‘രണ്ട് ചാണക പീസ് തരട്ടെ’; ചൊറിയന്‍ കമന്റുമായി എത്തിയ ആളുടെ വായടപ്പിച്ച് അഹാന കൃഷ്ണ; താരത്തിന്റെ മറുപടി വൈറല്‍!

314

നടന്‍ കൃഷ്ണകുമാറും ഭാര്യയും നാല് പെണ്‍മക്കളുമെല്ലാം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. മൂത്ത മകളായ അഹാന കൃഷ്ണ സിനിമകളില്‍ നായികയായി തിളങ്ങുകയുമാണ്. ഞാന്‍ സ്റ്റീവ് ലോപസ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ. പിന്നീട് അഹാനയ്ക്ക് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക തുടങ്ങിയ സിനിമകളില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചു. താരപുത്രിയാണെങ്കിലും താനും നന്നായി കഷ്ടപ്പെട്ട് തന്നെയാണ് സിനിമയില്‍ പിടിച്ച് നില്‍ക്കുന്നതെന്ന് അഹാന പറഞ്ഞിരുന്നു.

ഇപ്പോഴിതാ അഹാനയുടെ പുതിയ ചിത്രം ‘അടി’ അണിയറയില്‍ ഒരുങ്ങുകയാണ്. അഹാന കൃഷ്ണ, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയിലും സജീവമാണ് താരം.

Advertisements

സോഷ്യല്‍മീഡിയയിലെ ട്രോളുകളും സൈബര്‍ അ റ്റാ ക്കുകള്‍ക്കും താരം ഇ ര യാകാറുമുണ്ട്. അതേസമയം, സോഷ്യല്‍മീഡിയയില്‍ തനിക്കെതിരെ അധിക്ഷേപിച്ചയാള്‍ക്ക് ചുട്ടമറുപടി നല്‍കി താരമായിരിക്കുകയാണ് അഹാന.

ALSO READ- ഇന്റിമേറ്റ് സീന്‍ എടുത്തപ്പോള്‍ നാല് ടേക്ക് വരെ പോയി; ഇടയില്‍ ഡയലോഗ് പറയമ്പോഴാണ് പ്രശ്‌നം; പതിമൂന്ന് വര്‍ഷത്തെ കാത്തിരിപ്പായിരുന്നു ആ വേഷം: സ്വാസിക

അഹാനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ലാല്‍ നച്ചു എന്ന അക്കൗണ്ടില്‍ നിന്നും മോശം കമന്റ് വന്നത്. ”രണ്ട് ചാണക പീസ് തരട്ടെ” എന്നായിരുന്നു കമന്റ്. ഇതിനോടാണ് അഹാന കിടിലന്‍ മറുപടി നല്‍കിയിരിക്കുന്നത്.

‘സാധാരണയായി നിങ്ങളെ പോലെ ഉള്ളവരെയൊക്കെ ബ്ലോക്ക് ചെയ്യാറാണ് പതിവ്. എന്നാല്‍ ഒരു വ്യത്യസ്തയ്ക്കു വേണ്ടി ഇത് നിങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മനുഷ്യരായാല്‍ അല്‍പ്പം ആത്മാഭിമാനം ഉണ്ടാകണം.’- അഹാന കുറിക്കുന്നു.

ALSO READ- ഇനി സിനിമയിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടെങ്കിൽ അത് ആ സൂപ്പർ നടനൊപ്പം മാത്രം ആയിരിക്കും; ജയറാമിനെ ഞെട്ടിച്ച പാർവതിയുടെ വെളിപ്പെടുത്തൽ

‘അവനവനോടെങ്കിലും ആത്മാര്‍ഥമായ സ്‌നേഹം ഉറപ്പായും വേണം. ഇത്തരം ബുദ്ധിശൂന്യമായ, അറയ്ക്കുന്ന അര്‍ഥശൂന്യമായ ഡയലോഗുകള്‍ പൊതുമധ്യത്തില്‍ പറഞ്ഞുകൊണ്ട് സ്വയം അപമാനിക്കുകയും സ്വയം വിഡ്ഢിയാവുകയും ചെയ്യരുത്, സ്വയം സൂക്ഷിക്കുക.’- എന്നാണ് താരം ഉപദേശിക്കുന്നത്.

താരത്തിന്റെ മറുപടിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. നിരവധി പേരാണ് താരത്തിനോട് സ്‌നേഹം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ‘അടി’ എന്ന അഹാനയുടെ ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്.

Advertisement