ബിഗ്‌ബോസിലെ കളിയാക്കലുകളാണ് എല്ലാത്തിനും കാരണം; പ്രമുഖർ പോലും എന്നെ അൺഫോളോ ചെയ്തു, തുറന്ന് പറഞ്ഞ് ബിഗ് ബോസ് താരം ശാലിനി

274

മലയാളികൾക്ക് പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ്‌ബോസ്. സാധാരണ ബിഗ്‌ബോസിനുള്ളിലെ താരങ്ങൾ തമ്മിൽ വഴക്കുണ്ടാകുന്നത് പതിവാണ്. അകത്ത് നടന്ന വഴക്കിന്റെ ബാക്കി പുറത്ത് വന്നതിന് ശേഷവും ചിലർ തുടരാറുണ്ട്. ഇപ്പോഴിതാ ആ വഴക്കിന്റെ തുടർച്ചയെന്നോണം ബിഗ് ബോസിലെ സഹതാരങ്ങളെയൊക്കെ സോഷ്യൽ മീഡിയയിൽ നിന്ന് അൺഫോളോ ചെയ്തിരിക്കുകയാണ് ബ്ലെസ്ലി.

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത് വീഡിയോയിൽ ബിഗ് ബോസ് താരം ശാലിനി നായരാണ് ബ്ലെസ്ലി അൺഫോളോ ചെയ്ത് പോയതിനെ പറ്റി പറഞ്ഞത്. എന്നാൽ ബിഗ്‌ബോസ് കാരണം നടി നവ്യാ നായരും തന്നെ അൺഫോളോ ചെയ്തുവെന്നും അതിന്റെ വിഷമം ഇപ്പോഴും ഉണ്ടെന്നുമാണ് ശാലിനി അഭിപ്രായപ്പെട്ടത്.

Advertisements

Also Read
എനിക്ക് മൂന്ന് ലോണുകളുണ്ട്, എല്ലാം തികഞ്ഞവരായി ആരുമില്ല, സന്തോഷത്തോടെയും സമാധാനത്തോടെയും ഉറങ്ങാന്‍ കഴിയുന്നവരാണ് ഭാഗ്യവാന്മാര്‍, ചര്‍ച്ചയായി മഞ്ജുവിന്റെ വാക്കുകള്‍

മനസ്സിൽ നന്മയില്ലാത്ത വ്യക്തിയൊന്നുമല്ല ബ്ലെസ്ലി. നല്ല രീതിയിൽ തന്നെയാണ് എന്നെ അവൻ ട്രീറ്റ് ചെയ്തത്. യാതൊരു പ്രശ്‌നവും അവന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഫിനാലെയുടെ അന്ന് എന്റെ കൂടെയുള്ള ഫോട്ടോ അവൻ അവന്റെ മൊബൈലിലാണ് എടുത്തത്. അത് അവൻ എനിക്ക് തന്നിട്ടില്ല. അത് കൊണ്ട് തന്നെ എനിക്ക് അത് പോസ്്റ്റ് ചെയ്യാനും സാധിച്ചിട്ടില്ല. ഇതൊക്കെയാണ് ഈ പ്രശ്‌നങ്ങൾക്ക് കാരണം.

അവന് ഞാൻ വാട്‌സാപ്പിൽ മെസേജ് അയച്ചാൽ അവൻ നോക്കില്ല. അതുകൊണ്ട് ഞാൻ അവന്റെ അനിയത്തിക്ക് ഫോൺ വിളിച്ചു. അതും എടുത്തില്ല. അത്‌കൊണ്ടാണ് എനിക്കിത് പോലെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വന്ന് ഇത് പറയേണ്ടി വരുന്നത്. അതേസമയം ആരെ ഒഴിവാക്കണം വേണ്ട എന്ന് തീരുമാനിക്കാനുള്ള അവകാശം അവനുണ്ട്. അവൻ അങ്ങനെ ഞങ്ങളെ എല്ലാം അൺഫോളോ ചെയ്തിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ വ്യക്തമായ കാരണങ്ങൾ ഉണ്ടാവാനും സാധ്യത ഉണ്ട്.

Also Read
എംഎസ്‌സി ഫസ്റ്റ്ക്ലാസ്സുകാരി, ഇന്ന് റീല്‍സിലെ മിന്നുംതാരം, ഇനി സിനിമയിലേക്ക്, സ്വപ്‌നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തില്‍ സൗമ്യ മാവേലിക്കര

ചിലരോടുള്ള വിഷമം കാരണം അവൻ എല്ലാവരെയും അൺഫോളോ ചെയ്തതുമാവാം. ഇനിയൊക്കെ കുറച്ച് മാറി ചിന്തിക്കാം. അതിലെനിക്ക് കൂടുതൽ വാദിക്കാനൊന്നുമില്ല. ഇതിലും വലിയ സംഭവങ്ങൾ ഞാൻ അനുഭവിച്ചിട്ടുണ്ടെന്നും ശാലിനി പറഞ്ഞു.

Advertisement