പിരിഞ്ഞത് വിധിയാണ്; വിവാഹജീവിതം തകരരുതേ എന്നായിരുന്നു പ്രാര്‍ത്ഥന; 80 കോടി ലിസി വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെ പ്രതികരിച്ച് പ്രിയദര്‍ശന്‍

13641

ഇന്ത്യന്‍ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകരില്‍ ഒരാളായ ഹിറ്റ് മേക്കര്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമകള്‍ എല്ലാം തന്നെ മലയാള സിനിമാ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുള്ളവ ആണ്. പ്രത്യകിച്ച് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയിട്ടുള്ള സിനിമകള്‍.

ഒരുകാലത്ത് സിനിമയില്‍ തിളങ്ങിയിരുന്ന നടി ലിസ്സിയായിരുന്നു പ്രിയദര്‍ശന്റെ ഭാര്യ. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു ലിസി. ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ താരമായ കല്യാണിയും സിദ്ധാര്‍ത്ഥുമാണ് ഇരുവരുടെയും മക്കള്‍.

Advertisements

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ലിസിയും പ്രിയദര്‍ശനും വേര്‍പിരിഞ്ഞത്. ഇരുവരും നല്ല സുഹൃത്തുക്കളായി തുടരുകയാണ്. ഇപ്പോഴിതാ പ്രിയദര്‍ശന്റെയും ലിസിയുടെയും മകന്‍ സിദ്ധാര്‍ത്ഥിന്റെ വിവാഹഫോട്ടോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ പ്രിയദര്‍ശനും ലിസിയും എന്തിനാണ് പിരിഞ്ഞതെന്ന ചോദ്യമാണ് ഉയരുന്നത്. മുന്‍പ് വിവാഹമോചന സമയത്ത് പ്രിയദര്‍ശന്‍ നല്‍കിയ അഭിമുഖമാണ് വീണ്ടും ചര്‍ച്ചയാകുന്നത്.

ALSO READ- ഷൂട്ടിങ്ങ് സെറ്റിൽ ഒതുങ്ങി കൂടിയിരിക്കുന്ന വിജയ്, പക്ഷെ ഞാൻ ചെന്നതോടെ ഉഷാറായി; കലാഭവൻ മണിയുടെ വാക്കുകൾ മരണശേഷവും വൈറലാകുന്നു

എവിടെയാണ് ഞങ്ങള്‍ക്ക് തെറ്റ് പറ്റിയത്. ഞങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിച്ചത് എന്ന് ഞാന്‍ ആലോചിച്ചു നോക്കി എന്നാല്‍ തനിക്ക് അതിനുള്ള ഉത്തരം കിട്ടിയില്ലെന്ന് പ്രിയദര്‍ശന്‍ വനിതയോട് പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. തങ്ങളിരുവരും ഇരു വഴികളില്‍ ആയെങ്കില്‍ അത് വിധി എന്നല്ലാതെ ഒന്നും പറയാനില്ല. കാരണം ഞങ്ങളുടെ ജീവിതം കുടുംബം അത് സ്വര്‍ഗ്ഗം ആയിരുന്നു. അത് തകരരുതേ എന്നാണ് താന്‍ പ്രാര്‍ത്ഥിച്ചത് എന്നും അദ്ദേഹം പറയുന്നുണ്ട്.

ഇമോഷണലി ഡൗണ്‍ ആയ ആളാണ് താനെന്നും പ്രശ്‌നങ്ങള്‍ എല്ലാം ഒരുമിച്ചാണ് എത്തിയതെന്നും അദ്ദേഹം വിശദീകരിക്കുന്നു.. അച്ഛന്റെയും അമ്മയുടെയും മരണം,വിവാഹ മോചനം എല്ലാം ഒന്നിന് പിന്നാലെ എത്തി. ആ സമയങ്ങളില്‍ ആകും താന്‍ ഏറ്റവും കൂടുതല്‍ ക്ഷേത്രദര്‍ശനം നടത്തിയത് എന്നും പ്രിയദര്‍ശന്‍ പറയുന്നു.

ALSO READ- ബിഗ്‌ബോസിലെ കളിയാക്കലുകളാണ് എല്ലാത്തിനും കാരണം; പ്രമുഖർ പോലും എന്നെ അൺഫോളോ ചെയ്തു, തുറന്ന് പറഞ്ഞ് ബിഗ് ബോസ് താരം ശാലിനി

തന്റെ മനസ്സില്‍ ഇപ്പോള്‍ ഒരൊറ്റ സ്വപ്നം മാത്രമാണ് ഉള്ളത്. അവളെ നന്നായി വിവാഹം കഴിപ്പിച്ചു വിടണമെന്നും പ്രിയദര്‍ശന്‍ പറയുന്നുണ്ട്. അന്ന് ക്ലയാണി യുഎസില്‍ പഠിക്കുകയായിരുന്നു. ഓരോ പ്രശ്ങ്ങള്‍ ജീവിതത്തില്‍ ഉണ്ടായപ്പോഴും സുഹൃത്തുക്കള്‍ ആണ് തന്നെ പിന്തുണച്ചത്. എല്ലാവര്‍ക്കും ഇതുപോലെ വിഷയങ്ങള്‍ ഉണ്ട് മുന്‍പോട്ട് പോയെ പറ്റൂ എന്നാണ് ലാല്‍ പറഞ്ഞതെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

കൂടാതെ വിവാഹമോചന സമയത്ത് ലിസി 80 കോടി ആവശ്യപ്പെട്ടു എന്ന വാര്‍ത്ത പ്രിയദര്‍ശന്‍ നിഷേധിക്കുകയും ചെയ്തു. ഓരോരുത്തര്‍ അവരുടെ ഭാവനയ്ക്ക് അനുസരിച്ചു എഴുതുന്നതാണ്. എന്റെ ഭാര്യയും മക്കളും ഇപ്പോഴും എന്റെ വീട്ടില്‍ ആണ് താമസം എന്നും അദ്ദേഹം പറയുന്നു.

Advertisement