Home Entertainment Celebrities

ആ ഭാഗ്യം വന്നതിന് കാരണം മുഖത്തെ മറുക്, അഭിനയലോകത്തേക്ക് എത്തിയതിന് പിന്നില്‍ മഞ്ജു ചേച്ചി, മനസ്സ് തുറന്ന് ബിന്ദു കൃഷ്ണ

602

മലയാളികള്‍ക്ക് സുപരിചിതയായ സിനിമ സീരിയല്‍ നടിയാണ് ബിന്ദു കൃഷ്ണ.തെങ്കാശിപ്പട്ടണം പോലുള്ള സിനിമകളിലൂടെ ശ്രദ്ധേയയായ ബിന്ദുചെറിയ ചെറിയ വേഷങ്ങളാണ് സിനിമയില്‍ ചെയ്തിട്ടുള്ളത്.

Advertisements

എന്നാല്‍ പലതും ശ്രദ്ധിക്കപ്പെട്ടിരുന്നു. താരം ഇപ്പോള്‍ കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് സീരിയലുകളിലാണ്. സീരിയലുകളില്‍ പ്രാധാന്യമുള്ള വേഷങ്ങളാണ് താരം ചെയ്തത്. നീലക്കുയില്‍ എന്ന സീരിയലിലെ ബിന്ദുവിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

Also Read: ഷോപ്പിങ്ങിന് പോവുകയാണെന്ന് പറഞ്ഞാണ് അവർ പോവുക; ഭർത്താവിന് പോലും യഥാർത്ഥ കാരണം അറിയില്ലായിരുന്നു; ശ്രീദേവിയെ കുറിച്ച് കുട്ടി പത്മിനി

സീതാരാമം എന്ന സീരിയലിലാണ് നിലവില്‍ താരം അഭിനയിക്കുന്നത്. ഇപ്പോഴിതാ താനൊരു നടിയായത് എങ്ങനെയാണെന്ന് പറയുകയാണ് ബിന്ദു. ആഗ്രഹിച്ച് കിട്ടിയ ഭാഗ്യമാണ് ഈ പ്രൊഫഷനെന്നും സിനിമ എന്താണെന്ന് പോലും അറിയാത്ത പാലക്കാട്ടെ ഒരു സാധാരണ കുടുംബത്തിലാണ് താന്‍ ജനിച്ചതെന്നും ബിന്ദു പറയുന്നു.

മഞ്ജുവിന്റെ ഈ പുഴയും കടന്ന് എന്ന സിനിമ കണ്ടതോടെയാണ് അഭിനയിക്കണം എന്ന ആഗ്രഹം മനസ്സില്‍ കയറിയത്. നമ്മുടെ ആഗ്രഹം സത്യമാണെങ്കില്‍ അത് എങ്ങനെയെങ്കിലും സാധിക്കുമെന്ന് പറയുന്നത് പോലെയായിരുന്നു അഭിനയലോകത്തേക്ക് തന്റെ അരങ്ങേറ്റമെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.

Also Read: ചിലപ്പോൾ ആരും എന്നെ അംഗീകരിക്കില്ല; ഒരു കുടുംബവും എന്നെ അംഗീകരിക്കില്ല; തുറന്ന് പറഞ്ഞ് ഉർഫി ജാവേദ്‌

ആദ്യം ടെലിഫിലുമുകളാണ് ചെയ്തത്. സുഹൃത്ത് വഴിയാണ് അവസരം കിട്ടിയതെന്നും മഞ്ജു ചേച്ചിയെ കണ്ടപ്പോള്‍ ചേച്ചി കാരണമാണ് തനിക്ക് അഭിനയ മോഹം വന്നതെന്ന് പറഞ്ഞിട്ടുണ്ടെന്നും കരിങ്കുന്നം സിക്‌സസ് എന്ന ചിത്രത്തില്‍ ചേച്ചിക്കൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടുണ്ടെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.

Advertisement