എനിക്ക് അഭിനയിച്ചാല്‍ മതി, കുറേ സിനിമകള്‍ ചെയ്യണം, ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടാലും ഒരു പ്രശ്‌നവും ഇല്ല, തുറന്നുപറഞ്ഞ് രശ്മി സോമന്‍

231

മലയാള സിനിമാ സീരിയല്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി രശ്മി സോമന്‍. സിനിമയില്‍ കൂടെയും സീരിയലുകളില്‍ കൂടെയും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു നടി. ഇരുകൈയ്യും നീട്ടിയാണ് കുടുംബ പ്രേക്ഷകരുടെ സ്വന്തം രശ്മിയെ ആരാധകര്‍ സ്വീകരിച്ചത്.

Advertisements

അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെണ്‍മനസ്സ്, മന്ത്രകോടി തുടങ്ങി ഒട്ടനവധി സീരിയലു കളിലൂടെ താരം സീരിയല്‍ പ്രേമികളുടെ ഹരമായിരുന്നു. ഏറെ കാലം അഭിനയ രംഗത്ത് നിന്ന് മാറി നിന്നതിന് ശേഷം നടി വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്.

Also Read: ഷോപ്പിങ്ങിന് പോവുകയാണെന്ന് പറഞ്ഞാണ് അവർ പോവുക; ഭർത്താവിന് പോലും യഥാർത്ഥ കാരണം അറിയില്ലായിരുന്നു; ശ്രീദേവിയെ കുറിച്ച് കുട്ടി പത്മിനി

ഇപ്പോഴിതാ തനിക്ക് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമോ എന്ന ഭയമൊന്നുമില്ലെന്ന് തുറന്നുപറയുരയാണ് രശ്മി സോമന്‍. ലൈവ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രശ്മി സോമന്‍. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടാലും പ്രശ്‌നമില്ലെന്നും തനിക്ക് അഭിനയിച്ചാല്‍ മതിയെന്നും രശ്മി സോമന്‍ പറയുന്നു.

ലൈവ് എന്ന സിനിമയില്‍ ഡോക്ടറുടെ വേഷമാണ് തനിക്ക്. സീനുകളെല്ലാം വളരെ വ്യത്യസ്തമാണെന്നും അതുകൊണ്ട് തന്നെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമോ എന്ന പേടി തനിക്കില്ലെന്നും അങ്ങനെ ചെയ്താലും സന്തോഷമായിരിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

Also Read; ചിലപ്പോൾ ആരും എന്നെ അംഗീകരിക്കില്ല; ഒരു കുടുംബവും എന്നെ അംഗീകരിക്കില്ല; തുറന്ന് പറഞ്ഞ് ഉർഫി ജാവേദ്‌

തനിക്ക് സിനിമകള്‍ ചെയ്യണമെന്ന് മാത്രമേയുള്ളൂ.സീരിയലില്‍ നിന്നും വരുന്നത് കൊണ്ട് ഒരു പാറ്റേണ്‍ വിജയിച്ചാല്‍ ബാക്കി എല്ലാ സീരിയലിലും അതേ ഫോര്‍മുലയായിരിക്കും. ഒരു ക്യാരക്ടര്‍ ഹിറ്റായാല്‍ പിന്നേ വരുന്നതെല്ലാം അതേ പോലുള്ള ക്യാരക്ടറുകളായിരിക്കുമെന്നും അതിനാല്‍ കുറേക്കാലം കാത്തിരിക്കുകയാണെങ്കില്‍ അങ്ങനെ ഇരിക്കലേ ഉണ്ടാവു എന്നും താരം പറയുന്നു.

Advertisement