കാലിലെ മുറിവ് ചവിട്ടാതിരിക്കാനാണ് തള്ളിമാറ്റിയത്, അല്ലാതെ ഇഷ്ടക്കേട് കൊണ്ടല്ല, ചുംബിക്കാനെത്തിയ ആളെ സുരേഷ് ഗോപി തള്ളിമാറ്റിയ സംഭവത്തില്‍ വിശദീകരണം

204

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പലപ്പോഴും വിവാദങ്ങളില്‍ അകപ്പെടാറുണ്ട്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയത് വന്‍ വിവാദത്തിലേക്ക് എത്തിയിരുന്നു.

Advertisements

ഇതിന് പിന്നാലെ താരത്തിന്റെ മറ്റൊരു വീഡിയോയും സോഷ്യല്‍മൂഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഗരുഡന്‍ സിനിമ കാണാന്‍ തിയ്യേറ്ററിലെത്തിയപ്പോഴുള്ള വീഡിയോയിരുന്നു ഇത്. തന്നെ ചുംബിക്കാനെത്തിയ പ്രായമായ ഒരാളെ സുരേഷ് ഗോപി തള്ളിമാറ്റുന്നതാണ് വീഡിയോയിലുള്ളത്.

Also Read: നമ്മള്‍ നന്നാവാന്‍ വേണ്ടി അത്രത്തോളം പ്രാര്‍ത്ഥിക്കുന്ന വേറെയൊരാളില്ല, വിളക്ക് കൊളുത്താന്‍ അര്‍ഹ അമ്മ തന്നെ, സോഷ്യല്‍മീഡിയ ഏറ്റെടുത്ത് ദിലീപിന്റെ വാക്കുകള്‍

ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. സ്ത്രീകളെ മാത്രമേ അദ്ദേഹം ആലിംഗനം ചെയ്യൂ എന്നും ഇതാണ് സുരേഷ് ഗോപിയുടെ കപട സ്വഭാവം എന്ന ആരോപണത്തോടെയുമാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ഈ വീഡിയോയില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപിയുടെ ആരാധകര്‍. കാലിന്റെ തള്ളവിരലിലുണ്ടായ മുറിവ് കെട്ടിവെച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപി തിയ്യേറ്ററിലെത്തിയതെന്നും ആ മുറിവില്‍ ചവിട്ടാതിരിക്കാനാണ് അദ്ദേഹം ആരാധകനെ തട്ടിമാറ്റിയതെന്നും ഫാന്‍സ് ഗ്രൂപ്പ് വിശദീകരിക്കുന്നു.

Also Read: സങ്കടങ്ങള്‍ അലട്ടുന്നു, ഉറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥ, ഡിപ്രഷനെ കുറിച്ച് ലക്ഷ്മി നായര്‍ പറയുന്നു

എന്തുകൊണ്ടാണ് തള്ളിമാറ്റിയതെന്ന് കാലിലെ മുറിവ് കാണിച്ചുകൊണ്ട് സുരേഷ് ഗോപി ആരാധകനോട് പറയുന്നതും വീഡിയോയിലുണ്ട്. മുഴുവന്‍ വീഡിയോ കാണാതെ സുരേഷേട്ടനെ ട്രോളുന്നത് ശരിയല്ലെന്നും സിനിമ വലിയ വിജയമായി പോകുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ സംസാരിക്കേണ്ടെന്ന് വച്ചതാണെന്നും സുരേഷ് ഗോപിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഫാന്‍സ് ഗ്രൂപ്പ് വിശദീകരിച്ചു.

Advertisement