വിജയ് ചിത്രത്തിലേക്ക് സൂര്യയെ ക്ഷണിക്കാന്‍ പോയത് അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍, ആദ്യസിനിമ പരാജയപ്പെട്ട വിഷമത്തിലായിരുന്നു സൂര്യ, തുറന്നുപറഞ്ഞ് സ്വര്‍ഗചിത്ര അപ്പച്ചന്‍

45

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ഫ്രണ്ട്‌സ്. തിയ്യേറ്ററില്‍ വന്‍ വിജയം കൊയ്ത ചിത്രത്തില്‍ ജയറാം, മുകേഷ്, ശ്രീനിവാസന്‍ എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്. ഇവരെ കൂടാതെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.

Advertisements

ചിത്രം ഇറങ്ങിയ വര്‍ഷം തിയ്യേറ്ററില്‍ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രം അതായിരുന്നു. സിദ്ദിഖ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ ബോക്‌സ്ഓഫീസ് കളക്ഷന്‍ ഏകദേശം 11കോടി രൂപയാണ്. മലയാളത്തില്‍ ഒരുക്കിയ ചിത്രം തമിഴിലേക്കും റീമേക്ക് ചെയ്തിരുന്നു.

Also Read:എപ്പോഴും കഴുത്തില്‍ ഒരു കരുങ്കാലി മാല ധരിക്കാറുണ്ടല്ലോ; മാലയ്ക്ക് പിന്നിലെ കഥ പറഞ്ഞ് ലോകേഷ്

സ്വര്‍ഗചിത്ര അപ്പച്ചനായിരുന്നു ചിത്രം തമിഴില്‍ നിര്‍മ്മിച്ചത്. ചിത്രത്തില്‍ വിജയ്, സൂര്യ ,രമേഷ് ഖന്ന എന്നിവരാണ് പ്രധാനവേഷം കൈകാര്യം ചെയ്തത്. വിജയിയയും സൂര്യയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമായിരുന്നു ഫ്രണ്ട്‌സ്. ഇതിന് മുമ്പ് നേര്‍ക്കുനേര്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചത്.

സൂര്യയുടെ ആദ്യചിത്രമായിരുന്നു ഇത്. ഫ്രണ്ട്‌സിലേക്ക് സൂര്യയെ കൊണ്ടുവന്നതിനെ കുറിച്ച് സംസാരിക്കുകയാണ് സ്വര്‍ഗചിത്ര അപ്പച്ചന്‍. നായകനായി വിജയിയെ നേരത്തെ തീരുമാനിച്ചിരുന്നുവെന്നും ശേഖര്‍ സാറാണ് സൂര്യയെ കുറിച്ച് പറഞ്ഞതെന്നും ആ സമയത്ത് സൂര്യയുടെ ആദ്യ ചിത്രം പൊട്ടിനില്‍ക്കുന്ന സമയമായിരുന്നുവെന്നും നിര്‍മ്മാതാവ് പറയുന്നു.

Also Read:അവള്‍ക്ക് അഭിനയിക്കണം എങ്കില്‍ അഭിനയിക്കാം പക്ഷെ വേണ്ടെന്നു വെച്ചു അവള്‍; മഞ്ജു വാര്യര്‍

വലിയ നടനായ ശിവകുമാറിന്റെ മകനാണോ ഇതെന്ന് സൂര്യയെ കുറിച്ച് പലരും ചോദിച്ചിരുന്നു. സൂര്യ ഈ പണിക്ക് പറ്റില്ലെന്നൊക്കെ പലരും പറഞ്ഞിരുന്നുവെന്നും പക്ഷേ തങ്ങള്‍ ശിവകുമാര്‍ സാറിന്റെ വീട്ടില്‍ പോയി സൂര്യയെ സിനിമയിലേക്ക് ക്ഷണിച്ചുവെന്നും നിര്‍മ്മാതാവ് പറയുന്നു.

Advertisement