Home Entertainment Celebrities

പ്രിന്റഡ് ഷർട്ടിൽ കൂളായി മമ്മൂട്ടി! ‘ഏജ് ഇൻ റിവേഴ്‌സ് ഗിയർ’ കമൻര് ചെയ്തു മടുത്തു, മമ്മൂക്ക ഇതെന്ത് ഭാവിച്ചാണെന്ന് ആരാധകർ

184

മലയാളികളുടെ എവർഗ്രീൻ താരമാണ് മമ്മൂട്ടി. എഴുപതുകടന്ന മമ്മൂക്കയെ വാർ
ധക്യത്തിലുള്ള ഒരു കഥാപാത്രമായി സങ്കൽപ്പിക്കാൻ പോലും ആർക്കുമാകില്ല. പ്രായത്തെ വെല്ലുന്ന ചുറുചുറുക്കാണ് താരത്തിന് എന്നും.

നിരവധി കഥാപാത്രങ്ങളിലൂടെ അമ്പരപ്പിച്ച മമ്മൂട്ടി ഇപ്പോൾ പ്രായത്തെ വെല്ലുവിളിച്ചാണ് ആരാധകരെ ഞെട്ടിക്കുന്നത്. പലപ്പോഴും മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ഫോട്ടോകളും വീഡിയോകളും യുവാക്കളെ വെല്ലുന്ന സൗന്ദര്യത്തിൽ വെല്ലുവിളിക്കാറുണ്ട്.

Advertisements

പലപ്പോഴും മമ്മൂട്ടിയുടെ പ്രായം റിവേഴ്‌സ് ഗിയറിൽ ആണോ എന്നാണ് ഫോട്ടോകൾക്ക് കമന്റായി രേഖപ്പെടുത്തുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ പുത്തൻ ചിത്രങ്ങൾ വൈറലാകുകയാണ്.

ALSO READ- അന്ന് വിരാട് കോലി സെഞ്ച്വറി അടിച്ചപ്പോൾ കരച്ചിലിന്റെ വക്കോളമെത്തി; കാരണമിത്, തുറന്ന് പറഞ്ഞ് നടി സാമന്ത

പുതിയ മോഡൽ പ്രിന്റ് ഷർട്ടിട്ട് കൂളിംഗ് ഗ്ലാസ് വച്ച് വളരെ കൂളായ മമ്മൂട്ടിയെയാണ് വീഡിയോയിൽ കാണുന്നത്. ആകെക്കൂടെ ഒരു ഭീഷ്മപർവ്വം ലുക്കും ചിത്രത്തിനുണ്ട്. പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിരിക്കുകയാണ്.

‘ഏജ് ഇൻ റിവേഴ്‌സ് ഗിയർ, മമ്മൂക്കാ ഇങ്ങള് ഇതെന്ത് ഭാവിച്ച മമ്മൂക്ക’, എന്നിങ്ങനെയാണ് കമന്റുകൾ. നടൻ റഹ്‌മാനൊക്കെ പങ്കെടുത്തൊരു സിനിമയുടെ പൂജാ ചടങ്ങിൽ നിന്നുള്ളതാണ് ഈ വൈറൽ വീഡിയോ.

ALSO READ- വിവാഹശേഷം ഭർത്താവിനൊപ്പം ഓസ്‌ട്രേലിയയിലേക്ക്, കൊവിഡിൽ കുടുങ്ങിയതോടെ പ്രതീക്ഷകൾ തകിടം മറിഞ്ഞു; നാട്ടിലെത്തി, ഇനി അഭിനയത്തിലേക്ക് എന്ന് നിത്യ റാം

അടുത്തതായി ‘ബസൂക്ക’ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ഡിനോ ഡെന്നിസ് ആണ് ചിത്രത്തിന്റെ സംവിധാനം. ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ തിരക്കഥയും. ഗൗതം മേനോനും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നു.

ഈശ്വര്യ മേനോൻ, ദിവ്യ പിള്ള തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. കൊച്ചിയിലും ബാംഗ്ലൂരിലും ആയിട്ടാണ് ചിത്രീകരണം നടക്കുന്നത്. ഫിലിം സ്റ്റുഡിയോ യൂഡ്‌ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നി വർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Advertisement