വിവാഹശേഷം ഭർത്താവിനൊപ്പം ഓസ്‌ട്രേലിയയിലേക്ക്, കൊവിഡിൽ കുടുങ്ങിയതോടെ പ്രതീക്ഷകൾ തകിടം മറിഞ്ഞു; നാട്ടിലെത്തി, ഇനി അഭിനയത്തിലേക്ക് എന്ന് നിത്യ റാം

325

മലയാളത്തിലേയും തമിഴിലേയും സീരിയലുകളെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. പല തമിഴ് സീരിയലുകളും മലയാളത്തിലേക്ക് എത്തുന്നത് കാരണമാണ് പ്രേക്ഷകർക്ക് തമിഴ് സീരിയലും സുപരിചിതമായത്. ഇത്തരത്തിൽ മറുഭാഷയിൽ നിന്നും മലയാളത്തിലേക്ക് എത്തിയ ഒരു സീരിയലായിരുന്നു നന്ദിനി.

ഈ സീരിയലിൽ സൂര്യ ടിവിയിൽ വർഷങ്ങളോളം സംപ്രേക്ഷണം ചെയ്യുകയും ചെയ്തിരുന്നു. നിത്യ റാം, രാഹുൽ രവി, മാളവിക തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സീരിയൽ ഹൊററും ത്രില്ലറും ഒക്കെ കൂടി ചേർന്നതായിരുന്നു. പരമ്പരയിലെ പ്രധാന കഥാപാത്രമായി വന്നത് നിത്യ റാം എന്ന തമിഴ് താരമായിരുന്നു.

Advertisements

പിന്നീട് മലയാളികളുടെയും മനം കവർന്ന താരം വിവാഹത്തോടെ അഭിനയ ലോകത്തുനിന്നും പോയിരുന്നു. 2019ലാണ് താരം വിവാഹിതയായത്. ഗൗതം എന്ന ഐടി ഉദ്യോഗസ്ഥനെ വിവാഹം കഴിച്ച് ഓസ്ട്രേലിയയിലേക്ക് പോവുകയായിരുന്നു നിത്യ.

ALSO READ- അന്ന് തരംഗമായിരുന്നു പൃഥ്വിരാജ്; ഫാൻ ഗേൾ എന്ന് പറഞ്ഞ് മെസേജ് അയക്കുമായിരുന്നു; കല്യാണം കഴിക്കാനുള്ള ആഗ്രഹം പറയുമായിരുന്നു: അഹാന കൃഷ്ണ

ഒടുവിൽ ഇപ്പോഴിതാ നാലു വർഷങ്ങൾക്ക് ശേഷം വീണ്ടും അഭിനയത്തിലേയ്ക്ക് എത്തുകയാണെന്ന സന്തോഷ വാർത്ത താരം പങ്കിട്ടിരിക്കുകയാണ്. സിനി ഉലകത്തിനോടാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാഹ ശേഷം ഓസ്ട്രേലിയയ്ക്കു പോവുകയായിരുന്നു.

കോവിഡ് വന്നതോടെ അവിടെ കുടുങ്ങി പോയി എന്നും അത് തനിക്ക് കുറച്ച് ബോറടി ആയെന്നുമാണ് നിത്യ റാം പറയുന്നത്.

ഇതോടെയാണ് നടങ്ങി എത്തിയതെന്നും വീണ്ടും വന്നതിൽ സന്തോഷമുണ്ടെന്നും നിത്യ പറഞ്ഞു. ‘മടങ്ങി എത്തിയതിൽ സന്തോഷം ഉണ്ട്, ഭർത്താവ് വലിയ പിന്തുണയാണ്. അദ്ദേഹം അടുത്ത സുഹൃത്താണ്’- നിത്യ പറയുന്നു.

Advertisement