ഷോപ്പിങ്ങിന് പോവുകയാണെന്ന് പറഞ്ഞാണ് അവർ പോവുക; ഭർത്താവിന് പോലും യഥാർത്ഥ കാരണം അറിയില്ലായിരുന്നു; ശ്രീദേവിയെ കുറിച്ച് കുട്ടി പത്മിനി

444

ഇന്ത്യൻ സിനിമയുടെ മുഖശ്രീയായിരുന്നു ശ്രീദേവി. തെന്നിന്ത്യയിൽ ബാലതാരമായി വന്ന് പിന്നീട് ഇന്ത്യൻ സിനിമ കീഴടക്കിയ താരം അഭ്രപാളിയിൽ മറഞ്ഞിട്ട് അധിക കാലം ആയിട്ടില്ല. ഇന്ത്യൻ സിനിമയിൽ ഇത്രയധികം താരമൂല്യമുള്ള മറ്റൊരു നടി വന്നിട്ടുണ്ടോ എന്നത് സംശയാസ്പദമായ കാര്യമാണെന്നാണ് സിനിമ നീരീക്ഷകർ പറയുന്നത്. നായകനേക്കാൾ ഇരട്ടി പ്രതിഫലം വാങ്ങിയിരുന്ന താരമാണവർ.

ഇപ്പോഴിതാ ശ്രീദേവിയുടെ ജീവിതം അത്ര സുഖകരമായിരുന്നില്ല എന്നാണ് തെന്നിന്ത്യയിലെ മുതിർന്ന താരങ്ങളിലൊന്നായ കുട്ടി പത്മിനി. തന്റെ സ്വന്തം യൂട്യൂബ് ചാനലിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ശ്രീദേവി തെന്നിന്ത്യയിൽ അഭിനയിക്കുന്ന തുടക്ക കാലത്ത് ഇവർ തമ്മിൽ സൗഹൃദമുണ്ടായിരുന്നു. അന്ന് ശ്രീദേവി സൗന്ദര്യത്തിന് വലിയ പ്രാധാന്യം കൊടുത്തിരുന്നില്ലെന്ന് കുട്ടി പത്മിനി പറയുന്നു. അവരുടെ വാക്കുകൾ ഇങ്ങനെ’:

Advertisements

Also Read
ചിലപ്പോൾ ആരും എന്നെ അംഗീകരിക്കില്ല; ഒരു കുടുംബവും എന്നെ അംഗീകരിക്കില്ല; തുറന്ന് പറഞ്ഞ് ഉർഫി ജാവേദ്‌

ശ്രീദേവിക്ക് അന്ന് കൈയിലെല്ലാം നന്നായി രോമമുണ്ടായിരുന്നു. ഞാൻ വാക്‌സിംഗിനെ പറ്റി കേട്ടപ്പോൾ ശ്രീദേവിയോട് പറഞ്ഞു. അത് വേണ്ട പപ്പിക്കാ, എനിക്ക് വേദനിക്കുമെന്നാണ് അന്ന് പറഞ്ഞത്. എന്നാൽ അതേ ശ്രീദേവിയാണ് പിൽക്കാലത്ത് ബോംബെയിൽ പോയി ബ്യൂട്ടി ക്യൂനായി മാറിയത്’.ബോംബെയിൽ എത്തിയപ്പോൾ നടി രേഖ മേക്കപ്പുകളെക്കുറിച്ച് ശ്രീദേവിക്ക് പറഞ്ഞ് കൊടുക്കുകയും ശ്രീദേവിയെ സഹോദരിയെ പോലെ കാണുകയും ചെയ്തു. പഴയ ശ്രീദേവിക്കും പിന്നീടുള്ള ശ്രീദേവിക്കും തമ്മിൽ വലിയ വ്യത്യാസമുണ്ടായിരുന്നു.

ശ്രീദേവിക്ക് താനെപ്പോഴും അഴകായിരിക്കണം എന്നുണ്ടായിരുന്നു. അവൾക്ക് ഇൻസെക്യൂരിറ്റി കൂടുതലായിരുന്നു. അത്രയും പ്ലാസ്റ്റിക് സർജറി ചെയ്തു. ശ്രീദേവിടെ അടുത്ത ബന്ധുവാണ് എന്നോടിത് പറഞ്ഞത്. അവരുടെ പേര് പറയാൻ പറ്റില്ല. ലണ്ടനിൽ ഒരു പ്രമുഖ പ്ലാസ്റ്റിക് സർജനുണ്ടായിരുന്നു. അദ്ദേഹം പിന്നീട് ചെന്നൈയിലും തുടങ്ങി. ശ്രീദേവി ലണ്ടനിൽ പോയി സർജറി ചെയ്യുമായിരുന്നു’. ഭർത്താവിനോട് പോലും പറയാതെയാണ് അവർ സർജറി ചെയ്ത് മടങ്ങിവരിക. സർജറിക്ക് പോകുമ്പോൾ ഷോപ്പിങ്ങിന് പോവുകയാണെന്നാണ് ആദ്യം പറയുക.

Also Read
സെറീനയ്ക്ക് എന്നോട് ഉള്ളതിനേക്കാൾ അണ്ടർസ്റ്റാൻഡിംഗ് സാഗറിനോട് ഉണ്ട്; ഇരുവരും പ്രണയത്തിലാണോ? മറുപടി പറഞ്ഞ് പുറത്തെത്തിയ അഞ്ജൂസ്

2018 ലാണ് ശ്രീദേവി മരിക്കുന്നത്. ദുബായിൽ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പോയ താരം ഹോട്ടൽ റൂമിലെ ബാത്ടബ്ബിൽ വീണ് മരിക്കുകയായിരുന്നു. തന്റെ മൂത്ത മകളായ ജാൻവി കപൂറിന്റെ അരങ്ങേറ്റ ചിത്രം കാണാൻ സാധിക്കാതെയാണ് ശ്രീദേവി വിടവാങ്ങിയത്. ഇപ്പോഴും അമ്മയെ ഞങ്ങൾക്ക് മിസ്സ് ആവുന്നുണ്ടെന്ന് ജാൻവി കപൂർ തുറന്ന് പറയുകയും ചെയ്തിരുന്നു.

Advertisement