എന്റെ നെഞ്ചത്തേക്കുള്ള പണിയാണോ, തിരിച്ച് ഞാനും ചോദ്യം ചോദിച്ചാല്‍ നിനക്കും ഉത്തരംമുട്ടും, അഭിമുഖത്തിനിടെ വിളിച്ച അപര്‍ണയ്ക്ക് ചുട്ടമറുപടിയുമായി ജീവ, പിന്നീട് സംഭവിച്ചത്

453

മലയാളം മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന സെലിബ്രിറ്റി ദമ്പതികളാണ് ജീവ ജോസഫും ഷിറ്റു എന്ന അപര്‍ണ തോമസും. സരിഗമപ കേരളം എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ജീവ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയത്.

Advertisements

തനത് അവതരണ ശൈലി കൊണ്ടും ഫ്‌ലോറില്‍ ജീവ പരത്തുന്ന പോസിറ്റിവിറ്റി കൊണ്ടുമൊക്കെയാണ് അവതാരകനെന്ന നിലയില്‍ ജീവ ശ്രദ്ധ നേടിയത്. ഇപ്പോഴിതാ ജീവയും ഭാര്യയും മോഡലുമൊക്കെയായ അപര്‍ണയും അവതാരകരായി എത്തുന്ന മിസ്റ്റര്‍ ആന്റ് മിസിസ് എന്ന ഷോയും സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ്.

Also Read: ഞാന്‍ ഓക്കെയാണ്, എല്ലാവരും സുഖമായിരിക്കുന്നു, വലിയ പ്രശ്‌നങ്ങളൊന്നുമില്ല, അപകടത്തിന് ശേഷം പ്രതികരിച്ച് ദ കേരള സ്റ്റോറി നായിക

ജീവയുടെ ഭാര്യയായ അപര്‍ണ്ണ എയര്‍ഹോസ്റ്റസാണ്. അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് അപര്‍ണ്ണ. സൂര്യ മ്യൂസിക്ക് എന്ന സംഗീത ചാനലിലെ ലൈവ് ഷോ അവതാരകനായിട്ടായിരുന്നു ജീവയുടെ തുടക്കം. വ്യത്യസ്തമായ അവതരണ ശൈലിയുമായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയതാണ് ജീവ. അപര്‍ണയും ജീവയും യൂട്യൂബിലും സജീവമായിരുന്നു. ഇടയ്ക്ക് അവര്‍ ചാനല്‍ നിര്‍ത്തുകയും ചെയ്തിരുന്നു.

അടുത്തിടെ ഒരു മാധ്യമത്തിന് അപര്‍ണ നല്‍കിയ ഒരു അഭിമുഖം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇടയ്ക്ക് അവതാരകന്റെ ആവശ്യപ്രകാരം അപര്‍ണ ജീവയെ വിളിച്ചിരുന്നു. മൂന്ന് വെജിറ്റബിള്‍സിന്റെ വില ചോദിക്കാനായിരുന്നു അവതാരകന്‍ ആവശ്യപ്പെട്ടത്.

Also Read: ഷോപ്പിങ്ങിന് പോവുകയാണെന്ന് പറഞ്ഞാണ് അവർ പോവുക; ഭർത്താവിന് പോലും യഥാർത്ഥ കാരണം അറിയില്ലായിരുന്നു; ശ്രീദേവിയെ കുറിച്ച് കുട്ടി പത്മിനി

ഒരു കിലോ തക്കാളിയുടെ വില ചോദിച്ചപ്പോള്‍ ഇതൊക്കെ അറിഞ്ഞിട്ടെന്തിനാണെന്നായിരുന്നു ജീവയുടെ ചോദ്യം. എന്നാല്‍ തേങ്ങയുടെ വില എന്താണെന്നും അപര്‍ണ ചോദിച്ചു. തന്റെ നെഞ്ചത്തേക്കുള്ള പണിയാണോ എന്നായിരുന്നു ഇതിന് ജീവയുടെ മറുപടി.

വീട്ടിലേക്ക് പലചരക്ക് വാങ്ങിക്കാന്‍ പറഞ്ഞാല്‍ പോയി വാങ്ങിക്കണമെന്നും അപ്പോഴേ വില അറിയൂ എന്നും അപര്‍ണ പറഞ്ഞു. എന്നാല്‍ തിരിച്ച് താന്‍ ചോദ്യം ചോദിച്ചാല്‍ ഉത്തരം മുട്ടുമെന്നായിരുന്നു ഇതിന് പിന്നാലെ ജീവ പറഞ്ഞത്.

Advertisement