പടം വിജയിച്ചാല്‍ അഞ്ചോ പത്തോ രൂപ കൂട്ടിയാല്‍ കുഴപ്പമില്ല, മമ്മൂട്ടിയും മോഹന്‍ലാലുമടക്കം വന്നിരിക്കുന്നത് ഏതെങ്കിലും പ്രൊഡ്യൂസര്‍മാരുടെ തോളില്‍ ചവിട്ടി തന്നെയാണ്, തുറന്നടിച്ച് സുരേഷ് കുമാര്‍

5072

ഇന്ന് സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നടന്മാരുടെയെല്ലാം സ്റ്റാര്‍ഡം പ്രൊഡ്യൂസര്‍മാരുടെ വിയര്‍പ്പിന്റെ വിലയാണെന്ന് നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍. താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലുമടക്കം വന്നിരിക്കുന്നത് ഏതെങ്കിലും പ്രൊഡ്യൂസര്‍മാരുടെ തോളില്‍ ചവിട്ടിയാണെന്നും സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Advertisements

ഒരു അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ന് സിനിമ താരകേന്ദ്രീകൃതമാണെന്നും പക്ഷേ അതിനനുസരിച്ചുള്ള ബിസിനസ്സ് ലഭിക്കുന്നില്ലെന്നും തങ്ങളുടെ സിനിമ തിയ്യേറ്ററില്‍ പരാജയപ്പെട്ടാലും ആ താരം അടുത്ത സിനിമക്ക് പ്രതിഫലം വര്‍ധിപ്പിക്കുമെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

Also Read: ഷോപ്പിങ്ങിന് പോവുകയാണെന്ന് പറഞ്ഞാണ് അവർ പോവുക; ഭർത്താവിന് പോലും യഥാർത്ഥ കാരണം അറിയില്ലായിരുന്നു; ശ്രീദേവിയെ കുറിച്ച് കുട്ടി പത്മിനി

അവര്‍ അഭിനയിച്ച സിനിമ വിജയിച്ചാല്‍ അടുത്ത പടത്തിന് അഞ്ചോ പത്തോ രൂപ കൂട്ടിയാല്‍ പ്രശ്‌നമില്ലെന്നും അത് മനസ്സിലാവുമെന്നും എന്നാല്‍ പടം പൊട്ടിയാലും അടുത്ത പടത്തിന് പ്രതിഫലം ഉയര്‍ത്തുകയാണ് ഇവര്‍ ചെയ്യുന്നെതെന്നും സുരേഷ് കുമാര്‍ പറയുന്നു.

വിജയിച്ചാലും പൊട്ടിയാലും ഓരോ പടം കഴിയുന്തോറും പ്രതിഫലം കൂട്ടിക്കൊണ്ടിരിക്കുകയാണെന്നും എന്നാല്‍ തങ്ങള്‍ക്ക് അതിനനുസരിച്ചുള്ള വരുമാനം ലഭിക്കുന്നില്ലെന്നും വരുമാനം കുറഞ്ഞുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: സെറീനയ്ക്ക് എന്നോട് ഉള്ളതിനേക്കാൾ അണ്ടർസ്റ്റാൻഡിംഗ് സാഗറിനോട് ഉണ്ട്; ഇരുവരും പ്രണയത്തിലാണോ? മറുപടി പറഞ്ഞ് പുറത്തെത്തിയ അഞ്ജൂസ്

ബിസിനസ്സിന് അനുസരിച്ചുള്ള പ്രതിഫലം വേണം പറയാന്‍. അല്ലാതെ ഓരോരുത്തര്‍ക്കും തോന്നുന്ന പ്രതിഫലം പറഞ്ഞാല്‍ അത് ബുദ്ധിമുട്ടാവുമെന്നും വേണമെങ്കില്‍ വിളിച്ചാല്‍ മതിയെന്നാണ് ഇതിനൊക്കെ അവരുടെ മറുപടിയെന്നും ഇങ്ങനെയൊക്കെ പറയാന്‍ തുടങ്ങിയത് അവരൊക്കെ പ്രൊഡ്യൂസര്‍മാരായതിന് ശേഷമാണെന്നും സുരേഷ് കുമാര്‍ പറയുന്നു.

Advertisement