അന്ന് വിരാട് കോലി സെഞ്ച്വറി അടിച്ചപ്പോൾ കരച്ചിലിന്റെ വക്കോളമെത്തി; കാരണമിത്, തുറന്ന് പറഞ്ഞ് നടി സാമന്ത

113

തെന്നിന്ത്യയിലെ താരമൂല്യമുള്ള നായികയാണ് സമാന്ത. പ്രതിഫളത്തിലും, ബോക്സ് ഓഫീസ് മൂല്യത്തിലും മുന്നിട്ട് നിൽക്കുന്ന താരത്തിന് അവസരങ്ങൾ കൂടുന്നു എന്നതല്ലാതെ കുറയുന്നില്ല എന്നതാണ് സന്തോഷകരമായ കാര്യം. തനിക്ക് വന്ന മയോസൈറ്റീസ് എന്ന അസുഖം മൂലം സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം തിരിച്ച് വരുന്നത് കൈ നിറയെ ചിത്രങ്ങളുമായാണ്.

മോഡലിംഗിൽ നിന്നാണ് സമാന്ത സിനിമയിലേക്ക് ചേക്കേറുന്നത്. തുടക്കത്തിൽ അഭിനയ പ്രാധാന്യം കുറഞ്ഞ വേഷമാണ് താരത്തിന് ലഭിച്ചിരുന്നത്. പിന്നീട് തന്റെ കരിയറിൽ വ്യത്യസ്തമായ സിനിമകൾ ചെയ്യാൻ തുടങ്ങിയതോടെ താരത്തിന്റെ താരമൂല്യം കുത്തനെ വർദ്ധിച്ചു.

Advertisements

സാമന്ത നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ശാകുന്തളം. ചിത്രത്തിൽ ദേവ് ആണ് നായകനായി എത്തിയത്. വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന ഖുശി ചിത്രമാണ് സാമന്തയുടേതായി റിലീസിന് ഒരുങ്ങുന്നത്.

ALSO READ- വിവാഹശേഷം ഭർത്താവിനൊപ്പം ഓസ്‌ട്രേലിയയിലേക്ക്, കൊവിഡിൽ കുടുങ്ങിയതോടെ പ്രതീക്ഷകൾ തകിടം മറിഞ്ഞു; നാട്ടിലെത്തി, ഇനി അഭിനയത്തിലേക്ക് എന്ന് നിത്യ റാം

ഇപ്പോഴിതാ, തനിക്ക് ക്രിക്കറ്റ് താരം വിരാട് കോലിയോടുള്ള ആരാധനയെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സാമന്ത റൂത്ത് പ്രഭു. വിരാട് കോലി എന്നും പ്രചോദനമാണ് എന്ന് സാമന്ത പറയുന്നു. കോലി സെഞ്ച്വറി അടിച്ചപ്പോൾ താൻ കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു എന്നും സാമന്ത പറയുന്നുണ്ട്.

ഏറെ വിമർശനങ്ങൾ കേട്ട വിരാട് കോലി അന്ന് മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം സെഞ്ച്വറി നേടിയപ്പോൾ താൻ കരച്ചിലിന്റെ വക്കോളമെത്തിയെന്നാണ് സാമന്ത വിശദീകരിച്ചത്. കോഹ്ലിയുടെ 71-ാമത്തെ സെഞ്ച്വറി തനിക്ക് ഏറെ സ്പെഷ്യലാണ്. കോലി ആ സെഞ്ച്വറി നേടിയത് അദ്ദേഹത്തിന് വേണ്ടി മാത്രമാണെന്ന് കരുതുന്നില്ല. ചുറ്റുള്ളവർക്ക് കൂടിയാണെന്ന് സാമന്ത് വിശദീകരിച്ചു.

ALSO READ- അന്ന് തരംഗമായിരുന്നു പൃഥ്വിരാജ്; ഫാൻ ഗേൾ എന്ന് പറഞ്ഞ് മെസേജ് അയക്കുമായിരുന്നു; കല്യാണം കഴിക്കാനുള്ള ആഗ്രഹം പറയുമായിരുന്നു: അഹാന കൃഷ്ണ

‘എനിക്ക് വ്യക്തിപരമായി ആ സെഞ്ചുറി ഏറെ പ്രചോദനാത്മകമായിരുന്നു’-എന്നാണ് സാമന്ത ഒരു അഭിമുഖത്തിൽ പറഞ്ഞത്. 2022-ലെ ഏഷ്യാ കപ്പിലാണ് കോലി കരിയറിലെ 71-ാം സെഞ്ചുറി നേടിയത്.

സെപ്റ്റംബർ ഒന്നിനാണ് സാമന്തയുടെ ഖുശി ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. സാമന്തയുടെതായി ഏറെ പ്രതീക്ഷയോടെ എത്തിയ ‘ശാകുന്തളം’ പരാജയമായതിനാൽ ആരാധകർ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുകയാണ്. സാമന്തയുടെതായി നേരത്തെ പുറത്തിറങ്ങിയ യശോദയും ബോക്സോഫീസിൽ വിജയിച്ചിരുന്നു.

‘മജിലി’, ‘ടക്ക് ജഗദീഷ്’ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ശിവ നിർവാണയാണ് ഖുശി ഒരുക്കുന്നത്. നവീൻ യേർനേനി, രവിശങ്കർ യളമഞ്ചിലി തുടങ്ങിയവരാണ് സിനിമയുടെ നിർമ്മാണം.

Advertisement