എനിക്ക് മൂന്ന് ലോണുകളുണ്ട്, എല്ലാം തികഞ്ഞവരായി ആരുമില്ല, സന്തോഷത്തോടെയും സമാധാനത്തോടെയും ഉറങ്ങാന്‍ കഴിയുന്നവരാണ് ഭാഗ്യവാന്മാര്‍, ചര്‍ച്ചയായി മഞ്ജുവിന്റെ വാക്കുകള്‍

320

ഇടയ്ക്ക് ഒരിടവേള ഉണ്ടായെങ്കിലും ഇരുപത്തിയഞ്ച് വര്‍ഷത്തില്‍ ഏറെയായി മലയാളത്തിന്റെ വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാള സിനിമയുടെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹയായ നടിയാണ് മഞ്ജു വാര്യര്‍. മഞ്ജുവിനെ മലയാളി പ്രേക്ഷകരുടെ മനസിലെ പ്രിയനടി ആക്കിയിരിക്കുന്നുതിന് പിന്നല്‍ നിരവധി സിനിമകളിലെ മികച്ച കഥാപാത്രങ്ങള്‍ തന്നെയാണ്.

ആദ്യ വരവില്‍ നിരവധി കരുത്തുറ്റ വേഷങ്ങള്‍ മലയാളത്തില്‍ ചെയ്ത മഞ്ജു വാര്യര്‍ നടന്‍ ദിലീപും ആയുള്ള വിവാഹത്തോടെ സിനിമ വിടുകയും എന്നാല്‍ 14 വര്‍ഷത്തിന് ശേഷം വിവാഹ മോചനം നേടി ശക്തമായി തിരിച്ചു വരികയും ചെയ്തിരുന്നു.

Advertisements

സൂപ്പര്‍താരങ്ങളക്ക് പുറമേ യുവതാരങ്ങള്‍ക്ക് ഒപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്ന മഞ്ജു വാര്യര്‍ മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും താരം സാന്നിധ്യം അറിയിച്ചു കവിഞ്ഞു. ആയിഷയാണ് മഞ്ജുവിന്റേതായി പുറത്തിറങ്ങിയ പുതിയ ചിത്രം.

Also Read: എംഎസ്‌സി ഫസ്റ്റ്ക്ലാസ്സുകാരി, ഇന്ന് റീല്‍സിലെ മിന്നുംതാരം, ഇനി സിനിമയിലേക്ക്, സ്വപ്‌നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തില്‍ സൗമ്യ മാവേലിക്കര

ഇപ്പോഴിതാ ജീവിതത്തെ കുറിച്ച് പലപ്പോഴായും മഞ്ജു പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. തന്റെ പേരില്‍ മൂന്ന് ലോണുകളുണ്ടെന്ന് തുറന്ന് പറഞ്ഞ മഞ്ജു ആരും തന്നെ എല്ലാം തികഞ്ഞവരെല്ലെന്നും പറയുന്നു.

പണം ഉള്ളവരെല്ലാം ഭാഗ്യം ഉള്ളവരാണെന്ന് പറയുന്നത് വെറുതെയാണ്. സന്തോഷത്തോടെയും സമാധാനത്തോടെയും ഉറങ്ങാന്‍ കഴിയുന്നവരാണ് ഭാഗ്യവാന്മാരെന്നും തന്റെ ഭാവിയെ കുറിച്ച് താന്‍ ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും മഞ്ജു പറയുന്നു.

Also Read: ആ ലിപ് ലോക്ക് സീന്‍ വല്ലാതെ എടുത്ത് കാണിച്ച് സിനിമ പ്രൊമോട്ട് ചെയ്തു, ശരിക്കും വിഷമം തോന്നി, അവര്‍ എന്നോട് പറഞ്ഞതൊന്നുമല്ല സിനിമയില്‍ കാണിച്ചത്, വെളിപ്പെടുത്തലുമായി ഹണി റോസ്

തന്റെ ജീവിതത്തില്‍ സംഭവിച്ചത് സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത കാര്യങ്ങളാണ്. ഒഴുക്കിനൊപ്പം പോവുകയാണ് താനെന്നും പൂര്‍ണ്ണിമയും സംയുക്തയും, ഭാവനയും ഗീതുമോഹന്‍ദാസുമൊക്കെയാണ് തന്റെ പ്രിയപ്പെട്ടവരെന്നും മഞ്ജു പറഞ്ഞു.

Advertisement