മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ സ്വീകരിച്ച ഒരു ഷോയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം സീസണ്‍. ഹിന്ദിയില്‍ ആരംഭിച്ച ഈ ഷോ പിന്നീട് പ്രാദേശിക ഭാഷകളിലും തുടങ്ങുക ആയിരുന്നു.
അടുത്തിടെ ആണ് ബിഗ്‌ബോസ് നാലാം സീസണ്‍ അവസാനിച്ചത്. അതേ സമയം ബിഗ് ബോസിന്റെ മൂന്നാം സീസണിലൂടെ മലയാളകള്‍ക്ക് പ്രിയപ്പെട്ടവളായി മാറിയ താരമാണ് നടിയും മോഡലുമായ സൂര്യ ജെ മേനോന്‍. നിരവധി സിനിമകളുടെയും ഭാഗമായിട്ടുണ്ടെങ്കിലും കൂടുതല്‍ ശ്രദ്ധ നേടുന്നത് ബിഗ് ബോസ് മലയാളത്തിലൂടെ ആയിരുന്നു.
Also Read: ആ ഒരേയൊരു ചീത്തപ്പേര് മാത്രമേ എനിക്ക് കേൾക്കേണ്ടി വന്നിട്ടുള്ളൂ, ഭാമ അന്ന് വെളിപ്പെടുത്തിയത്
ഷോയിലെ മത്സരാര്‍ത്ഥിയായിരുന്ന മണിക്കുട്ടനോട് ഇഷ്ടം തുറന്ന് പറഞ്ഞതിന് പിന്നാലെ സൂര്യ വലിയ വിമര്‍ശനങ്ങളാണ് നേരിട്ടത്. എന്നാല്‍ താരം ഇതിലൊന്നും തളര്‍ന്നില്ല. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് സൂര്യ.
തന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സൂര്യ സോഷ്യല്‍മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സൂര്യ പങ്കുവെച്ച പുതിയ ചിത്രങ്ങളും വീഡിയോയുമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കുടജാദ്രി യാത്രയുടെ വിശേഷങ്ങളാണ് സൂര്യ പങ്കുവെച്ചത്.
കേരള ദാവണിയില്‍ അതിസുന്ദരിയായാണ് സൂര്യ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. കേഷത്ര പരിസരങ്ങളില്‍ നിന്നുള്ളതായിരുന്നു ചിത്രങ്ങളും വീഡിയോകളും. സൂര്യയുടെ ചിത്രങ്ങളെല്ലാം ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.