ആ ലിപ് ലോക്ക് സീന്‍ വല്ലാതെ എടുത്ത് കാണിച്ച് സിനിമ പ്രൊമോട്ട് ചെയ്തു, ശരിക്കും വിഷമം തോന്നി, അവര്‍ എന്നോട് പറഞ്ഞതൊന്നുമല്ല സിനിമയില്‍ കാണിച്ചത്, വെളിപ്പെടുത്തലുമായി ഹണി റോസ്

766

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ വിനയന്‍ മണിക്കുട്ടനെ നായകനാക്കി ഒരുക്കിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഹണി റോസ്. പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ആയിരുന്നു ആദ്യമായി ഹണി ചിത്രത്തിലേക്ക് കടന്ന് വന്നത്.

ബോയ്ഫ്രണ്ടിന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ താരത്തെ തേടി നിരവധി അവസരങ്ങള്‍ എത്തുകയായിരുന്നു. നിരവധി സിനിമകളില്‍ ചെറുതും വലുതുമായി വേഷങ്ങള്‍ ചെയ്ത് പോന്നിരുന്ന നടിക്ക് അനൂപ് മേനോന്‍, ജയസൂര്യ എന്നിവര്‍ നായകരായി എത്തിയ ട്രിവാന്‍ഡ്രം ലോഡ്ജ് ചിത്രത്തിലെ ധ്വനി നമ്പ്യാര്‍ എന്ന കഥാപാത്രം വലിയ ഒരു ബ്രേക്ക് തന്നയാണ് നല്‍കിയത്. താരത്തിന്റെ കരിയറില്‍ തന്നെ വലിയ ചലനങ്ങള്‍ സൃഷ്ടിച്ച ചിത്രമായിരുന്നു ട്രിവാന്‍ഡ്രം ലോഡ്ജ്.

Advertisements

ഇതോടു കൂടി സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നിരവധി ചിത്രങ്ങള്‍ അടക്കമുള്ള സൂപ്പര്‍താരചിത്രങ്ങള്‍ ഹണി റോസിനെ തേടി എത്തി. മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്റര്‍ ആണ് താരത്തിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഭാമിനി ലെസ്ബിയന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് താരം ഏറെ കൈയ്യടി നേടി.

Also Read: പണ്ട് അവള്‍ക്ക് ലോകവിവരമില്ലായിരുന്നു, ഇന്ന് ആകെ മാറി, പത്ത് വര്‍ഷം മുമ്പ് ഇങ്ങനെയായിരുന്നുവെങ്കില്‍ വേറെ ലെവല്‍ ആയേനെ, അമ്പിളിദേവിയെ കുറിച്ച് ജീജ പറയുന്നു

ഇന്ന് തെന്നിന്ത്യയിലാകെ സജീവമാവുകയാണ് ഹണി റോസ്. തെലുങ്ക് ചിത്രമായ വീര സിംഹ റെഡ്ഡിയാണ് ഹണിയുടെ പുതിയ ചിത്രം. ചിത്രത്തില്‍ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നന്ദമൂരി ബാലകൃഷ്ണയാണ് ചിത്രത്തില്‍ നായകന്‍. ഈ ചിത്രത്തില്‍ ലാലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശ്രുതി ഹാസന്‍, വരലക്ഷ്മി ശരത്കുമാര്‍, ദുനിയ വിജയ്, പി രവി ശങ്കര്‍, ചന്ദ്രിക രവി തുടങ്ങി വന്‍ താര നിരയും ഈ ചിത്രത്തിലുണ്ട്.

ഇ്‌പ്പോവിതാ വണ്‍ ബൈ ടു എന്ന ചിത്രത്തിലെ വൈറലായി മാറിയ ലിപ്ലോക്ക് സീനിനെ കുറിച്ച് സംസാരിക്കുയാണ് ഹണി റോസ്. ആ രംഗം എടുക്കുന്നതിന്റെ തലേ ദിവസമാണ് താന്‍ അതേക്കുറിച്ച് അറിയുന്നതെന്നും നായകന്റെയും നായികയുടെയും പ്രണയം കാണിക്കാന്‍ അതിലും മികച്ച സീനില്ല എന്നൊക്കെ സംവിധായകന്‍ പറഞ്ഞപ്പോളാണ് താന്‍ ഓകെയായത് എന്ന് ഹണിറോസ് പറയുന്നു.

Also Read: രാവണപ്രഭുവിലെ നായിക വസുന്തര ദാസ് ഇന്ന് ആരാണെന്നറിയാമോ, താരത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ

എന്നാല്‍ ചിത്രത്തിന്റെ പ്രൊമോഷന്‍ സമയത്ത് ആ സീന്‍ വല്ലാതെ ഉപയോഗിച്ചു. സിനിമയില്‍ ഇങ്ങനുള്ള രംഗങ്ങളും ഉണ്ട് എന്ന രീതിയിലായിരുന്നു പ്രൊമോട്ട് ചെയ്തതെന്നും അത് തന്നെ ഒത്തിരി വിഷമിപ്പിച്ചുവെന്നും തന്നോട് പറഞ്ഞ അല്ലെങ്കില്‍ താന്‍ അറിഞ്ഞ സിനിമയല്ലായിരുന്നു തിയ്യേറ്ററിലെത്തിയപ്പോള്‍ കണ്ടതെന്നും ഹണി റോസ് കൂട്ടിച്ചേര്‍ത്തു.

Advertisement