപ്പോൾ അത് ഇത്ര കുഴപ്പമാകുമെന്ന് അറിയില്ലായിരുന്നു.

അയ്യായിരത്തോളം ഉദ്ഘാടനങ്ങൾ ഞാൻ ഇതിനോടകം ചെയ്ത് കഴിഞ്ഞിട്ടുണ്ട്. എനിക്ക് തോന്നുന്നത് മമ്മൂട്ടിയേക്കാളും, മോഹൻലാലിനേക്കാളും ഏറ്റവും കൂടുതൽ ഉദ്ഘാടനം ഞാനാണ് ചെയ്തിരിക്കുന്നത്. അവർക്ക് അവരുടെ ജോലി ഉള്ളത് കൊണ്ട് ഉദ്ഘാടനത്തിന് സമയം കാണില്ല. എനിക്ക് സിനിമയില്ലാത്തത് കൊണ്ട് ഉദ്ഘാടനത്തിന് സമയം ഉണ്ടായിരുന്നു.

Also Read
നോക്കുമ്പോള്‍ ലാലേട്ടന്റെ രോമം പോലും അഭിനയിക്കുകയാ; അങ്ങേരെയാ ഇവര്‍ അഭിനയം പഠിപ്പിക്കുന്നത്; ചാണകം വാരി എറിയണമെന്ന് സംവിധായകന്‍ അഖില്‍ മാരാര്‍

മനപ്രയാസമുണ്ടാകാതിരിക്കാൻ കമന്റ്‌സുകൾ വായിക്കാറില്ല. സിനിമയിലേക്ക് ഇപ്പോൾ വിളിക്കാറില്ല.’ അമ്മ വേഷം ചെയ്തത് എന്റെ നൃത്തത്തെ ബാധിച്ചിട്ടുണ്ട്. ഞാൻ വയസായ സ്ത്രീയാണെന്ന് കരുതി ആരും പ്രോഗ്രാമിന് വിളിച്ചില്ല. അമ്പലങ്ങളിലേക്ക് ഒരുപാട് ക്ഷണം ലഭിക്കാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

Advertisement