എംഎസ്‌സി ഫസ്റ്റ്ക്ലാസ്സുകാരി, ഇന്ന് റീല്‍സിലെ മിന്നുംതാരം, ഇനി സിനിമയിലേക്ക്, സ്വപ്‌നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തില്‍ സൗമ്യ മാവേലിക്കര

983

ഇന്ന് സോഷ്യല്‍മീഡിയയിലെ മിന്നും താരമാണ് സൗമ്യ മാവേലിക്കര. ഒട്ടുമിക്ക മലയാളികളും ഒന്നാണ് നമ്മള്‍ എന്ന ചിത്രം ശ്രദ്ധിച്ചിട്ടുണ്ടാവുന്നത് ഒരുപക്ഷേ സൗമ്യയുടെ വരവോടെയാവും. ”കല്‍ക്കണ്ടം ചുണ്ടില്‍.. കര്‍പ്പൂരം കണ്ണില്‍…. കിളിമകളേ… എന്ന” ഗാനം സൗമ്യ റീല്‍സ് ചെയ്തതോടെ വമ്പന്‍ ഹിറ്റായിരുന്നു.

Advertisements

ഈ ഗാനം ശ്രദ്ധിക്കപ്പെട്ടതോടെ സിനിമയെ പലരും തിരഞ്ഞു. ഇന്ന് റീല്‍സിലെ താരമാണ് സൗമ്യ. റീല്‍സ് ചെയ്ത് ഹിറ്റായതോടെയായിരുന്നു സൗമ്യയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് സാധിച്ചിരിക്കുകയാണിപ്പോള്‍.

Also Read: ആ ലിപ് ലോക്ക് സീന്‍ വല്ലാതെ എടുത്ത് കാണിച്ച് സിനിമ പ്രൊമോട്ട് ചെയ്തു, ശരിക്കും വിഷമം തോന്നി, അവര്‍ എന്നോട് പറഞ്ഞതൊന്നുമല്ല സിനിമയില്‍ കാണിച്ചത്, വെളിപ്പെടുത്തലുമായി ഹണി റോസ്

സിനിമയില്‍ അഭിനയിക്കണമെന്ന സൗമ്യയുടെ ആഗ്രഹമാണ് പൂവണിയുന്നത്. സംവിധായകന്‍ വിശ്വന്‍ വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ നായിക സൗമ്യയാണ്. നായികാവേഷം തന്നെ കിട്ടിയതില്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്ന് സൗമ്യ പറയുന്നു.

എന്നാല്‍ തനിക്ക് ഭയവുമുണ്ട്. സന്തോഷവും ഭയവും ഒന്നിച്ചുള്ള അവസ്ഥയാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് സൗമ്യ പറയുന്നു. റീല്‍സ് ചെയ്ത് തുടങ്ങിയപ്പോള്‍ പത്തോ നീറോ ലൈക്ക്‌സ് മാത്രമേ കിട്ടിയിരുന്നുള്ളൂവെന്നും പിന്നെ തന്റെ ആദ്യ വീഡിയോ ഹിറ്റായതോടെ ലൈക്ക്‌സ് കൂടിയെന്നും സൗമ്യ പറയുന്നു.

Also Read: രാവണപ്രഭുവിലെ നായിക വസുന്തര ദാസ് ഇന്ന് ആരാണെന്നറിയാമോ, താരത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ

കരിങ്കാളിയല്ലേ, കൊടുങ്ങല്ലൂര് വാഴണ പെണ്ണാണ് എന്ന പാട്ടിന്റെ റീല്‍സായിരുന്നു വൈറലായത്. പിന്നീട് ചെയ്ത റീലുകള്‍ക്കെല്ലാം നല്ല ലൈക്ക്‌സ് കിട്ടി. തന്നെ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് പ്രവാസി സഹോദരങ്ങളാണെന്നും റീല്‌സ് ഓക്കെ ആളുകള്‍ ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്നും സൗമ്യ കൂട്ടിച്ചേര്‍ത്തു.

Advertisement