ജീവിതം അവസാനിപ്പിക്കാന്‍ പോലും പലപ്പോഴും തോന്നി, അപ്പോഴൊക്കെ പിടിച്ച് നിന്നത് മക്കള്‍ കാരണം, അമ്പിളി ദേവി പറയുന്നു

526

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി സിനിമാ സീരിയല്‍ നടിയാണ് അമ്പിളി ദേവി. കലോല്‍സവ വേദിയില്‍ നിന്നും സിനിമയിലേക്ക് എത്തിയ അമ്പിളി ദേവി പക്ഷേ സിനിമയേക്കാളും കൂടുതല്‍ തിളങ്ങിയത് സീരിയലുകളില്‍ ആയിരുന്നു. അടുത്തിടെ അമ്പിളി ദേവിയുടെ ജീവിതത്തില്‍ വലിയ പ്രതിസന്ധികളും പ്രശ്‌നങ്ങളും ഒക്കെ ഉണ്ടായിരുന്നു.

Advertisements

തന്റെ സിനിമാ കരിയര്‍ ബാല താരമായിട്ട് ആയിരുന്നു ആരംഭിച്ചതെങ്കിലും പിന്നീട് നായികയായി മാറുകയായിരുന്നു അമ്പിളി. അമ്പിളി ദേവി നായികയായി എത്തിയ വിനയന്റെ സംവിധാനത്തില്‍ 2003 ല്‍ പുറത്ത് ഇറങ്ങിയ മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും ഇന്നും മിനിസ്‌ക്രീനില്‍ മികച്ച കാഴ്ചക്കാരെ നേടുന്നുണ്ട്.

Also Read: ആ ഒരേയൊരു ചീത്തപ്പേര് മാത്രമേ എനിക്ക് കേൾക്കേണ്ടി വന്നിട്ടുള്ളൂ, ഭാമ അന്ന് വെളിപ്പെടുത്തിയത്

അതേ സമയം അമ്പിളി ദേവിയെ പോലെ തന്നെ രണ്ട് മക്കളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. തന്റെ അഭിനയ നൃത്ത വിശേഷങ്ങള്‍ക്ക് ഒപ്പം കുഞ്ഞുങ്ങളുടെ സന്തോഷവും അവരുടെ കുഞ്ഞ് വിശേഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. ഇവര്‍ക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്.

ഇപ്പോഴിതാ അമ്പിളി ദേവി പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. തനിക്ക് പലപ്പോഴും ജീവിതം മടുത്തുവെന്ന് തോന്നിയിട്ടുണ്ടെന്നും എന്നാല്‍ ആ നിമിഷങ്ങളിലൊക്കെ തന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചത് തന്റെ മക്കളാണെന്നും അമ്പിളി ദേവി പറയുന്നു.

Also Read; നല്ല അഭിപ്രായങ്ങള്‍ കിട്ടുന്ന, കരിയറിന് ഉയര്‍ച്ച തരാന്‍ സാധ്യതയുള്ള സിനിമകള്‍ നോക്കി സമയം പോയി; കരിയറിലെ ബ്രേക്കിനെ കുറിച്ച് അനന്യ

എന്തൊക്കെ ദുഃഖങ്ങളുണ്ടായാലും മക്കളോടൊപ്പം ഇരുന്നാല്‍ താന്‍ അതൊക്കെ മറക്കും. എപ്പോഴും മക്കളൊടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങളാണ് താന്‍ എന്നും കാണാന്‍ ആഗ്രഹിക്കുന്ന മുഹൂര്‍ത്തങ്ങള്‍ എന്നും മക്കളുടെ ചിരിയാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്നും താരം പറയുന്നു.

Advertisement