Home Entertainment Celebrities

അദ്ദേഹം സിനിമ മേഖലയിലുള്ള ആളാണ്, കാമുകനെ കുറിച്ച് മനസ്സ് തുറന്ന് അന്ന രേഷ്മ രാജന്‍

430

ലിജോജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അന്ന രേഷ്മ രാജന്‍. നഴ്സിംഗ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അന്ന സിനിമയിലേക്ക് വരുന്നത് തികച്ചും അപ്രതീക്ഷിതമായാണ്.

Advertisements

ആദ്യ സിനിമയിലെ പ്രകടനംകൊണ്ട് തന്നെ പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ അന്ന രാജന്‍ ഇടം നേടുകയായിരുന്നു. അങ്കമാലി ഡയറീസിന് ശേഷം താരരാജാവ് മോഹന്‍ലാലിന്റെ നായികയായി വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തില്‍ അന്ന വേഷമിട്ടു.

Also Read: ആ ഒരേയൊരു ചീത്തപ്പേര് മാത്രമേ എനിക്ക് കേൾക്കേണ്ടി വന്നിട്ടുള്ളൂ, ഭാമ അന്ന് വെളിപ്പെടുത്തിയത്

പിന്നീട് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മധുരരാജ എന്ന ചിത്രത്തിലും അന്ന പ്രധാന വേഷത്തില്‍ അഭിനയിച്ചു. മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ പൃഥ്വിരാജിന്റെ നായികയായി എത്തിയ അയ്യപ്പനും കോശിയും എന്ന സിനിമയിലാണ് അന്നയുടെ അവസാന റിലീസ് ചിത്രം.

യഥാര്‍ത്ഥ പേര് അന്ന എന്നാണെങ്കിലും ആരാധകര്‍ താരത്തിനെ വിളിച്ചിരുന്നത് ആദ്യ സിനിമയിലെ കഥാപാത്രമായ ലിച്ചി എന്ന പേരിലാണ്. കുറച്ച് ദിവസങ്ങള്‍കക് മുമ്പ് അന്ന ഒരു ചിത്രം പങ്കുവെച്ചിരുന്നു. മുഖം മറഞ്ഞിരിക്കുന്ന ഒരാളുടെ ചിത്രം പങ്കുവെച്ച അന്ന അത് തന്റെ കാമുകനാണെന്ന് പറഞ്ഞിരുന്നു.

Also Read: നല്ല അഭിപ്രായങ്ങള്‍ കിട്ടുന്ന, കരിയറിന് ഉയര്‍ച്ച തരാന്‍ സാധ്യതയുള്ള സിനിമകള്‍ നോക്കി സമയം പോയി; കരിയറിലെ ബ്രേക്കിനെ കുറിച്ച് അനന്യ

ഇപ്പോഴിതാ ഈ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് അന്ന. അദ്ദേഹം സിനിമയുമായി ബന്ധപ്പെട്ട ഒരാളെന്നും ജീവിതത്തില്‍ കൂടെ കൂട്ടണമെന്ന് ആഗ്രഹമുണ്ടെന്നും അന്ന പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി അറിയിക്കുമെന്നും അന്ന റെഡ് കാര്‍പെറ്റ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞു.

Advertisement