തമിഴരുടെ വികാരം മുതലെടുത്ത് ജീവിക്കുന്ന താരദമ്പതികള്‍, പറയുന്നത് ഒന്ന് , ചെയ്യുന്നത് മറ്റൊന്ന്, സൂര്യയ്ക്കും ജ്യോതികയ്ക്കും രൂക്ഷവിമര്‍ശനം, ആദ്യമായി വിവാദത്തില്‍

40313

തെന്നിന്ത്യന്‍ സിനിമാ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികള്‍ ആണ് സൂര്യയും ജ്യോതികയും. പ്രണയിച്ച് വിവാഹിതരായ ഇരുവരും സിനിമാ ലോകത്തെ തന്നെ മാതൃകാ ദമ്പതികള്‍ ആണ് . ഇരുവരുടെയും പ്രണയവും സ്‌നേഹവും പരസ്പര ബഹുമാനവുമെല്ലാം പല പൊതുവേദികളില്‍ വച്ചു ഇവര്‍ പരസ്യമായി പ്രകടിപ്പിച്ചതാണ്.

Advertisements

വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന ജ്യോതിക ഇപ്പോഴിതാ വീണ്ടും സിനിമ അഭിനയത്തിലും നിര്‍മ്മാണത്തിലും എല്ലാം സജീവമാവുകയാണ്. ദിയ, ദേവ് എന്ന് പേരുള്ള രണ്ട് മക്കളും താരദമ്പതികള്‍ക്കുണ്ട്. 2015 ല്‍ 36 വയദിനിലെ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമാ ലോകത്തേക്ക് ജ്യോതിക തിരിച്ചെത്തിയത്.

Also Read: പടം വിജയിച്ചാല്‍ അഞ്ചോ പത്തോ രൂപ കൂട്ടിയാല്‍ കുഴപ്പമില്ല, മമ്മൂട്ടിയും മോഹന്‍ലാലുമടക്കം വന്നിരിക്കുന്നത് ഏതെങ്കിലും പ്രൊഡ്യൂസര്‍മാരുടെ തോളില്‍ ചവിട്ടി തന്നെയാണ്, തുറന്നടിച്ച് സുരേഷ് കുമാര്‍

ഇപ്പോഴിതാ സൂര്യയ്ക്കും ജ്യോതികയ്ക്കുമെതിരെ ആദ്യമായി ഒരു വിവാദം ഉയര്‍ന്നിയിരിക്കുകയാണ്. പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ബാലുവാണ് ഇരുവരെയും വിമര്‍ശിച്ച് രംഗത്തെത്തിയത്. സൂര്യയും ജ്യോതികയും തമിഴരുടെ വികാരം മുതലെടുത്ത് ജീവിക്കുകയാണെന്ന് ബാലു പറഞ്ഞു.

ഈ ദമ്പതികള്‍ പറയുന്ന കാര്യം ഒന്ന് , എന്നാല്‍ ചെയ്യുന്നത് മറ്റൊന്നാണ്. തനിക്ക് മാത്രമല്ലെന്നും തമിഴ്‌നാട്ടിലെ ഒരു കൂട്ടം സോഷ്യല്‍മീഡിയ ഉപഭോക്താക്കള്‍ക്കും ഇതേ അഭിപ്രായമാണെന്നും ബാലു പറയുന്നു.

Also Read: ഞാന്‍ ഓക്കെയാണ്, എല്ലാവരും സുഖമായിരിക്കുന്നു, വലിയ പ്രശ്‌നങ്ങളൊന്നുമില്ല, അപകടത്തിന് ശേഷം പ്രതികരിച്ച് ദ കേരള സ്റ്റോറി നായിക

അടുത്തകാലത്തായി സൂര്യയും ജ്യോതികയും മുംബൈയില്‍ 70കോടിയുടെ ആഡംബര ഫ്‌ലാറ്റ് സ്വന്തമാക്കിയതാണ് ഈ വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍. ദമ്പതികളുടെ മുന്‍കാല നിലപാടുകള്‍ക്കും പ്രസ്താവനകള്‍ക്കും വിപരീതമായാണ് ഇരുവരും പ്രവര്‍ത്തിക്കുന്നതെന്നാണ് ബാലുവിന്റെ വാദം.

Advertisement