അന്ന് തരംഗമായിരുന്നു പൃഥ്വിരാജ്; ഫാൻ ഗേൾ എന്ന് പറഞ്ഞ് മെസേജ് അയക്കുമായിരുന്നു; കല്യാണം കഴിക്കാനുള്ള ആഗ്രഹം പറയുമായിരുന്നു: അഹാന കൃഷ്ണ

363

ടൻ കൃഷ്ണകുമാറും ഭാര്യയും നാല് പെൺമക്കളുമെല്ലാം സോഷ്യൽമീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്. മൂത്ത മകളായ അഹാന കൃഷ്ണ സിനിമകളിൽ നായികയായി തിളങ്ങുകയുമാണ്. ഞാൻ സ്റ്റീവ് ലോപസ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ.

പിന്നീട് അഹാനയ്ക്ക് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക, അടി തുടങ്ങിയ സിനിമകളിൽ നല്ല കഥാപാത്രങ്ങൾ ലഭിച്ചു. താരപുത്രിയാണെങ്കിലും താനും നന്നായി കഷ്ടപ്പെട്ട് തന്നെയാണ് സിനിമയിൽ പിടിച്ച് നിൽക്കുന്നതെന്ന് അഹാന പറഞ്ഞിരുന്നു.

Advertisements

സോഷ്യൽമീഡിയയിൽ ഒത്തിരി സജീവമാണ് അഹാന. തന്റെ വിശേഷങ്ങളും പുത്തൻ ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ക്രഷിനെ കുറിച്ച് സംസാരിക്കുകയാണ് താരം. നടൻ പൃഥ്വിരാജ് ക്ലാസ്മേറ്റ്സിൽ അവതരിപ്പിച്ച കഥാപാത്രം വലിയ തരംഗമായിരുന്നു അന്ന്. ആ സമയത്ത് തനിക്ക് പൃഥ്വിയോട് തോന്നിയ ഇഷ്ടത്തെക്കുറിച്ച് അഹാന പറയപറയുകയാണ്. സ്‌കൂളിൽ പഠിയ്ക്കുന്ന സമയത്ത് പൃഥ്വിരാജായിരുന്നു തന്റെ പ്രിയപ്പെട്ട താരമെന്നും തന്റെ കൂട്ടുകാരോട് ഈ ചേട്ടനെ കല്യാണം കഴിക്കണം എന്ന് പറഞ്ഞിരുന്നതായും അഹാന പറയുകയാണ്.

ALSO READ- എന്നെ ഞാനാക്കിയത് അമ്മയാണ്; പേഴ്‌സണാലിറ്റിയിൽ പോലും അമ്മയുടെ സാന്നിധ്യമുണ്ട്; എന്നാൽ അമ്മയുടെ സിനിമ ഞാൻ കാണില്ല; കല്യാണി പറയുന്നു

താൻ ചെറുപ്പത്തിൽ പൃഥ്വി ചേട്ടന്റെ സിനിമകളൊക്കെ കണ്ടിട്ട് അദ്ദേഹത്തിന് മെസേജ് അയയ്ക്കുമായിരുന്നെന്നാണ് അഹാന പറയുന്നത്. ഫാൻ ഗേൾ എന്നൊക്കെ പറഞ്ഞിട്ടാണ് മെസേജ് അയയ്ക്കുന്നത്. അന്ന് താൻ അഞ്ചിലോ ആറിലോ പഠിക്കുന്ന സമയത്താണ് ക്ലാസ്മേറ്റ്സ് ഇറങ്ങുന്നത്. അതും കഴിഞ്ഞ് രണ്ട് വർഷത്തെ ഇടവേളയിലോ മറ്റോ ആണ് ചോക്ലേറ്റ് ഇറങ്ങുന്നത്. ആ സമയത്തൊക്കെ പൃഥ്വിരാജ് എന്ന് പറയുന്നത് വലിയ തരംഗം തന്നെയായിരുന്നെന്നും അഹാന പറയുകയാണ്.

സിനിമ കണ്ടിട്ട് കൂട്ടുകാരോക്കെ വന്ന് ‘നല്ല ചേട്ടനല്ലേ, കല്യാണം കഴിക്കണം ഈ ചേട്ടനെ’ എന്നൊക്കെ പറയുമായിരുന്നു. വെറുതെ പറയുന്ന കാര്യമാണെങ്കിലും ആ സമയത്ത് അതൊക്കെ വലിയ സന്തോഷമാണെന്നും അഹാന വെളിപ്പെടുത്തി. ഇപ്പോഴും താൻ അദ്ദേഹത്തിന്റെ സിനിമകൾ കാണുമ്പോൾ കൈയ്യടിക്കാറുണ്ടെന്നും അഹാന പറയുകയാണ്.

ALSO READ- ചാനൽ വരുമാനം ഒന്നും നോക്കിയല്ല ഞാനും മകളും ഡാൻസ് ചെയ്യുന്നത്; മകൾ സ്റ്റെപ് പഠിക്കാൻ വൈകിയാൽ ഡാൻസ് വീഡിയോയും വൈകും: ബിജു കുട്ടൻ

ഇപ്പോഴും ലൂസിഫറൊക്കെ കാണുമ്പോൾ പൃഥ്വിരാജിനെ കാണിക്കുന്ന സീനിനൊക്കെ കൈയ്യടിയ്ക്കും. ആ ചെറിയ പ്രായത്തിൽ നമ്മൾ കണ്ട സെൻസേഷണൽ ആക്ടറായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് അങ്ങനെ. പക്ഷേ ഇതെല്ലാം നമ്മുടെ വർക്ക് സ്പേസിന് പുറത്തുള്ള കാര്യങ്ങളാണെന്നും അവർക്കൊപ്പം വർക്ക് ചെയ്യുമ്പോൾ ഒരിയ്ക്കലും ഈ എക്സൈറ്റ്മെന്റൊന്നും കാണിക്കാൻ പറ്റില്ലെന്നും താരം വിശദീകരിക്കുന്നു.

തനിക്ക് രണ്ട് ദിവസം അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ അവസരം ലഭിച്ചു. ഇനിയും അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യണം എന്ന ആഗ്രഹം തോന്നിക്കുന്നത്ര മനോഹരമായിരുന്നു ആ ഷൂട്ടെന്നും അഹാന വിശദീകരിച്ചു.

Advertisement