വേറെ വല്ല പണിക്കും പോയിക്കൂടെ എന്ന് പറഞ്ഞ് പരിഹസിച്ചവരുണ്ട്, എന്നാല്‍ പിന്നോട്ട് പോകാന്‍ തയ്യാറല്ല, ബീറ്റ് ബോക്‌സിങ്ങിലൂടെ തിളങ്ങിയ ആര്‍ദ്ര പറയുന്നു

86

ബീറ്റ് ബോക്‌സിങ് ഇൗ അടുത്ത മലയാളികള്‍ക്ക് സുപരിചതമായി മാറിയത്. മലയാളി പ്രേക്ഷകര്‍ ഈ വാക്ക് മിമിക്രി വേദികളില്‍ നിന്നാണ് പരിയപ്പെട്ട് തുടങ്ങിയത്. ബീറ്റ് ബോക്‌സിങ് എന്ന് പറയുന്നത് ഒരു ഡിജെ സൗണ്ട് അനുകരിക്കുന്നതിനെയാണ്.

ബീറ്റ് ബോക്‌സിങ്ങിലൂടെ മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് ആര്‍ദ്ര സാജന്‍ എന്ന പെണ്‍കുട്ടി. കോമഡി ഉത്സവത്തില്‍ വന്നതിന് ശേഷമാണ് ആര്‍ദ്ക പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയായി മാറിയത്.

Advertisements

ഇപ്പോഴിത താന്‍ ഈ മേഖല തെരഞ്ഞെടുത്തപ്പോള്‍ നേരിട്ട പഴി വാക്കുകളെക്കുറിച്ച് സംസാരിക്കുകയാണ് ആര്‍ദ്ര. മിമിക്രിയിലൂടെയായിരുന്നു തന്റെ തുടക്കമെന്നും ആദ്യം ചെയ്തിരുന്നത് പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ സൗണ്ടുകളായിരുന്നുവെന്നും താരം പറയുന്നു.

Also Read: നാടുവാഴികളിലെ മോഹന്‍ലാലിന്റെ നായികയായി തിളങ്ങിയ നടിയെ ഓര്‍മ്മയുണ്ടോ, രൂപിണിയുടെ ജീവിതത്തില്‍ സംഭവിച്ചത്

എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്ന് ഒത്തിരി ആഗ്രഹിച്ചിരുന്നുവെന്നും ആ സമയത്താണ് യൂട്യൂബില് ബീറ്റ് ബോക്‌സിങിനെ കുറിച്ചുള്ള വീഡിയോകള്‍ കണ്ടെതെന്നും ആര്‍ദ്ര പറയുന്നു. വിദേശികളായിരുന്നു കൂടുതലും ബിറ്റ് ബോക്‌സിങ് ചെയ്തിരുന്നത്.

അത് തനിക്കും പഠിക്കണമെന്ന് തോന്നി. അങ്ങനെ കഷ്ടപ്പെട്ട് മൂന്നുമാസം കൊണ്ട് താന്‍ ബിറ്റ് ബോക്‌സിധ് പഠിച്ചുവെന്നും കലോത്സവ വേദികളില്‍ തിളങ്ങിയെന്നും മുമ്പ് തന്നെ ഓഡിഷനില്‍ നിന്നും പുറത്താക്കിയിരുന്ന ചാനല്‍ ഇങ്ങോട്ട് വിളിച്ച് പരിപാടി അവതരിപ്പിക്കണമെന്ന് പറഞ്ഞുവെന്നും ആ്#ദ്ര കൂട്ടിച്ചേര്‍ത്തു.

Also Read: ജീവിതം അവസാനിപ്പിക്കാന്‍ പോലും പലപ്പോഴും തോന്നി, അപ്പോഴൊക്കെ പിടിച്ച് നിന്നത് മക്കള്‍ കാരണം, അമ്പിളി ദേവി പറയുന്നു

ഒരുകാലത്ത് വേറെ വല്ല പണിക്കും പോയിക്കൂടെ എന്ന് പലരും തന്നെ പറഞ്ഞ് പരിഹസിച്ചിരുന്നുവെന്നും ഇന്ന് അവരുടെ മുന്നിലൊക്കെ താന്‍ പരിപാടികള്‍ ചെയ്തുവെന്നും ആര്‍ദ്ര പറയുന്നു. പലരില്‍ നിന്നും കേട്ട വിമര്‍ശനങ്ങളാണ് ഇന്ന് തന്നെ ഈ നിലയില്‍ എത്തിച്ചതെന്നും താര പറയുന്നു.

Advertisement