ചിലപ്പോൾ ആരും എന്നെ അംഗീകരിക്കില്ല; ഒരു കുടുംബവും എന്നെ അംഗീകരിക്കില്ല; തുറന്ന് പറഞ്ഞ് ഉർഫി ജാവേദ്‌

380

തന്റെ ഫാഷൻ സെൻസിന്റെ പേരിൽ ബോളിവുഡിൽ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കുന്ന താരമാണ് ഉർഫി ജാവേദ്. നിരവധി വിമർശനങ്ങൽ ഏറ്റുവാങ്ങുന്ന താരം ഇപ്പോഴും ഫാഷനിൽ തന്റേതായുള്ള വ്യക്തിമുദ്ര പതിപ്പിക്കാൻ ശ്രമിക്കാറുണ്ട്. നിരന്തരം സദാചാര ആക്രമണങ്ങൾക്കും താരം പാത്രമാകാറുണ്ട്.

ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ദുനുഭവങ്ങളെ കുറിച്ചും, ട്രോളുകളെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് താരമിപ്പോൾ. പ്രശസ്ത യൂട്യൂബറായ രൺവീർ ആല്ലാബാദിയക്ക് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; എന്റെ പിതാവ് യാഥാസ്ഥിതികനായിരുന്നു. ഞാനടക്കം ഉള്ള അഞ്ച് മക്കളേയും അമ്മ ഒറ്റയ്ക്കായിരുന്നു നോക്കിയിരുന്നത്. അച്ഛനും അമ്മയും വഴക്കിടുമ്പോൾ ദേഷ്യം തീർത്തിരുന്നത് എന്റെ ദേഹത്തായിരുന്നു.

Advertisements

Also Read
പ്രിന്റഡ് ഷർട്ടിൽ കൂളായി മമ്മൂട്ടി! ‘ഏജ് ഇൻ റിവേഴ്‌സ് ഗിയർ’ കമൻര് ചെയ്തു മടുത്തു, മമ്മൂക്ക ഇതെന്ത് ഭാവിച്ചാണെന്ന് ആരാധകർ

ഞാൻ അച്ഛനുമായി അടുപ്പത്തിലായിരുന്നില്ല. അച്ഛനോ അമ്മയോ അടിയുണ്ടാക്കിയാൽ ആ ദേഷ്യം മുഴുവൻ തീർത്തത് എന്നെ തല്ലിയിട്ടായിരുന്നു”. എന്നെ ബോധം കെടുന്നത് വരെ അച്ഛൻ തല്ലുമായിരുന്നു.”കുട്ടികളെ എന്തെങ്കിലും ബോധ്യപ്പെടുത്താൻ ബോധം കെടുന്നത് വരെ തല്ലിയാൽ പിന്നെ അവർക്ക് എന്ത് മനസിലാകാനാണ്. അവരുടെ ദേഷ്യം കൂടുമെന്ന് കരുതി തിരികെ ഒന്നും പറയില്ല. ഒരു ഘട്ടം എത്തുമ്പോൾ മതിയെന്ന് തോന്നും. കുട്ടികൾ വലുതാകുമ്പോൾ അവരെ തല്ലുന്നത് ബാധിക്കുക വളരെ മോശമായ രീതിയിലായിരിക്കും’

എനിക്ക് 15 വയസായിരുന്നപ്പോൾ ആരോ എന്റെ ഫോട്ടോ ഒരു പോൺ സൈറ്റിൽ അപ്പ്ലോഡ് ചെയ്തു. വളരെ നോർമൽ ആയൊരു ചിത്രമായിരുന്നു അത്. ഫെയ്സ്ബുക്ക് പ്രൊഫൈൽ ചിത്രം ഡൗൺലോഡ് ചെയ്ത് എടുത്തതായിരന്നു. മോർഫൊന്നും ചെയ്യാതെയാണ് ഇട്ടത്. അത് ആരോ കണ്ടിട്ട് എന്നോട് നിന്റെ ചിത്രം പോൺ സൈറ്റിൽ ഉണ്ടല്ലോ എന്ന് പറഞ്ഞു. എല്ലാവരും എന്നെ കുറ്റപ്പെടുത്തി. ഞാനൊരു പോൺ താരമാണെന്ന് പറഞ്ഞു”

Also Read
അന്ന് വിരാട് കോലി സെഞ്ച്വറി അടിച്ചപ്പോൾ കരച്ചിലിന്റെ വക്കോളമെത്തി; കാരണമിത്, തുറന്ന് പറഞ്ഞ് നടി സാമന്ത

ചിലപ്പോൾ പബ്‌ളിക് പറയുന്നത് ശരിയായിരിക്കും. ഞാൻ നല്ലൊരു സ്ത്രീയായിരിക്കില്ല. ഞാൻ സമൂഹത്തിലെ കറയായിരിക്കും. യുവ തലമുറയ്ക്ക് മോശം മാതൃകയായിരിക്കും. ട്രോളുകൾ പറയുന്നത് പോലെ വേശ്യയായിരിക്കും. എനിക്ക് പിന്തിരിയാനാകില്ല. ഞാൻ നിർത്തിയാലും എല്ലാം ഇന്റർനെറ്റിലുണ്ടാകും. ഞാൻ അത്രയ്ക്ക് മോശമായിരുന്നുവോ? ചിലപ്പോൾ ആരും എന്നെ അംഗീകരിക്കില്ല. ഒരു കുടുംബവും എന്നെ അംഗീകരിക്കില്ല” എന്നാണ് താരം പറയുന്നത്.

Advertisement