ഇന്റിമേറ്റ് സീന്‍ എടുത്തപ്പോള്‍ നാല് ടേക്ക് വരെ പോയി; ഇടയില്‍ ഡയലോഗ് പറയമ്പോഴാണ് പ്രശ്‌നം; പതിമൂന്ന് വര്‍ഷത്തെ കാത്തിരിപ്പായിരുന്നു ആ വേഷം: സ്വാസിക

1758

മലയാളം സിനിമാ സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് സ്വാസിക വിജയ്. വൈഗ എന്ന തമിഴ് സിനിമയിലൂടെ ആണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. മോഡലിംഗിലും സജീവമായിരുന്ന നടി ഏകദേശം നാലോളം തമിഴ് ചിത്രങ്ങളില്‍ വേഷമിട്ടതിന് ശേഷമാണ് മലയാളത്തിലേക്ക് എത്തിയത്.

പ്രതാപ് പോത്തനേയും പൃഥ്വരാജിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ ജോസ് ഒരുക്കി അയാളും ഞാനും തമ്മില്‍ ആയിരുന്നു സ്വാസിയുടെ ആദ്യ മലയാള ചിത്രം. പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായി വേഷങ്ങളില്‍ സൂപ്പര്‍താരങ്ങള്‍ക്കും ഒപ്പമെല്ലാം നടി എത്തി.

Advertisements

സിനിമയ്ക്ക് ഒപ്പം തന്നെ സീരിയലുകളും ചെയ്ത നടി സീരിയലുകളിലൂടെ ആണ് ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. സീത എന്ന പരമ്പരയായിരുന്നു നടിയെ പോപ്പുലര്‍ ആക്കിയത്. ഇപ്പോഴും മലയാളത്തിന്റെ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് നടി.

ഒരു അഭിനേത്രി മാത്രമല്ല മികച്ച നര്‍ത്തകിയും കൂടിയാണ് സ്വാസിക. യുവജനോത്സവങ്ങളിലെ സ്ഥിരം സാന്നിധ്യം ആയിരുന്നു നടി. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം സിനിമയിലെ സ്വാസികയുടെ കഥാപാത്രമാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുന്നത്.

ALSO READ- ഇനി സിനിമയിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടെങ്കിൽ അത് ആ സൂപ്പർ നടനൊപ്പം മാത്രം ആയിരിക്കും; ജയറാമിനെ ഞെട്ടിച്ച പാർവതിയുടെ വെളിപ്പെടുത്തൽ

ഈ മാസം തിയേറ്ററിലെത്തിയ ചിത്രമാണ് ചതുരം. സ്വാസിക ഈ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ്. പതിമൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം തനിക്ക് കിട്ടിയ കഥാപാത്രമാണ് ചതുരത്തിലേതെന്ന് സ്വാസിക പറയുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് കൂടുതല്‍ ആലോചിക്കാതെ ഈ കഥാപാത്രത്തിന് പ്രാധാന്യം നല്‍കിയതെന്നും സ്വാസിക പറയുന്നു.

ആദ്യം കഥ കേട്ടപ്പോള്‍ നല്ല പേടി ഉണ്ടായിരുന്നു. പല കാര്യങ്ങളായിരുന്നു മനസിലൂടെ ഓടിക്കൊണ്ടിരുന്നു. അച്ഛന്‍, അമ്മ, സഹോദരന്‍, നാട്ടുകാര്‍ അങ്ങനെ പലതും. എന്നാല്‍, പതിമൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു ലോങ് ക്യാരക്ടര്‍ ലഭിക്കുന്നുണ്ട്. അതുകൊണ്ട് എല്ലാ ഇന്‍ഹിബിഷന്‍സും ഞാന്‍ മാറ്റിവെയ്ക്കുകയായിരുന്നു എന്നാണ് സ്വാസിക പറയുന്നത്.

ALSO READ- ഓടുന്ന ബസിന്റേയും ചിരിക്കുന്ന പെണ്ണിന്റേയും പുറകെ പോകരുത്, വെറുതെ ആയിരിക്കും അല്ലേ? നായികയ്ക്ക് ഒപ്പം ജിഷിന്റെ വീഡിയോ

നൂറ് സീനുള്ള ഒരു സിനിമയില്‍ തൊണ്ണൂറ്റി ഒമ്പത് എണ്ണത്തിലും ഞാനുണ്ട് എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്. അതൊക്കെ ആലോചിച്ചപ്പോള്‍ ഞാന്‍ ആ കഥാപാത്രം തിരഞ്ഞെടുത്തു. ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് ഡയറക്ടര്‍ സീന്‍ മുഴുവനായി പറഞ്ഞുതരും. ഒരുപാട് പ്ലാന്‍ ചെയ്തിട്ടാണ് ഷൂട്ട് ചെയ്യുന്നത്. എന്നാലും ചിലപ്പോള്‍ റീടേക്ക് ഒക്കെ പോവാറുണ്ടെന്ന് സ്വാസിക പറയുന്നു.

ആദ്യം ഇന്റിമേറ്റ് സീന്‍ എടുത്തപ്പോള്‍ നാല് ടേക്ക് വരെ പോയിട്ടുണ്ട്. അതിനിടയില്‍ ഡയലോഗ് പറയമ്പോഴാണ് പ്രശ്‌നം. അതിനിടക്ക് ഫോക്കസിന്റെയും ലൈറ്റിന്റെയും ഒക്കെ പ്രശ്‌നം വരാറുണ്ടെന്നും സ്വാസിക പറയുന്നു.

കൂടാതെ ഫൈറ്റ് സീന്‍ ചെയ്യുന്നത് പോലെയും, പാട്ട് സീന്‍ ചെയ്യുന്നത് പോലെയും കോറിയോഗ്രാഫി ചെയ്തിട്ടാണ് ഇന്റിമേറ്റ് സീനും ചെയ്യുന്നത്. ഇതിലും ടെക്‌നിക്കലായിട്ടുള്ള പല കാര്യങ്ങളും ശ്രദ്ധിച്ചിട്ടാണ് അഭിനയിക്കുന്നത്. അല്ലാതെ ആളുകള്‍ വിചാരിക്കുന്ന പോലെ ഒരു മൈന്‍ഡ് സെറ്റില്‍ നിന്നല്ല ഞങ്ങളൊരും ഷൂട്ട് ചെയ്യുന്നതെന്ന് താരം വിശദീകരിച്ചു.

Advertisement